Malayalam
കെ പി എ സി ലളിതയെ അവസാനമായിക്കാണാൻ കാവ്യയ്‌ക്കൊപ്പം ദിലീപും ഓടിപ്പാഞ്ഞെത്തി; അന്ന് ജയിലിൽ പോയിവരെ ദിലീപിനെ കണ്ട കെ പി എ സി ലളിത; ഏറെ വിമർശനം കേട്ട ആ സംഭവം ഇങ്ങനെ!
കെ പി എ സി ലളിതയെ അവസാനമായിക്കാണാൻ കാവ്യയ്‌ക്കൊപ്പം ദിലീപും ഓടിപ്പാഞ്ഞെത്തി; അന്ന് ജയിലിൽ പോയിവരെ ദിലീപിനെ കണ്ട കെ പി എ സി ലളിത; ഏറെ വിമർശനം കേട്ട ആ സംഭവം ഇങ്ങനെ!
കെ പി എ സി ലളിതയുടെ മരണ വാർത്ത അറിഞ്ഞ് ആദ്യം ഓടിയെത്തിയ സിനിമാ താരങ്ങളിൽ ഒരാൾ ദിലീപ് ആണെന്നുള്ളത് അധികം ആരും പറഞ്ഞുകാണില്ല. ദിലീപ് വാർത്തകൾ ദിനവും വൈറലാകുമ്പോൾ പോലും ഭാര്യ കാവ്യയ്ക്കൊപ്പം ദിലീപ് എത്തി. ലളിതയുടെ മകൻ സിദ്ധാർത്ഥിനെ ആശ്വസിപ്പിച്ച ശേഷമായിരുന്നു ഇരുവരും മടങ്ങിയത്.
ദിലീപുമായി ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന താരമാണ് കെപിഎസി ലളിത. ദിലീപിനോടുള്ള സ്നേഹത്തെ കുറിച്ച് പല അഭിമുഖങ്ങളിലും അവർ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് കെ പി എ സി ലളിത പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുകയാണ്.
ഒരിക്കൽ ദുബൈയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേയാണ് താൻ ദിലീപിനോട് കൂടുതൽ സംസാരിച്ചത്. അന്ന് തന്റെ ഒപ്പമായിരുന്നു ദിലീപ് ഇരുന്നത്. തന്റെ സങ്കടങ്ങളെല്ലാം കേട്ടു. അതിന് ശേഷമാണ് ദിലീപുമായി കൂടുതൽ അടുത്തത്. തന്റെ ദു:ഖങ്ങൾ അറിഞ്ഞ് കണ്ട് നടൻ പ്രവർത്തിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ആലുവ സബ് ജയിലിൽ ദിലീപ് കിടന്നപ്പോൾ അന്ന് കെ പി എ സി ലളിത ദിലീപിനെ സന്ദർശിക്കാൻ എത്തിയത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ദിലീപിന്‍റെ സഹോദരി ജയലക്ഷ്‍മിക്കൊപ്പമായിരുന്നു ലളിത ജയിൽ എത്തിയത്. ദിലീപുമായി 20 മിനിറ്റോളം സംസാരിച്ച ശേഷമായിരുന്നു അവർ ജയിലിൽ നിന്ന് മടങ്ങിയത്. അന്ന് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും ലളിത മിണ്ടാതെ മടങ്ങുകയായിരുന്നു.
എന്നാൽ തന്നെ ഏറ്റവും അധികം സഹായിച്ച സുഹൃത്തിന് അപകടം പറ്റുമ്പോൾ താൻ കാണാൻ പോകേണ്ടേയെന്നായിരുന്നു കെ പി എ സി ലളിത അന്ന് വിമർശനങ്ങളോട് പ്രതികരിച്ചത്. അതുകൊണ്ടാണ് താൻ ദിലീപിനെ ജയിലിൽ പോയി കണ്ടത്. താൻ മകനെ പോലെയാണ് ദിലീപിനെ കാണുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധി ആണെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
താൻ വേദനിക്കുന്ന സമയത്തെല്ലാം ദിലീപ് തനിക്ക് ഒപ്പം ഉണ്ടായിട്ടുണ്ടെന്നായിരുന്നു മുൻപ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ലളിത പറഞ്ഞിരുന്നു. തന്നെ സാമ്പത്തികമായി ദിലീപ് ഏറെ സഹായിച്ചു. മകളുടെ വിവാഹത്തിന് ഉൾപ്പെടെ സാമ്പത്തികമായി പിന്തുണച്ചു. തന്റെ വേദനകൾ എപ്പോഴും ദിലീപിനോട് തുറന്ന് പറയാറുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം കെ പി എ സി ലളിതയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ സിനിമയിലെ സഹപ്രവർത്തകർ അവരുടെ വീട്ടിലേക്ക് ഒഴുകുകയാണ്. നടൻമാരായ മമ്മൂട്ടി, മോൻലാൽ, ഫഹദ് ഫാസിൽ, മഞ്ജു പിളള, നവ്യ നായർ, ടിനി ടോം, സംവിധായകരായ ഷാജി കൈലാസ് , ബി ഉണ്ണികൃഷ്ണൻ തുടങ്ങിയവരെല്ലാവരും തന്നെ താരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രിയായിരുന്നു കെ പി എ സി ലളിത അന്തരിച്ചത്. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. നാൽപത് വർഷത്തിന് മുകളിൽ നീണ്ട് നിന്ന സിനിമാ ജീവിത്തിൽ മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളിൽ കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്.
ഒട്ടനവധി പുരസ്കാരങ്ങളും കെപിഎസി ലളിതയ്ക്ക് ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. പൊതു ദർശനത്തിന് ശേഷം അഞ്ചു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.
about dileep
