Malayalam Breaking News
ഫൈവ് ഫിംഗേഴ്‌സ് ഗ്യാങിലെ നാൻസിയെ ഓർമയുണ്ടോ? ഇതാ താരമിപ്പോൾ ഇവിടെയുണ്ട്!
ഫൈവ് ഫിംഗേഴ്‌സ് ഗ്യാങിലെ നാൻസിയെ ഓർമയുണ്ടോ? ഇതാ താരമിപ്പോൾ ഇവിടെയുണ്ട്!
മിനിസ്‌ക്രീനിൽ താരങ്ങളെ ഒരിക്കലും മലയാളി പ്രേക്ഷകർക്ക് മറക്കാനാവില്ല കാരണം നിത്യ ജീവിതത്തിൽ കാണുന്ന കുറച്ചു താരങ്ങളാണിവർ.എന്നാൽ വളരെപ്പെട്ടന്ന് മിനിസ്‌ക്രീനിൽ നിന്നും അപ്രത്യക്ഷമാകുന്നവരുമുണ്ട് അങ്ങനെ വളരെപ്പെട്ടന്ന് മിനിസ്ക്രീൻ വിട്ട താരമാണ് സോണിയ മോഹന്‍.
താരം കുമാരസംഭവം എന്ന സീരിയലിലൂടെയാണ് മിനി സ്‌ക്രീനിലേക്ക് എത്തിയത്. ഒരുപക്ഷേ നടിയെ കൂടുതലായും പ്രേക്ഷകര്‍ സ്വീകരിച്ചത് ഓട്ടോഗ്രാഫ് എന്ന സീരിയലിലെ നാന്‍സി എന്ന കഥാപത്രത്തിലൂടെയാകും. പ്ലസ് ടു വിദ്യാര്‍ത്ഥികളായ അഞ്ച് സുഹൃത്തുക്കളും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും, പിന്നെ അല്‍പ്പം കുസൃതിത്തരങ്ങളും എല്ലാമായിരുന്നു ഓട്ടോഗ്രാഫ് എന്ന കഥ നമുക്ക് നല്കിയത്.
ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്രൂപ്പിലെ അംഗമായിരുന്നു നാന്‍സിയായി എത്തിയ സോണിയ,ഏറെ ശ്രദ്ധയായ കഥാപാത്രമായിരുന്നു ചെയ്തത്. സോണിയയെ കൂടാതെ നടന്‍ രഞ്ജിത്ത് രാജ്, അന്തരിച്ച നടന്‍ ശരത്ത്, അംബരീഷ്, ശ്രീക്കുട്ടി എന്നിവരായിരുന്നു ഇതിലെ മറ്റു താരങ്ങളായെത്തിയവർ. ഇവരില്‍ മറ്റുള്ളവര്‍ അഭിനയരംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും സോണിയയെ പിന്നീട് അധികം സീരിയലുകളില്‍ കണ്ടിട്ടില്ല. ഇപ്പോള്‍ താരം അബുദാബിയില്‍ കുടുംബജീവിതം നയിക്കുന്ന തിരക്കിലാണ്. ഭര്‍ത്താവ് ശ്രീജിത്തും മകന്‍ ക്രിസുമാണ് താരത്തിന്റെ ലോകം.
കുട്ടികാലം മുതല്‍ കലാരംഗത്ത് ഉണ്ടായിരുന്ന താരമാണ് സോണിയ. ‘മകളുടെ അമ്മ, ചക്രവാകം, പറയിപെറ്റ പന്തിരുകുലം, ഓട്ടോഗ്രാഫ്, പാട്ടുകളുടെ പാട്ട്, ഭാഗ്യലക്ഷ്മി’ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രം ചെയിതിട്ടുണ്ട്. എന്നാല്‍ താരം ഇപ്പോള്‍ അഭിനയ മേഖലയില്‍ നിന്നും മാറി നില്‍ക്കുകയാണ്. എങ്കിലും ടിക് ടോക് വീഡിയോകളിലൂടെയും,സോഷ്യല്‍ മീഡിയ പ്ളാറ്റ് ഫോമുകളിലൂടെയും താരം ഇപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ താരമായി തന്നെ നിലനില്‍ക്കുന്നുണ്ട്.
about sonia mohan