Malayalam
അതിന് ശേഷം കരയുകയിരുന്നു അന്ന് എനിക്ക് ഒന്നും മനസ്സിലായില്ല; അപ്പോള്‍ തന്നെ ഒരു തീരുമാനമെടുത്തു യുഎസില്‍ പോയാല്‍ ഇദ്ദേഹവുമായി ഒരു ബന്ധവും ഉണ്ടാവില്ലെന്ന് ; പ്രണയത്തെ കുറിച്ച് ധന്യ
അതിന് ശേഷം കരയുകയിരുന്നു അന്ന് എനിക്ക് ഒന്നും മനസ്സിലായില്ല; അപ്പോള്‍ തന്നെ ഒരു തീരുമാനമെടുത്തു യുഎസില്‍ പോയാല്‍ ഇദ്ദേഹവുമായി ഒരു ബന്ധവും ഉണ്ടാവില്ലെന്ന് ; പ്രണയത്തെ കുറിച്ച് ധന്യ
അതിന് ശേഷം കരയുകയിരുന്നു അന്ന് എനിക്ക് ഒന്നും മനസ്സിലായില്ല. അപ്പോള്‍ തന്നെ ഒരു തീരുമാനമെടുത്തു യുഎസില്‍ പോയാല്‍ ഇദ്ദേഹവുമായി ഒരു ബന്ധവും ഉണ്ടാവില്ലെന്ന് ; പ്രണയത്തെ കുറിച്ച് ധന്യ
പരസ്യ ചിത്രങ്ങളിലൂടെ സിനിമാലോകത്തേക്ക് കടന്ന് വന്ന് ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ധന്യ മേരി വര്‍ഗീസ്. 2006ല്‍ പുറത്തിറങ്ങിയ തിരുടി എന്ന ചിത്രത്തിലാണ് ആദ്യമായി
താരം അഭിനയിക്കുന്നത്. തലപ്പാവ് എന്ന മലയാള സിനിമയിലൂടെയാണ് ധന്യ ശ്രദ്ധിക്കപ്പെട്ടത്. പീന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. റെഡ് ചില്ലീസ്, ദ്രോണ 2010, നായകന്‍, ഓര്‍മ്മ മാത്രം തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീനില്‍ എത്തിയത്. വളരെ പെട്ടെന്ന് തന്നെ കൈനിറയെ ആരാധകരെ നേടാന്‍ കഴിഞ്ഞിരുന്നു. ഇന്നും സീത എന്നാണ് നടിയെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്.ധന്യയുടേയും ജോണിന്റേയും പ്രണയ വിവാഹമായിരുന്നു. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമായ പ്രണയകഥയാണ് ഇവരുടേത്. ഇപ്പോഴിത ജോണിനോട് പ്രണയം തോന്നിയതിനെ കുറിച്ച് പറയുകയാണ് ധന്യ. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കിലായിരുന്നു ഇക്കാര്യം പറഞ്ഞത്. ചീട്ടികളിയിലൂടെയാണ് ഇരുവരും പ്രണയിച്ച് തുടങ്ങിയതെന്നാണ് ധന്യ പറടുന്നത്.
നടിയുടെ വാക്കുകള്‍ ഇങ്ങനെ… ഏഷ്യാനെറ്റ് സംപ്രേക്ഷണ ചെയ്ത കോമഡി സ്റ്റാഴ്‌സിന്റെ 100 എപ്പിസോഡില്‍ ഒരു നൃത്ത പരിപാടി അവതരിപ്പിക്കാന്‍ എത്തിയപ്പോഴാണ് ആദ്യമായി ജോണിനെ കാണുന്നത്. അന്ന് എല്ലാവരേയും പോലെ പരിചയപ്പെട്ടു. അന്ന് അവിടെ വെച്ച് പുള്ളി എന്നെ നോക്കുന്നുണ്ടായിരുന്നു. അത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അന്ന് പ്രണയം ഇല്ലായിരുന്നു.അതിന് ശേഷം ഒരു യുഎസ് ട്രിപ്പിന് തന്നെ ക്ഷണിച്ചു. 35, 40 ദിവസം നീണ്ടു നില്‍ക്കുന്ന വലിയ ഷോയായിരുന്നു. അതില്‍ ഏതൊക്കെ ആര്‍ട്ടിസ്റ്റുകളുണ്ടെന്ന് ചോദിച്ചു. ഒരുമാതിരിപ്പെട്ട എല്ലാവരും ഉണ്ടായിരുന്നു. ഇന്ന ആളും ഉണ്ടായിരിക്കുമെന്ന് പറഞ്ഞു. അപ്പോള്‍ തനിക്ക് കുഴപ്പമില്ലായിരുന്നു. നേരത്തെ പരിചയമുള്ള ആളാണ്. ഒരുമിച്ച് പ്രോഗ്രാമും ചെയ്തിട്ടുണ്ട്.
ക്യാരക്ടറും കൊളളാം. അങ്ങനെ ഡാന്‍സിന്റെ ഭാഗമായി ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. അതിന് ശേഷം ട്രിപ്പിനായി പോയി. യാത്രയ്ക്കിടെ ഇദ്ദേഹത്തെ പ്രണയത്തിനായി സ്വപ്‌നം കണ്ടു അതിന് ശേഷം കരയുന്നതായിട്ടാണ് സ്വപ്‌നം കാണുന്നത്. അന്ന് എനിക്ക് ഒന്നും മനസ്സിലായില്ല. എന്തിനാണ് കരയുന്നതെന്ന് ഞാന്‍ ചിന്തിച്ചു.അപ്പോള്‍ തന്നെ ഒരു തീരുമാനമെടുത്തു യുഎസില്‍ പോയാല്‍ ഇദ്ദേഹവുമായി ഒരു ബന്ധവും ഉണ്ടാവില്ലെന്ന്.
ഞങ്ങള്‍ അവിടെ എത്തുന്ന സമയത്തായിരുന്നു അമേരിക്കയില്‍ വലിയ ചുഴലിക്കാറ്റ് അടിക്കുന്നത്. അങ്ങനെ ഒന്ന് രണ്ട് ട്രിപ്പുകളൊക്കെ മുടങ്ങി. വെറുതെ റൂമില്‍ ഇരിക്കേണ്ടി വന്നു. അവിടെ ഞങ്ങള്‍ക്കുണ്ടായിരുന്ന പ്രധാന വിനോദം ചീട്ടുകളിയായിരുന്നു. മിക്കവാറും താനും പുള്ളിയുമായിരിക്കും ഒരു ടീം. അങ്ങനെ ചീട്ട് കളിച്ച് തുടങ്ങിയതാണ് തങ്ങളുടെ പ്രണയം”ധന്യ പറഞ്ഞു. താരത്തിന്റെ വീഡിയോ വൈറല്‍ ആയിട്ടുണ്ട്.
ബിഗ് ബോസ് സാധ്യത ലിസ്റ്റില്‍ ഇടംപിടിച്ച പേരായിരുന്നു ധന്യയുടേയും. പ്രേക്ഷകര്‍ പ്രതീക്ഷിച്ച മത്സരാര്‍ത്ഥിയുമായിരുന്നു. ധന്യ തന്റെ ഗെയിം ആരംഭിച്ചിട്ടുണ്ട്. ടാസ്‌ക്കുകളില്‍ മികച്ച പ്രകടനമാണ് കാഴ്ച വയക്കുന്നത്. എന്നാല്‍ മത്സരത്തിലേയ്ക്ക് പൂര്‍ണ്ണമായി പ്രവേശിച്ചിട്ടില്ലെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്. മാര്‍ച്ച് 27ന് ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസ് ഒരാഴ്ച പിന്നിടുകയാണ്. ഒരാഴ്ചയ്ക്കിടെ നിരവധി നാടകീയ സംഭവങ്ങളായിരുന്നു ഹൗസില്‍ നടന്നത്. 17 പേരില്‍ നിന്ന് ഒരാള്‍ പുറത്തായിട്ടുണ്ട്. ജാനകിയായിരുന്നു ആദ്യ എവിക്ഷനില്‍ പുറത്ത് പോയത്. സംഭവബഹുലമായി മികച്ച പ്രേക്ഷക സ്വീകാര്യത നേടി ഷോ മുന്നോട്ട് പോവുകയാണ്.
about dhanaya
