Connect with us

‘ഭീഷ്മ പര്‍വത്തി’ന്റെ ടീസര്‍ നിയമവിരുദ്ധമെന്ന് വിമര്‍ശനം ; മമ്മൂട്ടിയ്‌ക്കൊപ്പമുള്ള പേരിന് നിയമസാധുതയില്ല ; പദ്മശ്രീ മമ്മൂട്ടി സംഭവം ഇങ്ങനെ!

Malayalam

‘ഭീഷ്മ പര്‍വത്തി’ന്റെ ടീസര്‍ നിയമവിരുദ്ധമെന്ന് വിമര്‍ശനം ; മമ്മൂട്ടിയ്‌ക്കൊപ്പമുള്ള പേരിന് നിയമസാധുതയില്ല ; പദ്മശ്രീ മമ്മൂട്ടി സംഭവം ഇങ്ങനെ!

‘ഭീഷ്മ പര്‍വത്തി’ന്റെ ടീസര്‍ നിയമവിരുദ്ധമെന്ന് വിമര്‍ശനം ; മമ്മൂട്ടിയ്‌ക്കൊപ്പമുള്ള പേരിന് നിയമസാധുതയില്ല ; പദ്മശ്രീ മമ്മൂട്ടി സംഭവം ഇങ്ങനെ!

ബിഗ് ബി പുറത്തിറങ്ങി 15 വർഷത്തിന് ശേഷം മലയാള സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടിലെത്തുന്ന ‘ഭീഷ്മപര്‍വം’.മാസ് ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. അമൽ നീരദ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സംവിധായകൻ തന്നെയാണു ചിത്രം നിർമിക്കുന്നത്. ഫെബ്രുവരി 11ന് വന്ന ചിത്രത്തിന്റെ ടീസര്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ടീസറിലെ മമ്മൂട്ടിയുടെ ലുക്കും, ബി.ജി.എമ്മുമെല്ലാം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഇതിലൊന്നായിരുന്നു മമ്മൂട്ടിയുടെ പേരെഴുതി കാണിക്കുന്ന ടൈറ്റില്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നതിന് പകരം പദ്മശ്രീ മമ്മൂട്ടി എന്നായിരുന്നു ടീസറില്‍ ഉണ്ടായിരുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയാവുകയും ചെയ്തു.

എന്നാല്‍ ഇതിനൊപ്പം മറ്റൊരു പ്രശ്‌നം കൂടി ചൂണ്ടിക്കാണിക്കുകയാണ് . രാജ്യം നല്‍കിയ ബഹുമതി കച്ചവടതാല്‍പര്യത്തോടെ ഉപയോഗിക്കുന്നതിന് നിയമസാധുതയില്ല. ഭാരത രത്‌ന, പത്മ പുരസ്‌കാരങ്ങള്‍ പേരിന് മുമ്പോ ശേഷമോ ഉപയോഗിച്ചാല്‍ അത് പിന്‍വലിക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്.

ഭാരതരത്ന, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയ ദേശീയ പുരസ്‌കാരങ്ങള്‍ ആര്‍ട്ടിക്കിള്‍ 18(1) ന്റെ അര്‍ത്ഥത്തിലുള്ള പദവികള്‍ക്ക് തുല്യമല്ലെന്ന് 2019ല്‍ ലോക്സഭയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം അഹിര്‍ പറഞ്ഞിരുന്നു.

ഇത്തരത്തില്‍ എന്തെങ്കിലും ദുരുപയോഗം ഉണ്ടായാല്‍, ഭാരത രത്‌ന, പത്മ പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട ചട്ടം 10-ല്‍ പറഞ്ഞിരിക്കുന്നത് പ്രകാരം രാഷ്ട്രപതിക്ക് പുരസ്‌കാരങ്ങള്‍ റദ്ദാക്കുവാനും അസാധുവാക്കാനും കഴിയും.

ഇതോടെ ഭീഷ്മപര്‍വം ടീസറിലെ പദ്മശ്രീ മമ്മൂട്ടിയും ചര്‍ച്ചയാവുകയാണ്. മാര്‍ച്ച് മൂന്നിനാണ് ഭീഷ്മ പര്‍വം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. നെടുമുടി വേണു, കെ.പി.എ.സി ലളിത, നാദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായർ, മാല പാർവതി, കോട്ടയം രമേശ്, പോളി വൽസൻ തുടങ്ങി വൻ താരനിരയാണു ചിത്രത്തിൽ അഭിനയിക്കുന്നത്..

ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം: സുഷിൻ ശ്യാം, ഗാനങ്ങൾ: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, എഡിറ്റിങ്: വിവേക് ഹർഷൻ. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അഡീഷനൽ സ്ക്രിപ്റ്റ്: രവി ശങ്കർ, അഡീഷനൽ ഡയലോഗ്സ്: ആർ.ജെ. മുരുകൻ.

about bheeshma parvam

Continue Reading
You may also like...

More in Malayalam

Trending

Recent

To Top