Connect with us

നോമ്പ് കാലത്ത് ഒരുമിച്ച് ഒരു നോമ്പ് തുറക്കാം എന്ന പ്ലാനില്‍ ദീപയും നോമ്പ് എടുത്തു.. കെഎസ്ആര്‍ടിസി ബസ്സിലിരുന്ന് ഒരുമിച്ച് നോമ്പ് തുറക്കാനായിരുന്നു പ്ലാന്‍… എന്നാൽ നടന്നത് ഇങ്ങനെയായിരുന്നു

Malayalam

നോമ്പ് കാലത്ത് ഒരുമിച്ച് ഒരു നോമ്പ് തുറക്കാം എന്ന പ്ലാനില്‍ ദീപയും നോമ്പ് എടുത്തു.. കെഎസ്ആര്‍ടിസി ബസ്സിലിരുന്ന് ഒരുമിച്ച് നോമ്പ് തുറക്കാനായിരുന്നു പ്ലാന്‍… എന്നാൽ നടന്നത് ഇങ്ങനെയായിരുന്നു

നോമ്പ് കാലത്ത് ഒരുമിച്ച് ഒരു നോമ്പ് തുറക്കാം എന്ന പ്ലാനില്‍ ദീപയും നോമ്പ് എടുത്തു.. കെഎസ്ആര്‍ടിസി ബസ്സിലിരുന്ന് ഒരുമിച്ച് നോമ്പ് തുറക്കാനായിരുന്നു പ്ലാന്‍… എന്നാൽ നടന്നത് ഇങ്ങനെയായിരുന്നു

ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഹൈദ് കുക്കു. ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു സുഹൈദും ദീപയും വിവാഹിതരായത്. . മറ്റൊരു മതത്തില്‍ പെട്ട ദീപയെ പ്രണയിച്ച് വിവാഹം ചെയ്തതിനെ കുറിച്ചും, അപ്പോള്‍ നേരിട്ട ചില പ്രശ്‌നങ്ങളെ കുറിച്ചുമൊക്കെ കുക്കു നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രണയ കാലത്തേക്കാള്‍ താന്‍ ആസ്വദിക്കുന്നത് വിവാഹ ജീവിതമാണെന്ന് തുറന്നു പറയുകയാണ് സുഹൈദ് ഇപ്പോള്‍. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്

ദീപയ്ക്കൊപ്പം സ്വാതന്ത്രത്തോടെ നടക്കാന്‍ ഇപ്പോഴാണ് സാധിയ്ക്കുന്നത്. പണ്ട് ആരെങ്കിലും കണ്ടാലോ എന്ന ഭയത്തില്‍ തങ്ങള്‍ അത്രയ്ക്ക് അധികം പ്രണയം ആസ്വദിച്ചിരുന്നില്ല. അരെങ്കിലും കാണുമോ എന്ന് പേടിച്ച് സംസാരം അധികമില്ല. മുഖം കൊണ്ടുള്ള അഭിനയവും മെസേജും ആയിരിക്കും കൂടുതല്‍.

ദീപയെ കാണാന്‍ ഒളിച്ചും പാത്തും പോകുന്നതായിരുന്നു രസം. അങ്ങനെ ബാംഗ്ലൂര്‍ വരെ പോയിട്ടുണ്ട്. അതും നോമ്പ് എടുത്തിട്ട്. ഒരുമിച്ച് നോമ്പ് തുറക്കാനായിരുന്നു പ്ലാന്‍. പക്ഷെ അതൊരു കഥന കഥയായിപ്പോയി. നോമ്പ് കാലത്ത് ഒരുമിച്ച് ഒരു നോമ്പ് തുറക്കാം എന്ന പ്ലാനില്‍ ദീപയും നോമ്പ് എടുത്തു.

താന്‍ നോമ്പ് എടുത്ത് അവളെ കാണാന്‍ പോയി. കെഎസ്ആര്‍ടിസി ബസ്സിലിരുന്ന് ഒരുമിച്ച് നോമ്പ് തുറക്കാനായിരുന്നു പ്ലാന്‍. അന്ന് ഡി ഫോര്‍ ഡാന്‍സ് കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. അങ്ങനെ ദീപ മുന്നിലത്തെ ഡോറിലൂടെയും താന്‍ പിന്നിലത്തെ ഡോറിലൂടെയും ബസ്സില്‍ കയറി.

പക്ഷെ ബസ്സില്‍ ഭയങ്കര തിരക്കായിരുന്നു. ഒരുമിച്ച് ഇരിക്കാന്‍ പോയിട്ട്, നില്‍ക്കാന്‍ കൂടെ പറ്റുന്നില്ല. അടുത്ത സ്റ്റോപ്പില്‍ ബസ്സ് ഇറങ്ങിയിട്ട് തിരക്കില്ലാത്ത ബസ്സില്‍ കയറാം എന്ന് മെസേജ് അയച്ചു. അടുത്ത സ്റ്റോപ്പ് എത്തുന്നതിന് മുമ്പ് ബസ്സ് ഒന്ന് സ്ലോ ആയപ്പോള്‍ താന്‍ ചാടി ഇറങ്ങി. ദീപ ഇറങ്ങിയതും ഇല്ല.

ബസ്സ് ആ സ്റ്റോപ്പില്‍ നിര്‍ത്താതെ പോയി. ‘നീ ഏതെങ്കിലും ബൈക്കിലോ ഓട്ടോയിലോ കയറി അടുത്ത സ്റ്റോപ്പില്‍ വാ, ഇനി കാണുന്ന സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങാം’ എന്ന് ദീപ മെസേജ് അയച്ചു. പക്ഷെ പരിചയമില്ലാത്തവരുടെ ബൈക്കില്‍ കയറാനും പേടി.

അവസാനം കുറച്ച് പ്രായമായ ഒരു ചേട്ടനെ കണ്ടപ്പോള്‍ ബൈക്കിന് കൈ കാണിച്ച് നിര്‍ത്തി. അതില്‍ കയറി ദീപയ്ക്ക് അരികില്‍ എത്തി. തിരക്കില്ലാത്ത ബസ്സില്‍ കയറി വെള്ളം കുടിച്ച് തങ്ങള്‍ നോമ്പ് തുറന്നു എന്നാണ്സുഹൈദ് പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top