Connect with us

ഒമ്പത് വീടുകള്‍ക്ക് ശൗചാലയം നിര്‍മിച്ചു നല്‍കി കൃഷ്ണകുമാറും കുടുംബവും!

Malayalam

ഒമ്പത് വീടുകള്‍ക്ക് ശൗചാലയം നിര്‍മിച്ചു നല്‍കി കൃഷ്ണകുമാറും കുടുംബവും!

ഒമ്പത് വീടുകള്‍ക്ക് ശൗചാലയം നിര്‍മിച്ചു നല്‍കി കൃഷ്ണകുമാറും കുടുംബവും!

സിനിമകളിലൂടെയും സീരീയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് കൃഷ്ണ കുമാര്‍. ഇപ്പോഴിതാ ശൗചാലയങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒമ്പത് വീടുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിച്ചു കൊടുത്തിരിക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരുടെ അഹാദിഷിക ഫൗണ്ടേഷന്‍ വഴിയായിരുന്നു ശൗചാലയത്തിന്റെ നിര്‍മാണം. അമ്മുകെയര്‍ എന്ന സന്നദ്ധ സംഘടനയ്ക്ക് ഒപ്പം ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്.

കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിങ്ങനെ,

നമസ്‌കാരം സഹോദരങ്ങളെ. കഴിഞ്ഞ ദിവസം ദൈവം എനിക്കും കുടുംബത്തിനും ഒരുപാട് സന്തോഷം തന്നു. നന്ദി, രണ്ടു മാസം മുന്‍പ് സേവാഭാരതിയുടെ വനപാലകനായ എന്റെ സുഹൃത്ത് വിനു, വിതുര വലിയകാല ട്രൈബല്‍ സെറ്റ്‌ലെമെന്റിലെ 32 കുടുംബങ്ങളുടെ ശൗചാലയവുമായി ബന്ധപ്പെട്ട ഒരു വിഷയം പറയുകയും, തുടര്‍ന്നു അവിടം സന്ദര്‍ശിച്ചു അവിടുത്തെ സഹോദരങ്ങളില്‍ നിന്നും നേരിട്ടു വിവരങ്ങള്‍ ശേഖരിച്ചു. ഒടുവില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്നതും, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള പ്രായം ചെന്നവരുമായ 9 വീട്ടുകാരെ തിരഞ്ഞെടുത്തു, ഭാര്യ സിന്ധുവും രണ്ടാമത്തെ മകള്‍ ദിയയും ചേര്‍ന്ന് ആരംഭിച്ച ആഹാദിഷിക ഫൌണ്ടേഷന്‍ന്റെ നേതൃത്വത്തില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു ഈ മാസം 15നു കൈമാറാന്‍ സാധിച്ചു.

വലിയകാലയിലെ സഹോദരങ്ങള്‍ക്കുണ്ടായ സന്തോഷം ഞങ്ങളില്‍ ഉണ്ടാക്കിയ വികാരം പറഞ്ഞറിയിക്കാന്‍ കഴിയില്ല.. ഈ അവസരത്തില്‍ അമ്മുകെയറിന്റെയും ലോകമൊട്ടുക്കു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മോഹന്‍ജി ഫോണ്ടഷന്റെയും, സ്ഥാപകനും എന്റെ സഹോദരതുല്യനായ ശ്രീ മോഹന്‍ജിയോട് ഞങ്ങള്‍ക്ക് തന്ന എല്ലാ പിന്തുണക്കും സഹായങ്ങള്‍ക്കും നന്ദി പറയുന്നു.

ഇന്നലെ വിനുവുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ വലിയകാലയിലെ വീട്ടുകാര്‍ ആകെ സന്തോഷത്തിലാണ് ഒപ്പം ഒരു പ്രശ്നവും.. അവിടുത്തെ കൊച്ചു കുഞ്ഞുങ്ങള്‍ക്ക് ശൗചാലയം ഉപയോഗിക്കാന്‍ അറിയില്ല. ഇനി പഠിപ്പിച്ചു കൊടുക്കണം.. അത്ഭുതവും വിഷമവും തോന്നി..??രാത്രി മക്കളോടൊത്തിരുന്നപ്പോള്‍ ചില കാര്യങ്ങള്‍ പറഞ്ഞു.. നമ്മള്‍ രാവിലെ ഉറക്കമെണീറ്റ് ഒരു സ്വിച്ചിടുമ്‌ബോള്‍ ലൈറ്റ് കത്തുന്നു, ബ്രഷ് ഉണ്ട്, പേസ്റ്റുണ്ട്, പൈപ്പ് തിരിച്ചാല്‍ വെള്ളമുണ്ട്, കുളികഴിഞ്ഞു വന്നാല്‍ അലമാരയില്‍ ധാരാളം വസ്ത്രങ്ങളുണ്ട്….. ഓര്‍ത്താല്‍ ചെറിയ കാര്യങ്ങള്‍.. എന്നാല്‍ ഇതൊന്നും ഇല്ലാതെ ഭൂമിയില്‍ കോടിക്കണക്കിനു മനുഷ്യരുണ്ട്.. അവരെ കുറിച്ചൊര്‍ത്താല്‍ നമുക്ക് ദൈവം തന്നിരിക്കുന്നു സൗഭാഗ്യങ്ങള്‍ എണ്ണിയാല്‍ തീരില്ല..

ദൈവം നമുക്ക് ചെയ്തു തന്ന ഉപകാരങ്ങള്‍ സ്മരിച്ചു നന്ദി പറയാനായി ഇന്നുരാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പോയി.. നന്ദി അറിയിച്ചു അതീവ സന്തുഷ്ടമായി വീട്ടിലേക്ക് മടങ്ങി.. കാറിലിരിക്കുമ്‌ബോള്‍ THE SECRET എന്ന പുസ്തകത്തിലെ ഒരു വരി ഓര്‍മ വന്നു.. GRATITUDE IS RICHES, COMPLAINT IS POVERTY.. ഉപകാരസ്മരണ ധനമാണ്… പരാതി ദാരിദ്യവും…. അതിനാല്‍ ദൈവം നമുക്കു സമ്മാനിച്ച സൗഭാഗ്യങ്ങള്‍ക്ക് നന്ദി പറഞ്ഞു സന്തുഷ്ടമായി ജീവിക്കാം.. ഏവര്‍ക്കും നന്മകള്‍ നേരുന്നു..

Continue Reading
You may also like...

More in Malayalam

Trending

Recent

To Top