Connect with us

ദിലീപിന്റെ പെണ്‍സൈന്യം ദിലീപിനെ കുരിക്കിയോ…!; ഈ മൂന്ന് പേരുടെ മൊഴി നിര്‍ണായകം

Malayalam

ദിലീപിന്റെ പെണ്‍സൈന്യം ദിലീപിനെ കുരിക്കിയോ…!; ഈ മൂന്ന് പേരുടെ മൊഴി നിര്‍ണായകം

ദിലീപിന്റെ പെണ്‍സൈന്യം ദിലീപിനെ കുരിക്കിയോ…!; ഈ മൂന്ന് പേരുടെ മൊഴി നിര്‍ണായകം

നടി ആക്രമിക്കപ്പെട്ട കേസില്‍ ഏപ്രില്‍ 15 ന് മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. അതുകൊണ്ടു തന്നെ ക്രൈംബ്രാഞ്ചിന് മുന്നിലുള്ള ചുരുങ്ങിയ കാലയളവില്‍ നിന്നുകൊണ്ട് തന്നെ പരമാവധി തെളിവുകളും സാക്ഷിമൊഴികളും തൊണ്ടിമുതലുകളും ശേഖരിച്ച് കേസ് ബലപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിനോടകം തന്നെ പുതിയ സാക്ഷികള്‍.., കേസില# ഇതുവരെ കേട്ടിട്ടില്ലാത്ത പുതിയ വ്യക്തികള്‍, പുതിയ പ്രതികള്‍ എന്നവര്‍ വന്നു കഴിഞ്ഞു. പ്രവാസി സംരംഭയായ സീരിയല്‍ നടി നിഷ മാത്യുവും മീരാജാസ്മിനും, തിരുവനന്തപുരത്തെ ചാനല്‍ ഉടമയും എല്ലാവരുമാണ് ഇപ്പോള്‍ കേസിലെ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

നടി നിഷ മാത്യുവിനെയും ചാനല്‍ ഉടമയായ വനിതയെയും ചോദ്യം ചെയ്തതില്‍ നിന്നും പല നിര്‍മായക വിവരങ്ങളാണ് പോലീസിന് ലഭിച്ചതെന്നാണ് വിവരം. ഇതെല്ലാം തന്നെ ഡിജിറ്റല്‍ രേഖകളായി ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. ഈ രേഖകളുമായാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്യുക.

കഴിഞ്ഞ തവണത്തേതില്‍ നിന്നും വളരെ വ്യത്യസ്തമായാണ് ഇത്തവണത്തെ ചോദ്യം ചെയ്യലെന്നാണ് ലഭ്യമായ വിവരം. പോലീസ് കണ്ടെത്തിയിരിക്കുന്ന തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാകും ദിലീപിനെ ഇനി ചോദ്യം ചെയ്യുക. എസ്.പി സോജന്റെയും ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള സംഘമാകും ദിലീപിനെ ചോദ്യം ചെയ്യുക. രണ്ടാംഘട്ട ചോദ്യം ചെയ്യലാണ് തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ നടക്കാനിരിക്കുന്നത്.

അതേസമയം, ദിലീപ് നശിപ്പിച്ചുകളഞ്ഞ ഫോണിലെ വിവരങ്ങള്‍ ഒരുപരിധി വരെ ഉദ്യോഗസ്ഥര്‍ വീണ്ടെടുത്തുവെന്നാണ് വിവരം. അതികൊണ്ടു തന്നെ ഈ കാര്യങ്ങളെല്ലാം വെച്ച് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളാനുള്ള സാധ്യതയേറെയാണെന്നാണ് കരുതുന്നത്. നടിയെ ആക്രമിച്ചെന്ന കേസില്‍ നാല് വര്‍ഷത്തിന് ശേഷമാണ് ദിലീപിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ഏപ്രില്‍ 15 വരെയാണ് കോടതി തുടരന്വേഷണത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ദിലീപിനോട് ഈ മാസം ഇരുപത്തിനാലാം തീയതി ഹാജരാകാനായിരുന്നു നിര്‍ദേശം നല്‍കിയത്.

എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം 24 ന് സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും അതിനാല്‍ മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് 28 ന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ മുന്‍നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെയും ചോദ്യം ചെയ്യുമെന്ന് വിവരമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ മാഡത്തിനെ കുറിച്ച് അറിയാനാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ദിലീപിനെത്തിച്ച് നല്‍കിയ വി.ഐ.പി ശരത്തുമായി കാവ്യ ഫോണില്‍ സംസാരിച്ചതിനെ കുറിച്ച് സംഘം ചോദിച്ചറിയാനാണ് സാധ്യത. അത് മാത്രമല്ല, നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഈ ദൃശ്യങ്ങള്‍ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപമായ ലക്ഷ്യയിലാണ് എത്തിച്ചതെന്നാണ് വിവരം.

ഈ സാഹചര്യത്തില്‍ സംശയാസ്പദമായ എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തുവാനാണ് കാവ്യയുടെ ഈ നിര്‍ണായക ചോദ്യം ചെയ്യല്‍. ‘പോയ കാര്യങ്ങള്‍ എന്തായി, നടന്നോ,’ എന്നായിരുന്നു കാവ്യ ശരത്തിനോട് ചോദിച്ചിരുന്നത്. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിനോട് കാവ്യ മറുപടി പറയേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സാഹചര്യം മുന്‍കൂട്ടി മനസിലാക്കിയ താരം ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നുവെന്നും വാര്‍ത്തകളുണ്ട്.

അതേസമയം വി.ഐ.പി ശരത്ത് തന്നെയാണെന്ന് വ്യക്തമായതോടെ അന്വേഷണസംഘം ഇയാളെ രഹസ്യകേന്ദ്രത്തില്‍ വെച്ച് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അന്വേഷണസംഘം നല്‍കുന്ന വിവരങ്ങള്‍. നേരത്തെ ഇയാളെ ശബ്ദത്തിലൂടെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top