Connect with us

ഒരു പെൺകുട്ടി തന്റെ ജീവിതത്തിലേക്ക് വന്നിട്ടുണ്ടെങ്കിൽ അവൾ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആയിരിക്കും വന്നിട്ടുണ്ടാകുക! ദയവു ചെയ്തു ഇതുപോലെ ഉള്ള തെമ്മാടിത്തരം കാണിക്കാതിരിക്കുക, മേലിൽ ഇനി ആരോടും ആവർത്തിക്കരുത്; സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ച് സീമ വിനീത്

Malayalam

മലയാളികള്‍ക്ക് പരിചിതമായ താരമാണ് സീമ വിനീത്. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തിയായ സീമ ഒരുപാട് വെല്ലുവിളികളെ മറികടന്നാണ് ഇന്നത്തെ താരത്തിലേക്ക് എത്തുന്നത്..ആണായി ജനിച്ച് പെണ്‍ മനസ്സായി ജീവിച്ച സീമ ഇപ്പോള്‍ ശരീരം കൊണ്ടും പൂര്‍ണ്ണമായി സ്ത്രീയായി മാറി കഴിഞ്ഞിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ സീമ തനിയ്ക്ക് നേരെ വരുന്ന മോശം കമെന്റുകൾക്ക് ചുട്ട മറുപടി നൽകാറുണ്ട്.

ഇപ്പോഴിതാ തനിയ്ക്ക് ഇൻബോക്സിൽ വന്ന ഒരു മെസ്സേജിന്റെ സ്ക്രീന്ഷോട്ട് സഹിതം പങ്കുവെച്ചിരിക്കുകയാണ് സീമ.

ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു

കല്യാണം കഴിക്കാം കല്യാണം കഴിക്കട്ടെ എന്നൊക്കെ പറഞ്ഞു വരുന്ന ചേട്ടന്മ്മാരോടാണ് അല്ല നിങ്ങൾക്ക് അത്രയും മുട്ടി നിക്കുവാണെന്നു അറിഞ്ഞില്ല പിന്നെ ആദ്യം കെട്ടിയ ഭാര്യയെ നന്നായി പോറ്റാൻ നോക്കു എന്നിട്ട് അടുത്തൊന്നിനെ പോറ്റാൻ നടക്കു എന്തെ കല്യാണം കഴിഞ്ഞു നിനക്കൊക്കെ മൂന്നു മാസം തികയും മുന്നേ മടുത്തോ കെട്ടിയ പെണ്ണുങ്ങളെ എന്തിനാണ് പുന്നാര മക്കളെ നീയൊക്കെ ഓരോ പെണ്ണുങ്ങളുടെ ജീവിതം തുലക്കാൻ നടക്കുന്നത് നിനക്കോക്കെ മൂക്കിന് താഴെ നാല് രോമം വന്നെന്നും പറഞ്ഞു വലിയ ആണ് കളിച്ചും സദാചാരം പറഞ്ഞും ആണല്ലോ പബ്ലിക്ന്റെ മുന്നിൽ നല്ലവൻ ചമഞ്ഞുള്ള നടപ്പ് അണ്ടർ ഗ്രൗണ്ടിൽ ഇതാണ് പരിപാടികൾ
ഇനി ഭർത്താക്കന്മാരെ കണ്ണും അടച്ചു കയറൂരി വിടുന്ന പെണ്ണുങ്ങളോട് സൂക്ഷിച്ചാൽ ദുഖിക്കേണ്ട 🙂
NB എനിക്ക് മണിയറ ഒരുക്കാനും കതിർമണ്ഡപം ഒരുക്കാനും ആരും വിഷമിക്കണ്ട 😀😀😀 പിന്നെ കളി തരാൻ ആങ്ങള ചമഞ്ഞു ആദ്യം ചേച്ചി വിളിയുമായി വരുന്ന സോഷ്യൽ മീഡിയ ആങ്ങളമാരോട് @an.ee._sh. ആദ്യം ചേച്ചി എന്ന വാക്കിന്റെ അർഥം പോയി പഠിക്കു

ഇതിന് പിന്നാലെ ആ വ്യക്തി മാപ്പ് പറഞ്ഞ് കൊണ്ട് അയച്ച സ്ക്രീൻഷോട്ടും പങ്കുവെച്ചിട്ടുണ്ട്…..

രാവിലെ തന്നെ ചേട്ടന്റെ കുമ്പസാരം കേട്ടു ബോധിച്ചു നന്നായിട്ടുണ്ട്
മേലിൽ ഇനി ആരോടും ആവർത്തിക്കരുത്….
ഒരു പെൺകുട്ടി തന്റെ ജീവിതത്തിലേക്ക് വന്നിട്ടുണ്ടെങ്കിൽ അവൾ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആയിരിക്കും വന്നിട്ടുണ്ടാകുക ദയവു ചെയ്തു ഇതുപോലെ ഉള്ള തെമ്മാടിത്തരം കാണിക്കാതിരിക്കുക…….
പിന്നെ ഇവിടെ കുറ്റം പറയുന്ന കുറച്ചു സദാചാരോളികളോട് നിങ്ങളുടെ ആരുടേയും ചിലവിൽ അല്ല ഞാൻ ജീവിക്കുന്നത് ഞാൻ ബ്ലോക്ക്‌ ചെയ്യണോ പോസ്റ്റ്‌ ചെയ്യണോ എന്ന് എനിക്ക് നന്നായി അറിയാം ഈ പറയുന്ന നിന്നെയൊക്കെ കൊണ്ട് ഇതൊക്കെ പറയാൻ അല്ലെ കഴിയു പറഞ്ഞോളൂ നിങ്ങളുടെ ചിലവിൽ അല്ല ഞാൻ കഴിയുന്നത് നിന്റെയൊക്കെ കുടുംബത്തിൽ ഇതൊക്കെ ഒരു പുത്തരി ആവും എല്ലാവർക്കും അങ്ങിനെ ആവണം എന്നില്ല…
പിന്നെ ട്രാൻസ് എന്ന് പറയുമ്പോൾ എല്ലാർക്കും എന്തും പറയാം എന്നൊരു തോന്നൽ ഉണ്ടേൽ അതൊക്കെ നിന്റെയൊക്കെ മനസ്സിൽ വെച്ചാൽ മതി
Give respect and take respect 🙂🙏

Continue Reading
You may also like...

More in Malayalam

Trending

Recent

To Top