Connect with us

മീര വാസുദേവുമായി വഴക്കാണോ? കുടുംബവിളക്കിലെ എല്ലാവരെയും പരിചയപ്പെടുത്തിയിട്ടും അമ്മയായി അഭിനയിക്കുന്ന മീരയെ മാത്രം കൊണ്ടുവരാത്തതിന്റെ കാരണം വെളുപ്പെടുത്തി ആനന്ദ് നാരായണൻ!

Malayalam

മീര വാസുദേവുമായി വഴക്കാണോ? കുടുംബവിളക്കിലെ എല്ലാവരെയും പരിചയപ്പെടുത്തിയിട്ടും അമ്മയായി അഭിനയിക്കുന്ന മീരയെ മാത്രം കൊണ്ടുവരാത്തതിന്റെ കാരണം വെളുപ്പെടുത്തി ആനന്ദ് നാരായണൻ!

മീര വാസുദേവുമായി വഴക്കാണോ? കുടുംബവിളക്കിലെ എല്ലാവരെയും പരിചയപ്പെടുത്തിയിട്ടും അമ്മയായി അഭിനയിക്കുന്ന മീരയെ മാത്രം കൊണ്ടുവരാത്തതിന്റെ കാരണം വെളുപ്പെടുത്തി ആനന്ദ് നാരായണൻ!

ഏഷ്യനെറ്റിലെ നമ്പര്‍ വണ്‍ സീരിയലുകളില്‍ ഒന്നാണ് മീര വാസുദേവന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന കുടുംബ വിളക്ക്. സീരിയലില്‍ മീരയുടെ മൂത്ത പുത്രനായി എത്തുന്ന ആനന്ദ് നാരായണന്‍ നടന്‍ എന്നതിനപ്പുറം ഇപ്പോള്‍ ഒരു വ്‌ളോഗര്‍ എന്ന നിലയിലും താരം ഏറെ പരിചിതനാണ്. തന്റെ യൂട്യൂബ് ചാനല്‍ വഴി സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങളെ എല്ലാം നടന്‍ പരിചയപ്പെടുത്തി. കുടുംബ വിളക്കിലെ എല്ലാ താരങ്ങളെയും കൊണ്ടു വന്നിട്ടും അമ്മയായി അഭിനയിക്കുന്ന മീര വാസുദേവനെ മാത്രം പരിചയപ്പെടുത്താത്തതിന്റെ കാരണം വെളിപ്പടുത്തി നടന്‍.

തന്റെ കടുംബ വിശേഷങ്ങളും അഭിനയ വിശേഷങ്ങളും എല്ലാം പറയുന്നതിനൊപ്പം സീരിയല്‍ ലോകത്തെ മുന്‍നിര താരങ്ങളുടെ വിശേഷവും ആനന്ദ് തന്റെ യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. കുടുംബ വിളക്ക് എന്ന സീരിയലിലെ എല്ലാ താരങ്ങളും ആനന്ദിന്റെ യൂട്യൂബ് ചാനലില്‍ എത്തി അഭിമുഖം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മീര വാസുദേവന്‍ മാത്രം ഇതുവരെ വന്നില്ല.

മീര വാസുദേവനെ മാത്രം എന്ത് കൊണ്ട് ഇതുവരെയും പരിചയപ്പെടുത്തുന്നില്ല എന്ന് ആനന്ദിന്റെ വീഡിയോയ്ക്ക് താഴെ സ്ഥിരം കമന്റുകള്‍ വരാറുണ്ട്. മീര വാസുദേവുമായി വഴക്കാണോ, എന്തെങ്കിലും പ്രശ്‌നം ഉള്ളത് കൊണ്ട് ആണോ കൊണ്ടുവരാത്തത് തുടങ്ങിയ ചോദ്യങ്ങള്‍ ശക്തമായിരുന്നു. ഇപ്പോഴിതാ യൂട്യൂബിലൂടെ തന്നെ പങ്കുവച്ച ക്യു ആന്റ് എ എന്ന സെഗ്മെന്റിലൂടെ മീര വാസുദേവനെ പരിചയപ്പെടുത്താത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടന്‍.വളരെ അധികം ടി ആര്‍ പി റേറ്റിങുള്ള നടിയാണ് മീരചേച്ചി. ഏഷ്യനെറ്റ് പോലൊരു ചാനലിന് വേണ്ടി എഗ്രിമെന്റ് ചെയ്യുമ്പോള്‍ യൂട്യൂബ് അടക്കമുള്ള മറ്റൊരു ചാനലിനും പ്രമോഷന്‍ പരിപാടികളുടെ ഭാഗമായുള്ള അഭിമുഖം നല്‍കാന്‍ പാടില്ല എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജിലൂടെ അല്ലാതെ കുടുംബ വിളക്കിന് യാതൊരു തര പ്രമോഷനും നല്‍കാന്‍ മീര ചേച്ചിയ്ക്ക് അനുവാദം ഇല്ല. അതുകൊണ്ട് ആണ് ചേച്ചിയെ അഭിമുഖം ചെയ്യാത്തത്. അല്ലാതെ ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല.മൗനരാഗം എന്ന സീരിയലില്‍ അഭിനയിക്കുന്ന ഐശ്വര്യ എന്ന നടിയെ അഭിമുഖം ചെയ്യണം എന്ന് പലരും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അതും സാധ്യമല്ല. മൗനരാഗത്തില്‍ ഊമയായിട്ടാണ് ഐശ്വര്യ അഭിനയിക്കുന്നത്. അതിനാല്‍ ആ ഒരു ഇമേജ് ഡാമേജ് ആകാതിരിക്കാന്‍ മറ്റൊരു ചാനലിലും പോയി സംസാരിക്കരുത് എന്ന് അവര്‍ എഗ്രിമെന്റില്‍ എഴുതിയിട്ടുണ്ട്. സ്റ്റാര്‍ മ്യൂസിക് എന്ന ഷോയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ പോലും ഐശ്വര്യ സംസാരിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.സാന്ത്വനം സീരിയലിലെ ശിവാഞ്ജലി മാരെ കൊണ്ടു വരണം എന്നതാണ് മറ്റൊരു അഭ്യര്‍ത്ഥന. അതിന് വേണ്ടി ശ്രമിച്ചിരുന്നു എന്നും. എന്നാല്‍ സജിന്റെയും ഗോപികയുടെയും ഡേറ്റ് ഒരുമിച്ച് കിട്ടാത്തത് കൊണ്ടാണ് അത് നടക്കാത്തത് എന്നും ആനന്ദ് നാരായണന്‍ വ്യക്തമാക്കി. അതേ സമയം ഇരുവരെയും കൊണ്ടുവരും എന്ന ഉറപ്പും നടന്‍ നല്‍കുന്നുണ്ട്.

ABOUT ANAND NARAYANAN

More in Malayalam

Trending

Recent

To Top