Connect with us

ബിഗ് ബോസിലേക്ക് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി; ഇതുവരെയുള്ള മത്സരാർത്ഥികൾ പൊളിച്ചു; വരുന്നവർ ഇതിലും മിന്നിക്കും; ദമ്പതികളായ ഇവർ ബിഗ് ബോസിലേക്ക് !

Malayalam

ബിഗ് ബോസിലേക്ക് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി; ഇതുവരെയുള്ള മത്സരാർത്ഥികൾ പൊളിച്ചു; വരുന്നവർ ഇതിലും മിന്നിക്കും; ദമ്പതികളായ ഇവർ ബിഗ് ബോസിലേക്ക് !

ബിഗ് ബോസിലേക്ക് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി; ഇതുവരെയുള്ള മത്സരാർത്ഥികൾ പൊളിച്ചു; വരുന്നവർ ഇതിലും മിന്നിക്കും; ദമ്പതികളായ ഇവർ ബിഗ് ബോസിലേക്ക് !

ബിഗ് ബോസ് സീസൺ ഫോർ ആരംഭിച്ച് വെറും അഞ്ചു ദിവസങ്ങൾ പിന്നിടുമ്പോൾ മത്സരാർത്ഥികൾ എല്ലാം പ്രേക്ഷകർക്ക് പരിചിതമായിക്കഴിഞ്ഞു. അതുപോലെ ബിഗ് ബോസ് വീട്ടിലും എല്ലാവരും തമ്മിൽ ഒരു കൂട്ടും ഉണ്ടായിട്ടുണ്ട്. എന്നാൽ ആദ്യ എലിമിനേഷനും അതുപോലെ ആദ്യ വൈൽഡ് കാർഡ് എൻട്രിയും ആണ് ഇനി നടക്കാൻ പോകുന്നത്.

ഒന്നിനൊന്ന് മികച്ച മത്സരാര്‍ഥികളാണ് ഇത്തവണ ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. കരഞ്ഞ് നടക്കുന്നവര്‍ അധികം ഇല്ലെന്നുള്ളതാണ് ഈ സീസണിലെ പ്രത്യേകതകളില്‍ ഒന്ന്. എന്നാല്‍ ശക്തമായ മത്സരം കാഴ്ച വെക്കാനോ കണ്ടന്റ് ഉണ്ടാക്കാനോ ആര്‍ക്കും സാധിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരം പഠിച്ചിട്ട് വരുന്നത് ആരായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇതുമായി ബന്ധപ്പെട്ട ചില നിഗമനങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതെന്താണെന്ന് വായിക്കാം…

കഴിഞ്ഞ തവണ ഫിറോസ്-സജ്‌ന ദമ്പതിമാര്‍ വന്നത് പോലെ ആദ്യ വൈല്‍ഡ് കാര്‍ഡ് ഒരു താരദമ്പതിമാര്‍ക്ക് തന്നെയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കൂടുതല്‍ പേരും സീരിയല്‍ താരങ്ങളായ മനോജിന്റെയും ബീന ആന്റണിയുടെയും പേരാണ് പറയുന്നത്. റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയരായ സുമിത്തും ഹിമയും വന്നേക്കുമെന്നും ചിലര്‍ സൂചിപ്പിച്ചു. എന്തായാലും മനോജ് ഏട്ടനും ബീന ആന്റണിയും ആയിരിക്കും 90%വരാന്‍ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതിനു സൂചിപ്പിക്കുന്ന ഒരു പ്രധാന കാരണം, മനോജ് സജീവമായി ബിഗ് ബോസിനെ കുറിച്ച് വീഡിയോ ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ ഷോ തുടങ്ങിയ ശേഷം ഒരു വീഡിയോ മാത്രം ആണ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

അതേസമയം , പൊളി ഫിറോസ് പോലെ ഒരു ഐറ്റം വരുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ആ ലെവലില്‍ ഉള്ള ഒരാൾ വന്നാലേ ഡോ . റോബിന് മത്സരിക്കാൻ ആളെക്കിട്ടു. അടിയുടെ പൂരം ഉണ്ടാക്കണം. അവിടെ അതാണ് വേണ്ടത്. ഇപ്പോള്‍ ഉള്ളവരെ വെച്ചിട്ട് ബിഗ് ബോസ് കാണാന്‍ തോന്നുന്നില്ല. സ്‌ക്രീന്‍ സ്‌പേസ് കിട്ടാന്‍ വേണ്ടി കുറെ പേര് എന്തൊക്കെയോ ചെയ്തു കൂട്ടുന്നു, ഫെമിനിസ്റ്റ്, പുരോഗമനം എന്നൊക്കെ പറഞ്ഞു വന്നിട്ട് ഇപ്പൊ ചുമ്മാ കുറെ വഴക്കുണ്ടാക്കി വെറുപ്പിക്കുന്ന അലമ്പ് ടീംസ് (ഇവരുടെ ഒക്കെ വീടിലുള്ളവരുടെ അവസ്ഥ ആലോചിക്കുമ്പോള്‍ എന്റെ പൊന്നോ), ആരെയും സംസാരിക്കാന്‍ സമ്മതിക്കാതെ ഇടയ്ക്കിടെ മിണ്ടാതിരി, മിണ്ടാതിരി എന്നും പറഞ്ഞു അലറുന്ന ലക്ഷ്മി ചേച്ചി (പുള്ളിക്കാരി മിണ്ടാതിരുന്നാല്‍ ഒരു പാവം ആണെന്ന് തോന്നുന്നു).

വല്ല്യ സംഭവം ആണെന്ന് കരുതി പേഴ്‌സണാലിറ്റി ഇല്ലാതെ എന്തൊക്കെയോ കാണിച്ചും പറഞ്ഞും നടക്കുന്ന ഒരു ഡോക്ടര്‍, കടന്നല്‍ കൂട്ടില്‍ അകപെട്ട പോലെ വേറെ കുറച്ചു പാവം ബോയ്‌സ്, ഇതൊന്നും തന്നെ ഏല്‍ക്കില്ല എന്ന മട്ടില്‍ ഫുഡ് അന്വേഷിച്ച് നടക്കുന്ന റോണ്‍സണ്‍, ആര്‍ക്കും ഉപദ്രവം ഇല്ലെന്ന് തോന്നുന്നു. ഞാന്‍ ഇടഞ്ഞാല്‍ കലിപ്പന്‍ ആണെന്ന് പറയാതെ പറയുന്ന നവീന്‍, ഇപ്പോള്‍ തമ്മില്‍ ഭേദം അപര്‍ണ ആണ്. അതുകൊണ്ട് കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്ന പോലെ ഇനിയെങ്കിലും പ്രേക്ഷകര്‍ക്ക് പരിചയമുള്ള ആരെങ്കിലും വരുമായിരിക്കും എന്ന് പ്രതീക്ഷിക്കാം. ഏതെങ്കിലും ഒരു തീപ്പൊരി വന്നില്ലെങ്കില്‍ സീസണ്‍ എട്ടുനിലയില്‍ പൊട്ടി എന്ന് പറഞ്ഞാല്‍ മതി.

ബിഗ് ബോസില്‍ കുറച്ചൊക്കെ ഓവര്‍ ആയാലേ ഷോ യ്ക്ക് ഒരു ഇത് വരുകയുള്ളു. അതിലൂടെ മാത്രമേ കണ്ടന്റ് കിട്ടുകയുമുള്ളൂ. എന്ന് കരുതി അയാള്‍ ചെയ്തത് എല്ലാം ശരി ആണെന്നൊന്നും വാദിക്കുന്നില്ല. ഉറക്കം തൂങ്ങി സേഫ് ലൈനില്‍ ഇങ്ങനെ പോയാല്‍ ഒരു കണ്ടെന്റും കിട്ടില്ല. ഫിറോസ് ഒക്കെ എല്ലാ ആഴ്ചയിലും നോമിനേഷനില്‍ വന്നല്ലോ എന്നിട്ട് ഏതെങ്കിലും നോമിനേഷനില്‍ നിന്ന് പുറത്തു പോയോ ഇല്ലല്ലോ. അയാളുടെ കയ്യില്‍ ഇരുപ്പ് കൊണ്ട് മാത്രം പുറത്തു പോവേണ്ടി വന്നു. അല്ലായിരുന്നേല്‍ ഫൈനലില്‍ അയാളും കണ്ടേനെ.

കണ്ടെന്റ് ഉണ്ടാക്കുന്നവര്‍ക്ക് മാത്രമേ ക്യാമറ സ്‌പേസ് കിട്ടുകയുള്ളു. അങ്ങനെ ആളുകള്‍ അതില്‍ ഉണ്ടെന്ന് പോലും അറിയുകയുള്ളു. അവര്‍ക്കേ ആളുകള്‍ വോട്ട് കൊടുക്കൂ. അല്ലാതെ അതില്‍ ഉണ്ടെന്ന് പോലും അറിയാത്തവര്‍ ഒക്കെ നോമിനേഷനില്‍ വന്നാല്‍ ആര് വോട്ട് കൊടുക്കും. ഇപ്പോഴും കണ്ടന്റിനു വേണ്ടി എന്തൊക്കെയോ കാണിച്ചു കൂട്ടുകയാണ് എന്നേ പറയാന്‍ പറ്റുകയുള്ളുവെന്നും ആരാധകര്‍ പറയുന്നു.

about deisy

More in Malayalam

Trending