Connect with us

വിവാഹം കഴിഞ്ഞ് കണ്ണീരോടെ കല്യാണി; അമ്മയെ ധിക്കരിച്ച് കിരണിന് അത് ചെയ്യാനാകുമോ ?; സരയുവിനൊപ്പം ചേർന്ന് രൂപയും വില്ലത്തിയാകുന്നു?; മൗനരാഗം പുത്തൻ വഴിത്തിരിവിലേക്ക്!

Malayalam

മലയാളി കുടുംബപ്രേക്ഷകരുടെ പ്രണയ പരമ്പരകളിൽ ഒന്നായ മൗനരാഗം മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുകയാണ്. ഇതുവരെ ഒരു കാമുകിയുടെയും കാമുകന്റെയും ഇടയിൽ നടക്കുന്ന പ്രണയ നിമിഷങ്ങൾ ആണെങ്കിൽ ഇനി നമ്മൾ കാണാൻ കാത്തിരിക്കുന്നത് ഭാര്യയുടെയും ഭർത്താവിന്റെയും ജീവിതം എങ്ങനെ മണിക്ക് എന്നാണറിയാനാണ്.

നീണ്ട നാളത്തെ കാത്തിരിപ്പായിരുന്നു കല്യാണി കിരൺ വിവാഹത്തിന് വേണ്ടിവന്നത്. ശേഷം സി എസ് എസിന്റെ പ്ലാൻ വിജയിച്ചു, അങ്ങനെ പ്രതീക്ഷിച്ചതിലും ഗംഭീരമായിട്ടാണ് സീരിയലിലെ വിവാഹ രംഗങ്ങൾ കടന്നുപോയത്.

എന്നാൽ കല്യാണി കിരൺ വിവാഹം നടന്നത് എല്ലാവരുടെയും പൂർണ്ണ സമ്മതത്തോടെ ആയിരുന്നില്ല. രൂപ ഗതികെട്ട് സമ്മതിച്ചാണല്ലോ ? സി എസിനോടുള്ള ഇഷ്ടവും ബഹുമാനവും കൊണ്ടാണ് ശരിക്കും രൂപ കല്യാണിയെ മരുമകൾ ആയിട്ട് സ്വീകരിച്ചത്. എന്നാൽ അവളെ ഉപദ്രവിക്കണം എന്നൊരു ഉദ്ദേശം രൂപയ്ക്കില്ല. അതിനി ഉണ്ടാകാനും പോകുന്നില്ല. കാരണം കിരണിന്റെ ‘അമ്മ, സി എസിന്റെ ഭാര്യ അത്ര ക്രൂരയൊന്നുമല്ല.

പിന്നെന്താകാം കല്യാണിയെ പോലെ ഒരു മിണ്ടാപ്രാണിയോട് ഈ അവഗണന. അതിന്റെ കാരണം സരയുവിനെ പിന്തള്ളി കല്യാണി കിരണിനെ സ്വന്തമാക്കിയതല്ല.. കിരൺ അത്രത്തോളം കല്യാണിയെ സ്നേഹുക്കുന്നുണ്ടെന്ന് രൂപയ്ക്ക് അറിയാം . പക്ഷെ ഇവിടെ കല്യാണി കള്ളം പറഞ്ഞതും കല്യാണി ഒരു ഊമയാണെന്ന കാരണവുമാണ് രൂപയെ പ്രകോപിപ്പിക്കുന്നത്.

എന്നാൽ അതിന്റെ കാരണം എന്തെന്ന് വൈകാതെ അറിയാൻ സാധിക്കും എന്നാണ് തോന്നുന്നത്. കാരണം, ഇനീ കല്യാണി തന്റെ മകൻ സ്നേഹിക്കുന്ന പെണ്ണ് അല്ല.. പകരം തന്റെ മകന്റെ ഭാര്യയാണ്. സ്വാഭാവികമായി കല്യാണിയെ കൂടുതൽ അവഗണിച്ചാകും രൂപ പകരം വീട്ടുക., എങ്കിലും നമ്മുടെ കല്യാണിയെ പതിയെ രൂപ ഇഷ്ടപ്പെട്ടു തുടങ്ങും. ഇനി കല്യാണം നടന്നത് പോലെ എത്രയും പെട്ടന്ന് കല്യാണി സംസാരിക്കാൻ കൂടി തുടങ്ങട്ടെ.. അതാണ് ഇനിയുള്ള മൗനരാഗം പ്രേക്ഷകരുടെ കത്തിരിപ്പ്.

about mounaragam

More in Malayalam

Trending

Recent

To Top