Connect with us

മുടിനാരിഴ മതി നിന്നെ അറിയാൻ.. ആ വാക്കുകളിൽ ഋഷി സാറിന്റെ കലിപ്പും സൂര്യയോടുള്ള പ്രണയവും കാണാം; പിടിച്ച പിടിയാലേ സൂര്യയെ പൊക്കി ; കൂടെവിടെ ക്യാമ്പസ് പ്രണയവും കുടുംബബന്ധങ്ങളും!

Malayalam

മുടിനാരിഴ മതി നിന്നെ അറിയാൻ.. ആ വാക്കുകളിൽ ഋഷി സാറിന്റെ കലിപ്പും സൂര്യയോടുള്ള പ്രണയവും കാണാം; പിടിച്ച പിടിയാലേ സൂര്യയെ പൊക്കി ; കൂടെവിടെ ക്യാമ്പസ് പ്രണയവും കുടുംബബന്ധങ്ങളും!

മുടിനാരിഴ മതി നിന്നെ അറിയാൻ.. ആ വാക്കുകളിൽ ഋഷി സാറിന്റെ കലിപ്പും സൂര്യയോടുള്ള പ്രണയവും കാണാം; പിടിച്ച പിടിയാലേ സൂര്യയെ പൊക്കി ; കൂടെവിടെ ക്യാമ്പസ് പ്രണയവും കുടുംബബന്ധങ്ങളും!

അടിപൊളി ഒരു ജനറൽ പ്രൊമോയാണ് മിനിസ്ക്രീൻ പ്രേക്ഷരുടെ ഇഷ്ട പരമ്പര കൂടെവിടെതായി വന്നിരിക്കുന്നത്. ഋഷിയുടെ അകൽച്ച തിരിച്ചറിഞ്ഞ സൂര്യ സ്വയം ചിന്തിക്കുന്നുണ്ട്.. എന്താണ് ഋഷി സാറിന് സംഭവിച്ചത് എന്നത്. സനയും റോഷനുമായിട്ടെല്ലാം സൂര്യ അത് സംസാരിക്കുമ്പോൾ അവർക്ക് പോലും ഒന്നും മനസിലാകുന്നില്ല, എന്താണ് സംഭവം എന്ന്.

പക്ഷെ ഇവിടെ എനിക്ക് ഒരു സംശയം , നമ്മൾ ഒരു കള്ളത്തരം ചെയ്യുന്നുണ്ടെങ്കിൽ , ഇതുപോലെ ഒരു അവസരത്തിൽ നമ്മൾ ചിന്തിക്കുക… നമ്മൾ ചെയ്‌ത കള്ളത്തരം അവർ അറിഞ്ഞിട്ടാണോ ഇങ്ങനെ പിണങ്ങി ഇരിക്കുന്നത് എന്ന്. അതായത് സൂര്യക്ക് ഒന്ന് ചിന്തിച്ചൂടെ ഋഷി തന്നെ കുറിച്ച് എന്തോ ഒരു കാര്യം അറിഞ്ഞു. ആ അറിഞ്ഞ കാര്യം ജോലിക്ക് പോകുന്നത് തന്നെയാകും. അതല്ലാതെ ഒന്നും തന്നെ റിഷിയിൽ നിന്നും ഒളിച്ചു വാക്കുന്നില്ലല്ലോ..

ഏതായാലും അങ്ങനെ ഒന്നും ചിന്തിക്കാൻ നിൽക്കാതെ രണ്ടാളും പരസ്പരം മിണ്ടാതെ എത്ര നാൾ നടക്കും… അധികനാൾ നടക്കില്ല എന്ന് തന്നെയാണ് ജനറൽ പ്രൊമോ കണ്ടപ്പോൾ മനസിലായത്. അതുപോലെ കൂടെവിടെ അടുത്തെ സ്കെടൂൾ തുടങ്ങാൻ പോകുന്നുണ്ടെന്ന് അറിഞ്ഞു..

ഇനിയുള്ള കഥ മറ്റ് ഭാഷയിൽ നിന്നുള്ള കോപ്പി അടിയൊന്നുമല്ല. മനോജ് സാർ തന്നെയെഴുതുകയാണ്. അതിൽ വെൽ പ്ലാൻഡ് ആയിട്ടുള്ള സ്ക്രിപ്പ് അവർ തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. ഈ ഒരു സ്റ്റാർട്ടിങ് പ്രോബ്ലം മാത്രമേ ഉണ്ടാവുകയുള്ളു എന്നാണ് കരുതുന്നത്. ഏതായാലും നമ്മളെല്ലാവരും ആഗ്രഹിച്ച ഒരു കാഴ്ച നമ്മുടെ സീരിയലിൽ എത്തിക്കഴിഞ്ഞു.

അതായത് രാത്രി ഒരു പരിപാടിയുടെ ഭാഗമായി അവിടെ ഫുഡ് എത്തിക്കുന്നത് സൂര്യയാണ് . അപ്പോൾ ഋഷി മനഃപൂർവം അവിടെ സൂര്യയെ എത്തിച്ചതാണെന്നാണ് തോന്നുന്നത്. കഥ അങ്ങെനെ ആണെങ്കിൽ പൊളിക്കും.. പിടിച്ചുനിർത്തി സൂര്യയോട് പറഞ്ഞ ആ ഡയലോഡ്…
താൻ ഇനി ഹെൽമറ്റല്ല സ്പെയ്സ് ജാക്കറ്റ് ഇട്ടോണ്ട് വന്നാലും തന്റെ ഒരു മുടിനാരിഴ കണ്ടാൽ എനിക്ക് മനസിലാകും ..

അത് പറയുമ്പോഴുള്ള ഋഷിയുടെ മുഖഭാവവും അത് കേൾക്കുമ്പോഴുള്ള സൂര്യയുടെ മുഖം പോയ പോക്കും എനിക്ക് ഒരുപാടിഷ്ടപ്പെട്ടു.

ഇനി അവസാനമായിട്ട്., നിങ്ങൾക്ക് ജനറൽ പ്രോമോ ഇഷ്ടപ്പെട്ടോ… ? അതുപോലെ ഇപ്പോഴുള്ള സൂര്യ ഋഷി പിണക്കത്തിൽ നിങ്ങൾ ആർക്കൊപ്പമാണ്.. പിന്നെ പിണക്കം വരും പോലും സ്നേഹം അത് അവിടെ തന്നെയുണ്ടാകും., എന്നാലും എല്ലാവരും കേൾക്കാൻ കാത്തിരിക്കുന്ന കുറെ വാക്കുകളുണ്ട്.. നമ്മുടെ ഋഷ്യ ജോഡികൾക്കിടയിൽ നിന്നും.. മെട്രോ സ്റ്റാർ പ്രേക്ഷകർക്ക് അതറിയാം.. നയന എഴുതിയതുപോലെ നല്ല മനോഹരമായ വാക്കുകൾ..

about koodevide

More in Malayalam

Trending

Recent

To Top