Connect with us

‘പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകം’; ഇരുപത്താറാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരിതെളിഞ്ഞപ്പോള്‍ ചടങ്ങില്‍ അപ്രതീക്ഷിത അതിഥിയായി നടി ഭാവന, അസമത്വങ്ങള്‍ക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍ നേര്‍ന്ന് ഭാവന

Malayalam

‘പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകം’; ഇരുപത്താറാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരിതെളിഞ്ഞപ്പോള്‍ ചടങ്ങില്‍ അപ്രതീക്ഷിത അതിഥിയായി നടി ഭാവന, അസമത്വങ്ങള്‍ക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍ നേര്‍ന്ന് ഭാവന

‘പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകം’; ഇരുപത്താറാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരിതെളിഞ്ഞപ്പോള്‍ ചടങ്ങില്‍ അപ്രതീക്ഷിത അതിഥിയായി നടി ഭാവന, അസമത്വങ്ങള്‍ക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍ നേര്‍ന്ന് ഭാവന

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. ഇതിനാല്‍ തന്നെ ഭാവനക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.

എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഭാവനയുടെ തിരിച്ചു വരവ് ആഘോഷമാക്കിയ അണിയറ പ്രവര്‍ത്തകരുടെ ചിത്രങ്ങളെല്ലാം കഴിഞ്ഞ ദിവസം വൈറലായിരുന്നു.

ഇപ്പോഴിതാ ഇരുപത്താറാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരിതെളിഞ്ഞപ്പോള്‍ ചടങ്ങില്‍ അപ്രതീക്ഷിത അതിഥിയായി നടി ഭാവന എത്തിയത് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. നിശാഗന്ധി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും നല്ല സിനിമകള്‍ ആസ്വദിക്കുന്ന എല്ലാവര്‍ക്കും ലിസയെപ്പോലെ അസമത്വങ്ങള്‍ക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും എന്റെ എല്ലാ വിധ ആശംസകളും,’ എന്നാണ് ചുരുങ്ങിയ വാക്കുകളില്‍ തന്റെ പ്രസംഗം അവസാനിപ്പിച്ച ഭാവന പറഞ്ഞത്.

തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍ വച്ച് ‘സ്പിരിറ്റ് ഓഫ്’ സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചിരുന്നു. ‘പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകം’ എന്ന് വിശേഷിപ്പിച്ചാണ് ഭാവനയെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത് വേദിയിലേക്കു സ്വാഗതം ചെയ്തത്. കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ പൂക്കള്‍ നല്‍കി ഭാവനയെ സ്വീകരിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പൊതു ചടങ്ങില്‍ പങ്കാളിയായ ഭാവനയെ വലിയ കരഘോഷങ്ങളോടെയാണ് ചടങ്ങിനെത്തിയവര്‍ സ്വീകരിച്ചത്. ചലച്ചിത്രോത്സവത്തിന്റെ ഉത്ഘാടന വേദിയില്‍ തന്നെ ക്ഷണിച്ച കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, മേളയുടെ ആര്‍റ്റിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ എന്നിവര്‍ക്ക് ഭാവന നന്ദി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരുപത്താറാമത് രാജ്യാന്തര ചലച്ചിത്രമേളഉദ്ഘാടനം ചെയ്തത്. നിശാഗന്ധി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപ് ചടങ്ങില്‍ മുഖ്യാതിഥിയായി. ബംഗ്‌ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ ‘രഹാന’യാണ് മേളയിലെ ഉദ്ഘാടന ചിത്രം. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ഈയിടെ അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഗായത്രി അശോകന്‍ ഗാനങ്ങള്‍ ആലപിച്ചു.

മാര്‍ച്ച് 18 മുതല്‍ 25 വരെ എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി, ന്യൂ തിയേറ്ററിലെ രണ്ടു സ്‌ക്രീനുകള്‍, ഏരീസ് പ്‌ളക്‌സിലെ അഞ്ചു സ്‌ക്രീനുകള്‍, അജന്ത, ശ്രീപത്മനാഭ എന്നീ 15 തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമ വിഭാഗത്തില്‍ 86 സിനിമകളാണുള്ളത്.

More in Malayalam

Trending

Recent

To Top