Connect with us

എന്റെ ഭാര്യ ഒരിക്കൽ പോലും പൊതു ഇടങ്ങളിൽ വരാത്തതിന് കാരണം ഇത്; ഒരു ഫോട്ടോ പോലും ഇതുവരെ പുറത്ത് വിട്ടിട്ടില്ലാത്തതിനെ കുറിച്ച് പറഞ്ഞ് ജഗദീഷ് !

Malayalam

എന്റെ ഭാര്യ ഒരിക്കൽ പോലും പൊതു ഇടങ്ങളിൽ വരാത്തതിന് കാരണം ഇത്; ഒരു ഫോട്ടോ പോലും ഇതുവരെ പുറത്ത് വിട്ടിട്ടില്ലാത്തതിനെ കുറിച്ച് പറഞ്ഞ് ജഗദീഷ് !

എന്റെ ഭാര്യ ഒരിക്കൽ പോലും പൊതു ഇടങ്ങളിൽ വരാത്തതിന് കാരണം ഇത്; ഒരു ഫോട്ടോ പോലും ഇതുവരെ പുറത്ത് വിട്ടിട്ടില്ലാത്തതിനെ കുറിച്ച് പറഞ്ഞ് ജഗദീഷ് !

സിനിമ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഏറെ താല്പര്യമാണ് . അവരുടെ
കുടുംബ വിശേഷങ്ങൾ മറ്റും അറിയാൻ ആരാധകർ ഏറെ ഇഷ്ടമാണ് .സിനിമ താരങ്ങളെ പോലെ തന്നെ സെലിബ്രിറ്റികളാണ് അവരുടെ കുടുംബത്തിലെ അംഗങ്ങളും. പ്രത്യേകിച്ച് ഭാര്യമാരും മക്കളും എല്ലാം എപ്പോഴും ആരാധകരുടെ ‘നോട്ടപ്പുള്ളി’കളായിരിയ്ക്കും. സിനിമാ താരങ്ങളുടെ സ്വകാര്യ ജീവിതവും പലപ്പോഴും പരസ്യമാണ് എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ടെലിവിഷന്‍ ലോകത്തും സിനിമാ ലോകത്തും വര്‍ഷങ്ങളായി സജീവമായി നില്‍ക്കുന്ന ജഗദീഷിന്റെ കുടുംബ വിശേഷം മാത്രം അത്ര പരിചിതമല്ല. അതിന്റെ കാരണം ജഗദീഷ് തന്നെ വെളിപ്പെടുത്തുകയാണ് ഇപ്പോൾ .

പടം തരും പണം എന്ന ഷോയുടെ അവതാരകനാണ് ഇപ്പോള്‍ ജഗദീഷ്. ഇന്നലെ, വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ എപ്പിസോഡില്‍ ദേവിക നമ്പ്യാരും വിജയ് മാധവും ആയിരുന്നു മത്സാര്‍ത്ഥികള്‍. ഷോയുടെ ഇടയില്‍ വച്ചാണ് തന്റെ ഭാര്യ രമ ഒരിക്കലും പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം ജഗദീഷ് വെളിപ്പെടുത്തിയത്.

എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല.എന്തെങ്കിലും സ്പഷ്യല്‍ അഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണം ആണ് അത്തരം ഫോട്ടോകള്‍ പോലും പുറത്ത് വരാത്തത്. സോഷ്യൽ മീഡിയയിൽ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല.ഞങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലുള്ള യോജിപ്പാണ് ഞങ്ങളുടെ വിജയം. രമെ കുറിച്ച് ചോദിച്ചാല്‍, എന്റെ രണ്ട് പെണ്‍കുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേര്‍സ് ആയിട്ടുണ്ട് എങ്കില്‍ അതിന്റെ ഫുള്‍ ക്രഡിറ്റും അവള്‍ക്ക് ഉള്ളതാണ്- ജഗദീഷ് പറഞ്ഞു.

about jagadeesh

More in Malayalam

Trending

Recent

To Top