Connect with us

ഇതൊക്കെ തിരക്കഥയാണ്; ദിലീപ് അങ്ങനെ ചെയ്തിട്ടില്ല !കോടതിയിൽ പോലീസ് വെള്ളം കുടിക്കും ; നിർണായക വെളിപ്പെടുത്തൽ

Malayalam

ഇതൊക്കെ തിരക്കഥയാണ്; ദിലീപ് അങ്ങനെ ചെയ്തിട്ടില്ല !കോടതിയിൽ പോലീസ് വെള്ളം കുടിക്കും ; നിർണായക വെളിപ്പെടുത്തൽ

ഇതൊക്കെ തിരക്കഥയാണ്; ദിലീപ് അങ്ങനെ ചെയ്തിട്ടില്ല !കോടതിയിൽ പോലീസ് വെള്ളം കുടിക്കും ; നിർണായക വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസ് ഇപ്പോൾ നിർണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ ദിലീപിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയാണ് കഴിഞ്ഞ ദിവസം കിട്ടിയത് . അന്വേഷണത്തിന് സ്റ്റേ നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേപോലെ സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറിനെതിരെ കൂടുതൽ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച് സംഘം. കഴിഞ്ഞ ദിവസം സായ് ശങ്കറിന്റെ കോഴിക്കോടുള്ള വസതിയിൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ സായിയുടെ വീട്ടിൽ നിന്നും ഐ പാഡും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടും രാഹുൽ ഈശ്വർ വാക്കുകളാണ് സ്രെദ്ധയമാക്കുന്നത്.

വെറുതേ വാദത്തിനായി പോലീസ് പറയുന്ന കാര്യങ്ങൾ കോടതിയിൽ എത്തുമ്പോൾ നിലനിൽക്കില്ലെന്നാണ് രാഹുൽ ഈശ്വർ പറയുന്നത് . ഒരു മൊബൈലിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങൾ തിരിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ അത് പോലീസിന്റെ പരാജയമാണ്. ദിലീപ് ബാലചന്ദ്രകുമാറിനെ പോലെ ഫോണുകൾ കൊടുക്കാതിരിക്കുകയോ കളയുകയോ ചെയ്തിട്ടില്ല. തനിക്ക് ലഭ്യമായ ഫോണുകൾ അന്വേഷണത്തിന് നൽകുകയാണ് ചെയ്തതെന്നും
ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ചാറ്റുകൾ മറ്റുള്ളവരുടെ പ്രൈവസിക്ക് വേണ്ടി ഡിലീറ്റ് ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും രാഹുൽ ഈശ്വർ ചോദിച്ചു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ. രാഹുലിന്റെ വാക്കുകൾ ഇങ്ങനെ

ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ചാറ്റുകൾ മറ്റുള്ളവരുടെ പ്രൈവസിക്ക് വേണ്ടി ഡിലീറ്റ് ചെയ്യുന്നതിൽ എന്താണ് തെറ്റ്? കാരണം പല വിവരങ്ങളും പോലീസ് ദുരുപയോഗം ചെയ്യുന്നത് നമ്മൾ കണ്ടതാണ്. പോലീസുകാരിൽ നല്ലവരുണ്ട്. പക്ഷേ ചിലർ തങ്ങളുടെ ഈഗോയ്ക്കും വാശിക്കും വേണ്ടി പല തരത്തിലും ഇടപെടാറുണ്ട്. തന്റെ അളിയനായ സുരാജുമായി നടത്തിയ സംഭാഷണങ്ങൾ ദിലീപിനെ സംബന്ധിച്ച് സ്വകാര്യ സംഭാഷണമാണ്. അത് അങ്ങനെയല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത പോലീസിനാണ്.

ആരാണ് ഫോണിൽ നിന്നുള്ള തെളിവുകൾ കണക്ടഡ് ആണ് എന്ന് പറയേണ്ടത്? അത് തെളിയിക്കേണ്ട ഉത്തരവാദിത്തം പോലീസിന് തന്നെയല്ലേ? ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങളെ കുറിച്ച് ആർക്കും യാതൊരു അറിവും നിലവിൽ ഇല്ല. പ്രതി തെളിവാണ് ഡിലീറ്റ് ചെയ്തതെന്ന് കോടതിയിൽ പ്രോസിക്യൂഷന് പറയണമെങ്കിൽ അത് തെളിയിക്കാനുള്ള എന്തെങ്കിലും ഗ്രൗണ്ട് ഡീറ്റെയ്ൽസ് വേണ്ടതില്ലേ?12 ചാറ്റുകൾ ഡിലീറ്റ് ചെയ്തെന്ന് പറയുന്നു. പക്ഷേ അത് തെളിവാണെന്ന് ചാനൽ ചർച്ചയിൽ വേണമെങ്കിൽ വാദിക്കാം. പക്ഷേ കോടതിയിൽ അവർക്ക് എഴുതി കൊടുക്കേണ്ടി വരും. കേസിൽ സായ് ശങ്കറിനെ സാക്ഷിയാക്കാമെന്ന ധാരണ പോലീസിനുണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയത്, സായ് ശങ്കർ പറഞ്ഞ കാര്യം എത്രത്തോളം ശരിയാണെന്ന് തനിക്ക് അറിയില്ല. പക്ഷേ അത് സംബന്ധിച്ച അന്വേഷണവും വേണ്ടേ?വെറുതേ വാദത്തിനായി പോലീസ് പറയുന്ന കാര്യങ്ങൾ കോടതിയിൽ എത്തുമ്പോൾ നിലനിൽക്കില്ലെന്നാണ് തനിക്ക് പറയാനുള്ളത്. ഒരു മൊബൈലിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങൾ തിരിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ അത് പോലീസിന്റെ പരാജയമാണ്. ദിലീപ് ബാലചന്ദ്രകുമാറിനെ പോലെ ഫോണുകൾ കൊടുക്കാതിരിക്കുകയോ കളയുകയോ ചെയ്തിട്ടില്ല.തനിക്ക് ലഭ്യമായ ഫോണുകൾ അന്വേഷണത്തിന് നൽകി.അദ്ദേഹം ഒരു സിനിമാക്കാരൻ ആണല്ലോ, സ്വാഭാവികമായും ബിസിനസ് സീക്രട്ടുകൾ കാണും, സാമ്പത്തിക ഇടപാടുകൾ ഉണ്ട്, അദ്ദേഹത്തിന് അതൊക്കെ അദ്ദേഹത്തിന്റെ സ്വകാര്യതകളാണ്. ബാലചന്ദ്രകുമാർ സിനിമയ്ക്ക് കഥയെഴുതുന്നത് പോലെയാണ് വെളിപ്പെടുത്തൽ നടത്തുന്നത്. സിനിമയിൽ ശക്തനായ വില്ലൻ കഥാപാത്രം വേണമല്ലോ? അദ്ദേഹം കഥയെഴുതുകയാണ്. ആരാണ് ആലുവയിൽ കിടക്കുന്ന ദിലീപിന് ദാവൂദ് ഇബ്രാഹിമുമായൊക്കെ ബന്ധമുണ്ടെന്ന് ആരാണ് വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

സായ് ശങ്കർ പറയുന്നത് ദിലീപ് പറഞ്ഞതിന് അനുസരിച്ച് ചില വിവരങ്ങൾ കോപ്പി ചെയ്തു എന്നാണ്. ഡിലീറ്റ് ചെയ്തു എന്ന് പറഞ്ഞിട്ടില്ല. സായ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് സായിയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്യാത്തത്?

ഈ കേസ് ഒരു ഈഗോ ബാറ്റിൽ ആയി മാറിയിരിക്കുകയാണ്. എന്തു വഴിയിലും ദിലീപിനെ കുടുക്കുകയെന്നതാണ് പോലീസ് ലക്ഷ്യം. ദവധഗൂഢാലോചന കേസ് വെച്ച് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുടുക്കാമെന്ന പോലീസിന്റെ കണക്ക് കൂട്ടൽ മാറ്റിയേ പറ്റൂവെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

അതേസമയം ടീം ദിലീപ് ശരിക്കും ശക്തരാണെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത അഡ്വ അജയകുമാറിന്റെ വാക്കുകൾ. നമ്മളാരെങ്കിലുമാണെങ്കിൽ വിൻസെന്റ് ചൊവ്വല്ലൂർ എന്ന വ്യക്തിയുടെ സഹായത്തോടെ മുംബൈയിൽ കൊണ്ട് പോയി ഫോണുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കുമായിരുന്നോ? കൊച്ചിയിലെ അഭിഭാഷകരുടെ ഓഫീസിലെത്തിച്ച് വിവരങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ സാധിക്കില്ല. പ്രതികൾ യഥാർത്ഥത്തിൽ നിയമത്തെ വെല്ലുവിളിക്കുകയാണെന്നും അഡ്വ ജയകുമാർ പറഞ്ഞു. ദിലീപിന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങൾ കണ്ടെടുത്താൽ ദിലീപിന്റെയും കൂട്ടരുടേയും പ്രച്ഛന്ന വേഷം അതോടെ അഴിഞ്ഞ് വീഴുമെന്നും അജയകുമാർ പറഞ്ഞു.

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top