Connect with us

കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പം വിഷയമല്ല; പക്ഷെ ചില കാര്യങ്ങളിൽ വിട്ടുവീഴ്ച കാണിക്കാറില്ല; മനസ്സ് തുറന്ന് രോഹിണി !

Malayalam

കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പം വിഷയമല്ല; പക്ഷെ ചില കാര്യങ്ങളിൽ വിട്ടുവീഴ്ച കാണിക്കാറില്ല; മനസ്സ് തുറന്ന് രോഹിണി !

കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പം വിഷയമല്ല; പക്ഷെ ചില കാര്യങ്ങളിൽ വിട്ടുവീഴ്ച കാണിക്കാറില്ല; മനസ്സ് തുറന്ന് രോഹിണി !

തെന്നിന്ത്യന്‍ സിനിമയുടെ പ്രയപ്പെട്ട നായികയായി മാറിയ താരമാണ് രോഹിണി. 1976 ല്‍ ബാലതാരമായിയാണ് രോഹിണി സിനിമയില്‍ എത്തുന്നത്. പിന്നീട് തെന്നിന്ത്യയിലെ തിരക്കേറിയ നായികയായി മാറുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 130 ല്‍ പരം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 38 വര്‍ഷമായി സിനിമയില്‍ സജീവമാണ് താരം. സോണി ലീവില്‍ പുറത്ത് വന്ന ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തിലാണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. അന്തോളജി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഓള്‍ഡ് ഏജ് ഹോം എന്ന സിനിമയിലാണ് രോഹിണി അഭിനയിച്ചത്. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

വീട്ടുജോലിക്കാരിയായ തനു എന്ന കഥാപാത്രത്തെയാണ് രോഹിണി ചിത്രത്തില്‍ അവതരിപ്പിച്ചത്. ജിയോ ബേബിയായിരുന്നു ഓള്‍ഡ് ഏജ് ഹോം എന്ന ചെറു ചിത്രം സംവിധാനം ചെയ്തത്. വളരെ ചെറിയ കഥാപാത്രമായിരുന്നു. വെറും രണ്ട് മിനിറ്റ് മാത്രമായിരുന്നു ദൈര്‍ഘ്യം. ഇപ്പോഴിത ആ കഥാപാത്രം സ്വീകരിക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് രോഹിണി. തന്നെ സംബന്ധിച്ച് കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പം വിഷയമല്ലെന്നും ചില കാര്യങ്ങളിൽ വിട്ടുവീഴ്ച കാണിക്കാറില്ലെന്നും താരം പറയുന്നു.

രോഹിണിയുടെ വാക്കുകള്‍ ഇങ്ങനെ… ” തന്നെ സംബന്ധിച്ചടത്തോളം കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പം വിഷയമല്ല. പെര്‍ഫോം ചെയ്യാനു സാധ്യതയുണ്ടോ എന്ന് മാത്രമാണ് നോക്കുകയെന്നുമാണ് രോഹിണി പറയുന്നു. വെറും രണ്ട് മിനിറ്റാണെങ്കില്‍ കൂടി, ആ കഥാപാത്രം എത്രത്തോളം ഇന്റന്‍സ് ആണ്, ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് എക്സൈറ്റ്മെന്റ് നല്‍കുന്നതാണോ, പെര്‍ഫോം ചെയ്യാനുള്ള സാധ്യതകളുണ്ടോ എന്ന കാര്യങ്ങള്‍ പരിഗണിച്ചാണ് തെരഞ്ഞെടുക്കാറുള്ളത്. അതിലെനിക്ക് വിട്ടുവീഴ്ചയില്ല. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രമെല്ലാം അതിനുദാഹരണമാണ്,’ രോഹിണി പറയുന്നു.

ഒപ്പം ചിത്രത്തിലേയ്ക്ക് എത്തിയതിനെ കുറിച്ചും രോഹിണി പറയുന്നുണ്ട്. സംവിധായകന്‍ ജിയോ ബേബിയാണ് തന്നെ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചത്. സിനിമയുടെ വണ്‍ ലൈന്‍ കേട്ടപ്പോള്‍ തന്നെ ഇഷ്ടപ്പെടുകയായിരുന്നു എന്നും ചിത്രത്തിന് ഓക്കെ പറഞ്ഞുവെന്നും രോഹിണി പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ” സംവിധായകന്‍ ജിയോ ബേബി തന്നെയാണ് എന്നെ ചിത്രത്തിലേക്ക് വിളിച്ചത്. തനു എന്ന വീട്ടുജോലിക്കാരിയുടെ കഥാപാത്രമുണ്ടെന്നും കഥ കേള്‍ക്കാമോ എന്നും ചോദിച്ചു. വണ്‍ലൈന്‍ കേട്ടപ്പോള്‍ തന്നെ എനിക്ക് വളരെയേറെ താല്‍പര്യം തോന്നി. അങ്ങനെയാണ് സിനിമയിലേക്കെത്തുന്നത്”. വ വളരെ പ്രോഗ്രസിവായ സിനിമകളാണ് മലയാളത്തില്‍ എത്തി കൊണ്ടിരിക്കുന്നതെന്നും നടി പറയുന്നുണ്ട്.

വാര്‍ധക്യത്തിന്റെ അവശതകളും ഒറ്റപ്പെടലുമാണ് ഓള്‍ഡ് ഏജ് ഹോമിന്റെ പ്രമേയം. രോഹിണിയ്‌ക്കൊപ്പം ജോജു ജോര്‍ജ്ജ്, ലാലി പി.എം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വളരെ നല്ല അനുഭവമായിരുന്നു എന്നും രോഹിണി പറയുന്നു. അഭിനയം എന്നത് ആക്ഷനും റിയാക്ഷനുമാണ്. നല്ല മികച്ച അഭിനേതാക്കള്‍ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ അത് നന്നായി വര്‍ക്കൗട്ട് ആകും. സംവിധായകന്റെ വിഷനാണ് ഏറ്റവും പ്രധാനം, അഭിനയിക്കുന്നവരെ സംബന്ധിച്ച് ആ വിഷനെ പൂര്‍ണതയില്‍ എത്തിക്കുന്ന എന്നതാണ് ദൗത്യം. ജിയോ ബേബിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നുവെന്നും രോഹിണി അഭിമുഖത്തില്‍ പറയുന്നു.

about rohini

More in Malayalam

Trending

Recent

To Top