Connect with us

ചുവപ്പ് നിറമുള്ള ഷര്‍ട്ടുംമുണ്ടും.. തുളസിമാല അണിഞ്ഞ് കേരള സാരിയിൽ ജിപിയ്ക്ക് ഒപ്പം ദിവ്യ; ജിപി വിവാഹിതനായോ? ചിത്രം വൈറലാകുന്നു

Malayalam

ചുവപ്പ് നിറമുള്ള ഷര്‍ട്ടുംമുണ്ടും.. തുളസിമാല അണിഞ്ഞ് കേരള സാരിയിൽ ജിപിയ്ക്ക് ഒപ്പം ദിവ്യ; ജിപി വിവാഹിതനായോ? ചിത്രം വൈറലാകുന്നു

ചുവപ്പ് നിറമുള്ള ഷര്‍ട്ടുംമുണ്ടും.. തുളസിമാല അണിഞ്ഞ് കേരള സാരിയിൽ ജിപിയ്ക്ക് ഒപ്പം ദിവ്യ; ജിപി വിവാഹിതനായോ? ചിത്രം വൈറലാകുന്നു

നടനും  അവതാരകനുമായി  പ്രേക്ഷകർക്കിടയിൽ നിറഞ്ഞ് നിൽക്കുകയാണ് ജിപി. ഗോവിന്ദ് പത്മസൂര്യ എന്നാണ് യഥാർഥ പേരെങ്കിലും ജീപി എന്നാണ് അദ്ദേഹം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.  ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോ യിലെ അവതാരകനായി തുടക്കം കുറിച്ച ജിപി സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് റിയാലിറ്റി ഷോ യിലെ വിധികര്‍ത്താവായി  എത്തിനിൽക്കുകയാണ്

ഇപ്പോഴിതാ ആരുമറിയാതെ ജിപി വിവാഹിതനായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. വരണമാല്യം ചാര്‍ത്തി വധുവിനൊപ്പം നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്. നടി ദിവ്യ പിള്ളയ്‌ക്കൊപ്പമുള്ള വിവാഹ ഫോട്ടോ എത്തിയത്.

ചുവപ്പ് നിറമുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു ജിപിയുടെ വേഷം. അതിന് ചേരുന്ന തരത്തില്‍ കേരള സാരിയിലാണ് ദിവ്യയുള്ളത്. തുളസിമാല മാത്രം അണിഞ്ഞ് നില്‍ക്കുന്ന ഫോട്ടോ കണ്ടതോടെ ലളിതമായി ആരും അറിയാതെ ഇരുവരും വിവാഹം കഴിച്ചു എന്ന തരത്തില്‍ വാര്‍ത്തകളെത്തി. ഇക്കാര്യത്തെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും താരങ്ങള്‍ക്ക് ആശംസകളുമായി പ്രിയപ്പെട്ടവരും എത്തുകയാണ്. ഈ ഫോട്ടോയുടെ  പിന്നിലെ സത്യാവസ്ഥ അറിയാൻ  കാത്തിരിക്കുകയാണ്  പ്രേക്ഷകർ

വ്യക്തി ജീവിതത്തില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ജിപിയും ദിവ്യ പിള്ളയും. അതോടൊപ്പം തന്നെ ജിപിയ്‌ക്കൊപ്പം മിസിസ് റിയാലിറ്റി ഷോ യിലെ മറ്റൊരു വിധി കര്‍ത്താവാണ്  ദിവ്യയും ഇവിടെ നിന്നും ആരംഭിച്ച സൗഹൃദം പ്രണയമായി വഴി മാറിയോ എന്ന സംശയമാണ് എല്ലാവര്‍ക്കും.

More in Malayalam

Trending

Recent

To Top