Connect with us

അച്ഛമ്മ എന്തിനാണ് ഒറ്റയ്ക്ക് നിൽക്കുന്നതെന്ന് ആ കുഞ്ഞ് ചെറുപ്രായത്തിലെ അവൾ ചോദിച്ചു…എന്റെ മോനും മരുമോളും പറയാത്തത് അവൾ പറഞ്ഞു! അലംകൃത പറഞ്ഞ ചില വാക്കുകൾ തന്നെ ഒരുപാട് സ്പർശിച്ചു; മല്ലിക സുകുമാരൻ

Malayalam

അച്ഛമ്മ എന്തിനാണ് ഒറ്റയ്ക്ക് നിൽക്കുന്നതെന്ന് ആ കുഞ്ഞ് ചെറുപ്രായത്തിലെ അവൾ ചോദിച്ചു…എന്റെ മോനും മരുമോളും പറയാത്തത് അവൾ പറഞ്ഞു! അലംകൃത പറഞ്ഞ ചില വാക്കുകൾ തന്നെ ഒരുപാട് സ്പർശിച്ചു; മല്ലിക സുകുമാരൻ

അച്ഛമ്മ എന്തിനാണ് ഒറ്റയ്ക്ക് നിൽക്കുന്നതെന്ന് ആ കുഞ്ഞ് ചെറുപ്രായത്തിലെ അവൾ ചോദിച്ചു…എന്റെ മോനും മരുമോളും പറയാത്തത് അവൾ പറഞ്ഞു! അലംകൃത പറഞ്ഞ ചില വാക്കുകൾ തന്നെ ഒരുപാട് സ്പർശിച്ചു; മല്ലിക സുകുമാരൻ

മല്ലിക സുകുമാരന്റെ അഭിമുഖങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.മക്കളേയും മരുമക്കളേയും കൊച്ചുമക്കളേയും കുറിച്ച് വാ തോരാതെ നടി സംസാരിക്കാറുണ്ട്. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ.

തിരുവനന്തപുരത്താണ് മല്ലിക താമസിക്കുന്നത്. ഇടയ്ക്കൊക്കെ കൊച്ചിയിലെ ഫ്ലാറ്റിലും താമസിക്കാനെത്താറുണ്ട്. അത്തരത്തിൽ ഒരിക്കൽ അവിടെ താമസിക്കാനെത്തിയപ്പോൾ പൃഥ്വിരാജിന്റെ മകൾ അലംകൃത പറഞ്ഞ ചില വാക്കുകൾ തന്നെ ഒരുപാട് സ്പർശിച്ചുവെന്നാണ് മല്ലികാ സുകുമാരൻ പറയുന്നത്. ‘കൊച്ചിയിൽ ഫ്ലാറ്റുണ്ടെങ്കിലും ഇടക്ക് മാത്രമെ അങ്ങോട്ട് പോവാറുള്ളൂ. അങ്ങനെയൊരിക്കൽ പോയപ്പോഴാണ് രസകരമായൊരു ചോദ്യം വന്നത്. അത് ചോദിച്ചത് അലംകൃതയായിരുന്നു. എന്തിനാണ് അച്ഛമ്മ ഒറ്റയ്ക്ക് ഫ്ലാറ്റിൽ നിൽക്കുന്നതെന്നായിരുന്നു അവളുടെ ചോദ്യം.

‘നമ്മളുടെ വീട്ടിലേക്ക് വാ… അവിടുന്ന് നമുക്ക് കേക്ക് കട്ട് ചെയ്യാലോ എന്നാണ് ഈ ക്രിസ്മസിന് അവളെന്നോട് പറഞ്ഞത്. എന്റെ മോനും മരുമോളും പറയാത്തത് അവൾ പറഞ്ഞു എന്ന് ഞാൻ അവനോട് തമാശ പറഞ്ഞിരുന്നു. അച്ഛമ്മ എന്തിനാണ് ഒറ്റയ്ക്ക് നിൽക്കുന്നത് എന്ന് ആ കുഞ്ഞ് ചെറുപ്രായത്തിലെ അവൾ ചോദിച്ചു. ആറ് വയസെയുള്ളൂവെങ്കിലും വളരെ പക്വതയോടെ സംസാരിക്കുന്ന കുട്ടിയാണ് അല്ലി. കൊച്ചുമക്കൾ ഒരു ആനന്ദമാണ്. കൊച്ചി കണ്ടാൽ അമ്മൂമ്മയ്ക്ക് തിരുവനന്തപുരം വേണ്ടെന്നാണ് ഇപ്പോൾ. എന്റെ പിറന്നാളിന് എല്ലാവരും വന്നിരുന്നു. എല്ലാരും കേക്ക് കൊണ്ടുവന്ന് കട്ട് ചെയ്തിരുന്നു. അലംകൃതയ്ക്ക് സെപ്പറേറ്റ് കേക്ക് കട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോൾ സുപ്രിയ ചെറിയൊരു കേക്ക് ഉണ്ടാക്കിക്കൊടുത്തിരുന്നു.’

‘ഇതൊക്കെ കഴിഞ്ഞാണ് പ്രാർത്ഥന ഞാനൊരു മ്യൂസിക്കിടാം നമുക്കെല്ലാമൊന്ന് കളിക്കാമെന്ന് പറഞ്ഞത്. അമ്മൂമ്മയ്ക്ക് വയസായി മോളേ… മുട്ടൊക്കെ വേദനയാണ്… വീഴും എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ പിടിച്ചോളാമെന്നായിരുന്നു പ്രാർത്ഥന പറഞ്ഞത്. അങ്ങനെ ഒരു പാട്ട് അവൾ ഇട്ടു. കുറ്ചച് സ്റ്റെപ്പ് കാണിച്ച് തന്ന് ചെയ്യാനും പറഞ്ഞു. ഇതെല്ലാം നക്ഷത്ര വീഡിയോയാക്കി എടുത്തിരുന്നു. ഇൻസ്റ്റഗ്രാമിലെ വീഡിയോ കണ്ട് സുഹൃത്തുക്കളൊക്കെ ഡാൻസ് നല്ലതായെന്ന് പറഞ്ഞിരുന്നു. ഒരു ഓളത്തിന് കൊച്ചുമക്കളോടൊപ്പം അങ്ങ് കൂടിയതാണ്. സുകുമാരന്റെ ഭാര്യ എന്നറിയപ്പെടാനാണിഷ്ടം. ഇപ്പോഴല്ലേ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മ എന്നൊക്കെ വിശേഷിപ്പിച്ച് തുടങ്ങിയത്. കാര്യം കാണാൻ സുഖിപ്പിക്കുന്ന സ്വഭാവമല്ല സുകുവേട്ടന്റേത്.’

‘കാര്യം കാണാനായി ഒരു വർത്തമാനം.. മാറിനിന്ന് മറ്റാെരു കാര്യം ഇതൊന്നും അദ്ദേഹത്തിന് പിടിയില്ല. സ്ട്രയിറ്റ് ഫോർവേഡായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. പൃഥ്വിരാജും ഒരു കൊച്ചു സുകുമാരനാണ്. കൊച്ചുമക്കളാണെന്റെ സൗഭാഗ്യം. നക്ഷത്രയും അലംകൃതയുമാണ് കൂടുതൽ അടുപ്പം കാണിക്കുന്നത്. പ്രാർത്ഥന നോക്കിയും കണ്ടുമൊക്കെയേ പെരുമാറാറുള്ളൂ. ഡാഡ അച്ഛമ്മ എന്നൊക്കെ പറഞ്ഞ് അലംകൃത കാര്യങ്ങൾ പറയാറുണ്ട്. പ്രാർഥനയും നക്ഷത്രയും അലംകൃതയുമൊക്കെ സംസാരിക്കുന്നത് കാണുമ്പോൾ അവരിൽ നിന്ന് എന്തൊക്കയോ പഠിക്കാനുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്’ മല്ലികാ സുകുമാരൻ പറയുന്നു.

More in Malayalam

Trending