Connect with us

‘അല്‍ഫോന്‍സ് പുത്രന്റെ ഈ കഥയില്‍ അഭിനയിക്കാന്‍ അവന്‍ സമ്മതം മൂളണേ എന്നു വരെ ആഗ്രഹിച്ചുപോയി’; സഞ്ജയെ കുറിച്ച് പറഞ്ഞ് വിജയ്

Malayalam

വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഇപ്പോള്‍ ദളപതി വിജയുടെ മകനായ സഞ്ജയ്ക്കു വേണ്ടി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് അല്‍ഫോണ്‍സ് പുത്രന്‍. വിജയ് തന്നെയാണ് ഇക്കാര്യം സണ്‍ ടിവിയില്‍ സംവിധായകന്‍ നെല്‍സനുമായുള്ള അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്.

അച്ഛനെപ്പോെല മകന്‍ എപ്പോള്‍ സിനിമയില്‍ വരും എന്ന ചോദ്യത്തിനു മറുപടി പറയുന്നതിനിടെയാണ് അല്‍ഫോന്‍സ് കഥ പറയാന്‍ തനിക്കരികില്‍ വന്ന കാര്യം വിജയ് പറഞ്ഞത്.

‘അവന്റെ മനസില്‍ അഭിനയിക്കാനാണോ അതോ ക്യാമറയ്ക്കു പുറകില്‍ നില്‍ക്കാനാണോ ഇഷ്ടമെന്നത് സത്യമായും എനിക്കറിയില്ല. രണ്ട് വര്‍ഷത്തേക്ക് എന്നെ സ്വതന്ത്രമായി വിടണമെന്നാണ് സഞ്ജയ്യുടെ മറുപടി. ‘പ്രേമം’ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരു കഥ എന്നോട് പറഞ്ഞിരുന്നു.

ആ കഥ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. ഈ കഥയില്‍ അഭിനയിക്കാന്‍ അവന്‍ സമ്മതം മൂളണേ എന്നു വരെ ആഗ്രഹിച്ചുപോയി’ എന്നാണ് വിജയ് പറഞ്ഞു. സഞ്്ജയെ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ആഗ്രഹത്തിലാണ് വിജയ് ആരാധകര്‍.

അല്‍ഫോന്‍സ് പുത്രന്റെ കഥ സഞ്ജയ്യ്ക്ക് ഇഷ്ടമാകുമെന്നും ആ പ്രോജക്ട് ഉടനെ ഉണ്ടാകട്ടെയെന്നും നിരവധി ആരാധകരാണ് ആശംസിക്കുന്നത്. ബാലതാരമായി വിജയ് സിനിമകളില്‍ ചിലരംഗങ്ങളില്‍ മാത്രം സഞ്ജയ് വന്നു പോയിട്ടുണ്ട്. അപ്പോള്‍ മുതല്‍ തന്നെ സഞ്ജയ്ക്ക് ആരാധകര്‍ ഏറെയാണ്.

More in Malayalam

Trending

Recent

To Top