Malayalam
വീണ്ടും യോഗയുമായി സംയുക്ത വര്‍മ
വീണ്ടും യോഗയുമായി സംയുക്ത വര്‍മ
മലയാളിയുടെ പ്രിയ നായികയാണ് സംയുക്ത വര്‍മ. വിവാഹത്തോടെ സിനിമയി നിന്ന് താത്കാലികമായി ഇടവേളയെടുക്കുകയായിരുന്നു . ഇപ്പോൾ ഇതാ വനിത മാസികയ്ക്കായി നടി ചെയ്ത യോഗ ഫോട്ടോഷൂട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചുരുങ്ങിയ സമയം കൊണ്ട് വൈറലായിരിക്കുന്നു
വിവിധ രീതികളില്‍ സംയുക്ത യോഗാഭ്യാസം നടത്തുന്നത് വിഡിയോയില്‍ കാണാം. രണ്ടു കോസ്റ്റ്യൂമുകളിലാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. താരം യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളൊക്കെ നേരത്തേ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈസൂരിലെ അഷ്ടാംഗ യോഗശാലയില്‍ വെച്ച് യോഗ അഭ്യസിച്ചിരുന്നെന്നും ആ സമയത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്നും സംയുക്ത അന്ന് പറഞ്ഞിരുന്നു. മനസിനും ശരീരത്തിനു വേണ്ടിയും യോഗ അഭ്യസിക്കുന്നത് നല്ലതാണെന്നും ആസനങ്ങള്‍ ചെയ്യുമ്ബോളുള്ള പൂര്‍ണതയില്ലായ്മയൊന്നും കാര്യമാക്കേണ്ടതില്ലെന്നും എല്ലാം സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് കഴിഞ്ഞ വനിതാ ദിനത്തില്‍ യോഗാചിത്രം പങ്കുവെച്ചുകൊണ്ട് സംയുക്ത പറഞ്ഞത്.