Connect with us

കിട്ടിയതൊന്നും പോരതെ വീണ്ടും ചോദിച്ചു വാങ്ങാൻ വേദിക എത്തുന്നു; ഇനി വേദിക തനിച്ചല്ല! വമ്പൻ ട്വിസ്റ്റുമായി കുടുംബവിളക്ക് !

serial

കിട്ടിയതൊന്നും പോരതെ വീണ്ടും ചോദിച്ചു വാങ്ങാൻ വേദിക എത്തുന്നു; ഇനി വേദിക തനിച്ചല്ല! വമ്പൻ ട്വിസ്റ്റുമായി കുടുംബവിളക്ക് !

കിട്ടിയതൊന്നും പോരതെ വീണ്ടും ചോദിച്ചു വാങ്ങാൻ വേദിക എത്തുന്നു; ഇനി വേദിക തനിച്ചല്ല! വമ്പൻ ട്വിസ്റ്റുമായി കുടുംബവിളക്ക് !

ശ്രീനിലയം വീട്ടിലെ സുമിത്ര എന്ന വീട്ടമ്മയുടെ സംഭവബഹുലമായ അതിജീവന കഥപറഞ്ഞ് മുന്നോട്ടു പോവുകയാണ് കുടുംബവിളക്ക്. സുമിത്രയുടെ വളർച്ചയിൽ അസൂയ കൂടുന്ന വേദിക സുമിത്രയെ തകർക്കാനായി ഓരോ
പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. സുമിത്രയ്‌ക്കെതിരെ വേദിക പല കളികളും കളിക്കുന്നുണ്ടെങ്കിലും എല്ലാം തകർന്ന് തരിപ്പണം ആകാനാണ് വേദികയുടെ വിധി . എന്നാൽ അവസാനമായി വേദിക കളിച്ച കളി പരമ്പര ആകെ സംഘർഷഭരിതമായ മുഹൂർത്തത്തിലേക്ക് എത്തിച്ചിരിന്നു . സുമിത്രയോട് അത്ര അടുപ്പത്തിലല്ലാത്ത അമ്മായിയമ്മ സരസുവിന്റെ സഹായത്തോടെ വേദിക ശ്രീനിലയത്തിന്റെ ആധാരം മോഷ്ടിച്ച് മഹേന്ദ്രൻ എന്ന കൊള്ള പലിശക്കാരന് പണയപ്പെടുത്തിയിരുന്നു. പറഞ്ഞ അവധി കഴിഞ്ഞതോടെ ശ്രീനിലയം വിറ്റ് തന്റെ പണം നേടാനായി മഹേന്ദ്രൻ എത്തുന്നത്.

ആധാരം മോഷ്ടിച്ച് വേദികയ്ക്ക് കൊടുത്ത സരസ്വതി അമ്മയെ ശിവദാസ് അച്ഛാച്ഛന്‍ പുറത്താക്ക. കള്ള രേഖകള്‍ ഉണ്ടാക്കി ആധാരം പണയം വച്ച് പൈസ വാങ്ങിയ വേദികയും ജയിലിലേക്ക് പോകുന്നതും നമ്മൾ കണ്ടതാണ് . ശത്രുക്കളെ ഒന്നൊന്നായി കീഴ്‌പ്പെടുത്തി സുമിത്ര മുന്നേറുമ്പോള്‍ ആരാധകര്‍ക്കും അതൊരു ആവേശമാണ്. വേദികയുടെ കളികളാണ് ഇത് എന്ന അറിഞ്ഞിട്ടും മഹേന്ദ്രനെ ശ്രീനിലയത്തിൽ ഉള്ളവരെ പുറത്താക്കാൻ ശ്രെമിക്കന്നതും പോലീസ് ഇടപെട്ട അത് തടയുന്നതും ഒക്കെ കഴിഞ്ഞ എപ്പിസോഡിൽ കണ്ടതാണ്. മഹേന്ദ്രനെ സംസാരിക്കുമ്പോഴൊക്കെ സുമിത്ര എന്ന ബോൾഡ് ആയ സീത്രിയെ നമ്മുക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു. ആരുടെയും തന്നാൽ ഇല്ലാതെ ഒറ്റക്ക് ജീവതത്തിൽ പൊരുതാൻ ഉറച്ച ഒരു മനസ്സ് സുമിത്രയിൽ കണ്ണൻ കഴിഞ്ഞിരുന്നു .

ഇനിയുള്ള എപ്പിസോഡുകളിൽ കാണാൻ പോകുന്നത് എല്ലാം അടിപൊളിയായിരിക്കും . അടിക്ക് തിരിച്ചടി എന്ന് പറയുന്നതുപോലെ സരസുവിന് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് അച്ചാച്ചൻ . ആരോടും പറയാതെ ശ്രീനിലയത്തിന്റെ ആധാരം എടുത്ത് വേദികയ്ക്ക് കൊടുത്ത സരസുവിനെ കിട്ടണ്ടത് കിട്ടിയിരിക്കുകയാണ് സരസുവിന്റെ കുടുംബ ഓഹരിയുടെ ആധാരം എടുത്ത് പണയം വെച്ചിരിക്കുകയാണ് . ഇത് കേട്ടയുടനെ ബോധം പോകുന്നുണ്ട് സരസുവിന് . ആ ബോധം വരാതിരിക്കുന്നതാണ് നല്ലത് . കാരണം ബോധം വന്നിട്ടും വലിയ കാര്യം ഒന്നുമില്ല . ശ്രീ നിലയത്തിൽ പ്രശനങ്ങൾ ഒക്കെ ഒഴിഞ്ഞു നില്കുക്കുകയാണ് ഇപ്പോൾ . അത് പോലെ സുമിത്ര ദുബായിലേക്ക് പോകുന്നതിനെ കുറിച്ച് പറയുന്നുണ്ട് . സുമിത്ര കൂടുതൽ വളർന്നു കൊണ്ടിരിക്കുകയാണ് , തന്റെ ബിസിനസ് കാര്യവുമായിട്ടു ബന്ധപ്പെട്ടാണ് സുമിത്ര ഈ യാത്ര നടത്താൻ പോകുന്നത് . പക്ഷെ ഇവിടെ രണ്ടു പേര് ഒന്നിക്കുന്നുണ്ട് . സുമിത്ര തകർക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം . ഇന്ദ്രജ വേദികയെ ജയിലിൽ പോയി കാണുന്നുണ്ട്. വേദികയെ പുറത്തിറക്കും എന്നും പറയുന്നുണ്ട് . എന്തായാലും സിദ്ധു ഒരിക്കലും വേദിക രക്ഷിക്കാൻ ശ്രേമിക്കില്ല . ഇനി വേദികയും ഇന്ദ്രജയും ചേർന്ന് നടത്തുന്ന കളികൾ സുമിത്ര എങ്ങനെ നേരിടും എന്നാണ് കാണണ്ടത് .
ജയിലിൽ നിന്ന് വരുന്ന വേദികയെ ഇനി സിദ്ധു സ്വീകരിക്കുമോ എന്നൊക്കെ കാത്തിരുന്നു കാണണം
സുമിത്ര ഇതിനൊക്കെ നേരിടും എല്ലാം പ്രതിസന്ധികളും മറികടന്നു മുന്നോട്ടു പോവുക തന്നെ ചെയ്‌യും . ഒരു
പെണ്ണിന്റെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത് , അവിടെ അവള്‍ ഒറ്റയ്ക്ക് തന്നെ പൊരുതി ജയിക്കട്ടെ!!

about kudumbavillakk

More in serial

Trending

Recent

To Top