Connect with us

എനിക്ക് അതായിരുന്നു ഇഷ്ടം; ആ ആഗ്രഹം കേട്ട് എന്നെ തല്ലിക്കൊന്നില്ലേയെന്നുള്ളൂ! വിവാഹ മോതിരത്തെക്കുറിച്ച് ഗൗരി കൃഷ്ണൻ പറയുന്നു!

Malayalam

എനിക്ക് അതായിരുന്നു ഇഷ്ടം; ആ ആഗ്രഹം കേട്ട് എന്നെ തല്ലിക്കൊന്നില്ലേയെന്നുള്ളൂ! വിവാഹ മോതിരത്തെക്കുറിച്ച് ഗൗരി കൃഷ്ണൻ പറയുന്നു!

എനിക്ക് അതായിരുന്നു ഇഷ്ടം; ആ ആഗ്രഹം കേട്ട് എന്നെ തല്ലിക്കൊന്നില്ലേയെന്നുള്ളൂ! വിവാഹ മോതിരത്തെക്കുറിച്ച് ഗൗരി കൃഷ്ണൻ പറയുന്നു!

മിനിസ്ക്രിൻ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. യൂട്യൂബ് ചാനലിലിലൂടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട് താരം. താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷം പങ്കിട്ട് താരമെത്തിയിരുന്നു. പ്രതിശ്രുത വരനും കുടുംബത്തിനും കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നായിരുന്നു എന്‍ഗേജ്‌മെന്റ് മാറ്റിവെച്ചതെന്നും താരം അറിയിച്ചിരുന്നു. ഇപ്പോഴിതാ എന്‍ഗേജ്‌മെന്റ് റിംഗ് മേടിക്കാന്‍ പോയതിന്റെ വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് ഗൗരി.

കുറേപേര്‍ എന്നോട് കല്യാണം കഴിക്കാത്തതെന്താണ് എന്ന് ചോദിക്കാറുണ്ടായിരുന്നു. വയസായില്ലേ, കെട്ടുന്നില്ലേ എന്നൊക്കെ ചോദിച്ചിരുന്നു. അവര്‍ക്കൊക്കെ ഇഷ്ടപ്പെടുന്ന വീഡിയോയായിരിക്കും ഇത്. എന്‍ഗേജ്‌മെന്റ് റിംഗ് വാങ്ങാന്‍ പോയ വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ്. അച്ഛനും അമ്മയ്ക്കുമൊപ്പമായാണ് ഗൗരി ജ്വല്ലറിയിലേക്ക് പോയത്. നോര്‍മ്മല്‍ ടൈപ്പ് റിംഗാണ് ഇഷ്ടം, പൊതുവെ റിംഗിനോട് താല്‍പര്യം കുറവാണ്.

മനോജെന്നാണ് തന്റെ വരന്റെ പേരെന്നും ഗൗരി പറഞ്ഞിരുന്നു. മോതിരത്തില്‍ പേരെഴുതുന്നതിനെക്കുറിച്ചും ഗൗരി ചോദിക്കുന്നുണ്ടായിരുന്നു. എനിക്ക് ഇടാനല്ലേ, മനോജിന് ഇടാനുള്ളത് അവര് വേറെ വാങ്ങിക്കുമെന്നും ഗൗരി ഇടയ്ക്ക് അച്ഛന് മറുപടി കൊടുത്തിരുന്നു. സിംപിളായ മോഡലാണ് തനിക്ക് ആവശ്യമെന്ന് ഗൗരി ആവശ്യപ്പെട്ടിരുന്നു.

സ്വര്‍ണാഭരണങ്ങളോട് താല്‍പര്യമില്ല. ഫുഡാണെങ്കില്‍ ഞാന്‍ പൊളിച്ചേനെ. ആദ്യമായിട്ടാണ് ഒരു താല്‍പര്യവുമില്ലാതെ സ്വര്‍ണമെടുക്കാന്‍ വന്ന ബ്രൈഡിനെ കാണുന്നതെന്നായിരുന്നു ചേച്ചിയുടെ കല്യാണത്തിന് സ്വര്‍ണം വാങ്ങാന്‍ പോയപ്പോള്‍ ജ്വല്ലറിക്കാര്‍ ഞങ്ങളോട് പറഞ്ഞത്. അതേ പോലെയാണ് ഞാനും. ആക്ച്വലി എനിക്ക് സില്‍വര്‍ റിംഗില്‍ പേരെഴുതാനായിരുന്നു ഇഷ്ടം. അത് കേട്ട് ആള്‍ക്കാര്‍ എന്നെക്കൊന്നില്ലെന്നേയുള്ളൂ. അതോടെ ആ ആഗ്രഹം ഉപേക്ഷിച്ചു.

ഡയമണ്ട് എനിക്ക് ഇഷ്ടമാണ്, പക്ഷേ, എന്റെ ബര്‍ത്ത് സ്റ്റോണ്‍ വെച്ച് എനിക്ക് ഡയമണ്ട് ഉപയോഗിക്കാനാവില്ലെന്നും ഗൗരി പറഞ്ഞിരുന്നു. ഇത്ര സിമ്പിൾ പർച്ചേസിങ് ആദ്യായിട്ടാ കാണുന്നെ. അതും ഒരു സെലിബ്രിറ്റിയുടെ. സീരിയൽ കണ്ട് ഇഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ ഗൗരിയുടെ വീഡിയോയും ലൈവും കണ്ട് ഇഷ്ടം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല, എല്ലാം ഭംഗിയായി നടക്കട്ടെ നിരവധി പേരാണ് ഗൗരിയുടെ വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്.

More in Malayalam

Trending

Recent

To Top