Connect with us

ആ ഭയം അലട്ടുന്നു ; ദൃശ്യങ്ങൾ ചോർന്നതിനും സാക്ഷികൾ ,കൂർമറിയതിനു പിന്നിൽ നാണം ഇല്ലല്ലോ ?

Malayalam

ആ ഭയം അലട്ടുന്നു ; ദൃശ്യങ്ങൾ ചോർന്നതിനും സാക്ഷികൾ ,കൂർമറിയതിനു പിന്നിൽ നാണം ഇല്ലല്ലോ ?

ആ ഭയം അലട്ടുന്നു ; ദൃശ്യങ്ങൾ ചോർന്നതിനും സാക്ഷികൾ ,കൂർമറിയതിനു പിന്നിൽ നാണം ഇല്ലല്ലോ ?

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് സജി നന്ത്യാട്ടിനെ പോലുളള ആളുകൾ പ്രതിയായ ദിലീപിനെ ന്യായീകരിച്ച് മെഴുകുകയാണെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. റിപ്പോർട്ടർ ടിവിയിലെ എഡിറ്റേഴ്സ് അവർ ചർച്ചയിലാണ് ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

ദിലീപിന്റെ വാട്സ്ആപ്പിലേക്ക് കോടതി രേഖകൾ എത്തിയെന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കായായിരുന്നു ചർച്ച. സജി നന്ത്യാട്ടിന് നാണവും വിവരവും ഇല്ലെന്നും ബൈജു കൊട്ടാരക്കര തുറന്നടിച്ചു.ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍: ”കോടതിയിലിരിക്കുന്ന, പകര്‍പ്പുകള്‍ പോലും കൊടുക്കാന്‍ പറ്റാത്ത രേഖകള്‍ ദിലീപിന്റെ വാട്‌സ്ആപ്പിലേക്ക് വരുന്നു. ഇതാണ് ഇപ്പോള്‍ ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെടുത്തതായി പറയുന്നത്. ഇത് ആരാണ് അയച്ചത് എന്ന് പോലീസിന് കണ്ടുപിടിക്കാനാവും. ജനാധിപത്യരാജ്യത്ത് നമ്മളെയൊക്കെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്.

പോലീസ് ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് പറയുന്നത് ദിലീപ് കുറ്റവാളിയാണെന്ന്. ദിലീപിനെ 85 ദിവസം ജയിലില്‍ ഇട്ടത് വെറുതെയാണോ. തെളിവില്ലാതെ വെറുതേ നടന്നിരുന്ന ഒരാളെ പിടിച്ച് കൊണ്ട് പോയി ജയിലില്‍ ഇടുകയായിരുന്നോ. സജി നന്ത്യാട്ടിനെ പോലുളളവര്‍ ന്യായീകരിച്ച് മെഴുകുകയാണ്. നാട്ടിലിറങ്ങി നടന്നാല്‍ തല്ല് കിട്ടും.

ഹൈക്കോടതി എത്ര തവണ പറഞ്ഞിട്ടാണ് ദിലീപ് ഫോണുകള്‍ കൊടുത്തത്. പ്രതിക്ക് ആവശ്യത്തിന് സമയം അവിടെ കിട്ടുകയായിരുന്നു. ശനിയാഴ്ചകളില്‍ പോലും സിറ്റിംഗ് നടത്തിയാണ് അത് തീര്‍പ്പായത്. കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളില്‍ നിന്നല്ല ഈ രേഖകള്‍ കിട്ടിയിരിക്കുന്നത് എന്നാണ് താന്‍ അറിഞ്ഞത്. കോടതിയില്‍ സമര്‍പ്പിച്ചത് നാല് ഫോണുകളും സുരാജിന്റെയും അനൂപിന്റെയും ഓരോ ഫോണും അടക്കം 6 ഫോണുകളാണ്.

അതല്ലാതെ പോലീസ് എഴുതിക്കൊടുത്ത ഐഎംഇ നമ്പര്‍ പ്രകാരമുളള മറ്റ് രണ്ട് ഫോണുകളില്‍ നിന്നാണ് ദിലീപിന്റെ വക്കീല്‍ ബി രാമന്‍പിളളയുടെ കാര്‍മികത്വത്തില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് തന്നെ അവിടുത്തെ വൈഫെ ഉപയോഗിച്ചും ഹയാത്ത് ഹോട്ടലില്‍ ചെന്ന് അവിടുത്തെ വൈഫൈ ഉപയോഗിച്ചു വിവരങ്ങള്‍ കളഞ്ഞത്. ഈ ഫോണുകള്‍ കോടതിയില്‍ സമര്‍പ്പിക്കാത്ത ഫോണുകളാണ്.


പേട്ടന്‍ വെറും പാവമാണ്. അതുകൊണ്ടാണ് ഈ കാര്യങ്ങളെല്ലാം കളയുന്നത്. നാണമുണ്ടോ സജി നന്ത്യാട്ടിനൊക്കെ വന്നിരുന്ന് ന്യായീകരിക്കാന്‍. നാണവുമില്ല വിവരവുമില്ല. ഈ കേസില്‍ തുടക്കം മുതല്‍ പല സംഭവങ്ങളും കേട്ട് കൊണ്ടിരിക്കുകയാണ്. വിചാരണ കോടതിയില്‍ ഇന്‍ ക്യാമറ പ്രൊസീഡിംഗ്‌സ് ആണ്. നടി തന്നെ തുറന്ന് പറഞ്ഞു 15 പ്രാവശ്യം മാനഭംഗപ്പെടുത്തുന്നത് പോലെയുളള അവസ്ഥയായിരുന്നു.

ഏതാണ്ട് 25ഓളം വക്കീലന്മാര്‍. പല സാക്ഷികളേയും കോടതിയിലേക്ക് കയറാന്‍ പോലും സമ്മതിച്ചില്ലെന്ന് പരാതികള്‍ വന്നിരുന്നു. സാക്ഷികളെ കൂറുമാറ്റിയിരുന്നു. ഇതൊക്കെ എന്തിന് വേണ്ടിയായിരുന്നു എന്നത് കേട്ട് കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും അറിയാം. എനിക്കൊരു കുഴപ്പവും ഇല്ലെങ്കില്‍ ഞാന്‍ എന്തിനാണ് സാക്ഷി പറയാന്‍ വരുന്നയാളെ കൂറുമാറ്റേണ്ടത്. കുഴപ്പം കാണിച്ചത് കൊണ്ടും പിടിക്കപ്പെടും എന്ന ഭയം ഉള്ളത് കൊണ്ടുമാണല്ലോ മാറ്റുന്നത്. അതും ഒരാളെയല്ല, 20 പേരെ.
കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോരുന്നു. കോടതിയില്‍ നിന്ന് രേഖകള്‍ ചോരുന്നു. ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ആ കുട്ടി ഇന്ത്യന്‍ പ്രസിഡണ്ടിന് അടക്കം പരാതി നല്‍കി. അതിനിടെയാണ് കോടതിയില്‍ നിന്ന് പകര്‍പ്പെടുക്കാന്‍ പോലും പറ്റാത്ത രേഖകള്‍ പ്രതിക്ക് അയച്ച് കൊടുത്ത് എന്ന് പറയുമ്പോള്‍ അതിന്റെ ഗൗരവം വളരെ വലുതാണ്”.

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top