Malayalam
എന്റെ ലോകം നിന്നിലേക്ക് ചുരുങ്ങുന്നതുപോലെ; എന്റെ ലോകം ചെറുതാണ്; എനിക്കറിയാത്ത വലിയ ഒരു ലോകം എനിക്ക് ചുറ്റുമുണ്ടെന്ന് ഞാൻ ആദ്യം അറിഞ്ഞത് നിങ്ങളിലൂടെയാണ്; പ്രണയത്താൽ എഴുതിയ നോവൽ , പ്രണയം തേടി ഭാഗം 26 !
എന്റെ ലോകം നിന്നിലേക്ക് ചുരുങ്ങുന്നതുപോലെ; എന്റെ ലോകം ചെറുതാണ്; എനിക്കറിയാത്ത വലിയ ഒരു ലോകം എനിക്ക് ചുറ്റുമുണ്ടെന്ന് ഞാൻ ആദ്യം അറിഞ്ഞത് നിങ്ങളിലൂടെയാണ്; പ്രണയത്താൽ എഴുതിയ നോവൽ , പ്രണയം തേടി ഭാഗം 26 !
സനയുടെ പ്രണയം തേടിയുള്ള യാത്ര ഇരുപത്തിയാറാം ഭാഗമായിരിക്കുകയാണ്. പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ യൂട്യൂബ് ചാനൽ പ്ലെ ലിസ്റ്റിൽ പൂർണമായ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ വേഗം കഥ പറയാം….
രാത്രി എട്ടര ആയി… ദത്തനും സനയും പരസ്പരം കാണാതെ വാക്കുകൾക്കൊപ്പം ചിരികളും കൈമാറിക്കൊണ്ടിരുന്നു.
“വീണാ…. ” തമാശയ്ക്കിടയിൽ ദത്തൻ വാക്കുകൾക്ക് അല്പം കട്ടി കൊടുത്തു.
സന വേഗം എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ കൂടുതൽ താല്പര്യത്തോടെ ഫോൺ ചെവിയിലേക്ക് ചേർത്തുപിടിച്ചു.
എന്നാൽ ദത്തൻ ഒന്നും പറയുന്നില്ല… “ഹാലോ മാഷെ…. ഇവിടെ ഇല്ലേ…..” സന ആകാംക്ഷയോടെ ചോദിച്ചു.
“ഞാൻ ഇവിടെ തന്നെയുണ്ട്. എനിക്ക് തന്നോട് പറയാനുമുണ്ട്… എന്നാലും നീ വീണ അല്ലെ… എങ്ങനെയാണ് ഞാൻ നിന്നോട് പറയുക…. ?” ദത്തൻ ചോദിച്ചു.
സനയ്ക്ക് ആ പറഞ്ഞതിന്റെ അർഥം മനസിലായില്ല…
” ഇതെന്തോന്ന് മാഷെ.. മലയാളം തന്നെയാണോ… മനുഷ്യന് മനസിലാകുന്ന പോലെ പറയുവോ?” സന തമാശയാക്കി…
താൻ ഒന്നും എന്നോട് തുറന്നു പറയുന്നില്ല… എന്നെ വിളിച്ചത് എന്തിനാ? എന്നോട് ഇത്രയും അടുപ്പം കാണിക്കുന്നതെന്തിനാ? വെറും കൗതുകം മാത്രമോ അതോ വെറും നേരം പൊക്കോ…? ദത്തന്റെ വാക്കുകളിലെ അസ്വസ്ഥത സന അറിയുന്നുണ്ടായിരുന്നു.
സന മറുപടി പറഞ്ഞില്ല….
” താൻ എന്നെ കളിപ്പിക്കുകയാണോ?” ദത്തൻ വീണ്ടും ചോദിച്ചു.
” ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? ” മൗനത്തെ ഇരുട്ടിലാക്കി സന ചോദിച്ചു.
” ചോദിക്ക്… ഞാൻ സത്യമേ പറയു… തന്നെപ്പോലെയല്ല… ദത്തൻ തമാശരൂപേണ അത് പറഞ്ഞപ്പോൾ സനയ്ക്ക് വല്ലാതെ വിഷമം തോന്നി…
” ഓ.. ഞാൻ ആണെല്ലോ കള്ളം പറയുന്നത്. ഞാൻ ആരാണെന്ന് അറിഞ്ഞാൽ പ്രശ്നംആകുമോ എന്നുള്ളത് കൊണ്ടാണ് പറയാത്തത് .
അല്ല… ശരിക്കും ഞാൻ ആരാണെന്ന് മനസ്സിലായോ… ? എനിക്ക് ചിലപ്പോഴൊക്കെ അങ്ങനെ തോന്നാറുണ്ട്. എന്നെ കണ്ടുപിടിച്ചിട്ടാണ് നിങ്ങൾ സംസാരിക്കുന്നത് എന്നൊക്കെ…സത്യം പറ എന്നെ മനസിലായോ”
” ശേ ഇല്ലെടോ … ഇതുവരെ പറ്റിയില്ല… ശരിക്കും പറഞ്ഞാൽ ഒരു ക്ലൂ പോലും കിട്ടിയിട്ടില്ല… അതാണ് ഞാനും ചോദിക്കാൻ വന്നത്…. തന്നോട് മിണ്ടാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്… ആരാണെന്ന് അറിയാത്തത് കൊണ്ടാണോ എന്നറിയില്ല…. ഏതായാലും ആൾക്കൂട്ടത്തിൽ പോലും തനിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന ഞാൻ താനെന്ന ലോകത്തിലേക്ക് ചുരുങ്ങുന്ന പോലെ….”ദത്തൻ പറഞ്ഞു നിർത്തുമുന്നേ….
“ഏയ് അതൊന്നുമരുത്? എന്റെ ലോകം ചെറുതാണ്. എനിക്കറിയാത്ത വലിയ ഒരു ലോകം എനിക്ക് ചുറ്റുമുണ്ടെന്ന് ഞാൻ ആദ്യം അറിഞ്ഞത് നിങ്ങളിലൂടെയാണ്. ടി വി വീട്ടിൽ വാങ്ങിയ നാൾ മുതൽ കുറെ സിനിമകൾ കണ്ടു.. അതിലൂടെ പല വികാരങ്ങളെ കുറിച്ചും മനസിലാക്കി… വ്യത്യസ്ത മനോഭാവങ്ങൾ… അതിലും വിചിത്രമായ , എനിക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത ലോകം… ” സന പറഞ്ഞു.
” എഡോ തന്നെ എനിക്ക് വീണ എന്ന് വിളിക്കാൻ തോന്നുന്നില്ല.. ഞാൻ പറഞ്ഞല്ലോ താൻ മറ്റേതോ പേരിൽ എനിക്ക് പ്രിയപ്പെട്ടവളാണ്…. ദത്തൻ പറഞ്ഞു.
” അയ്യോ സാർ… ഇല്ല ഞാൻ അങ്ങനെ ഒന്നും പ്രതീക്ഷിച്ചല്ല… ” സന പെട്ടന്ന് കയറിപ്പറഞ്ഞപ്പോൾ ദത്തൻ പെട്ടന്ന് പറഞ്ഞു ,
” താൻ എന്റെ ഏതോ സ്റ്റുഡന്റ്റ് ആണ്… “
സന അപ്പോഴേക്കും അയ്യടാ എന്നായിപ്പോയി….
ദത്തൻ ചിരിച്ചുകൊണ്ട്, ” താൻ പറയടോ… താൻ ആരാണെകിലും ഇപ്പോൾ എനിക്ക് നല്ലൊരു സുഹൃത്താണ് . പറ ആരാണ്?”
” പറയാം… കുറച്ചുനാൾ കൂടി കഴിയട്ടെ…. ” സന പറഞ്ഞു.
” എന്താണാഡോ ഇത്ര സസ്പെൻസ്… അറ്റ് ലീസ്റ്റ് തന്റെ ഡീറ്റെയിൽസ് പറ .. ഞാൻ കണ്ടുപിടിക്കാം.. എന്തെങ്കിലും ഒരു ക്ലൂ താ…. ദത്തൻ വളരെ താഴ്മയോടെ ചോദിച്ചു.
” അമ്പോ… ഇത്രയും ആഗ്രഹമാണോ ഞാൻ ആരാണെന്ന് അറിയാൻ… ?” സന ചോദിച്ചു.
” തനിക്ക് ഇങ്ങനെ കളിപ്പിച്ചാൽ മതിയല്ലോ? താൻ പറ… പ്ലീസ്… ദത്തൻ ആ വിഷയത്തിൽ നിന്നും അണുകിട മാറിയില്ല…
” ശരി… നമ്മുടെ വീട് കുറച്ചടുത്തൊക്കെയാണ്… ആ പിന്നെ പേര് വീണയല്ല… പക്ഷെ വീണ പോലെ രണ്ടക്ഷരം മാത്രമുള്ള പേരാണ്. ‘അമ്മ ഹൌസ് വൈഫ്… അച്ഛൻ… അച്ഛൻ ഐ സി ഐ സി ബാങ്കിൽ ജോലി ചെയ്യുന്നു…” സന ഉള്ളിൽ വന്ന ചിരി ഒരുവിധം ഒതുക്കിക്കൊണ്ട് പറഞ്ഞു…. ആ പിന്നെ അനിയത്തി….
ഓ അറിയാം അറിയാം … മീന പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുന്നു….. ബാക്കി ദത്തൻ പൂരിപ്പിച്ചു.
” സന ആക ചമ്മിപ്പോയി…” എന്നിട്ട് , ” വിശ്വാസം വന്നില്ലേ…? “
” ഉവ്വ ഞാൻ നിന്നെ വിശ്വസിച്ചു. അച്ഛൻ ഐ സി ഐ സി ബാങ്കിൽ എന്താണെന്നാണ് പറഞ്ഞത്…” ദത്തൻ ചോദിച്ചു.
” അവിടെ… അവിടെയാണ് ജോലി ചെയ്യുന്നത്…” സനയ്ക്ക് അവിടെ പണികിട്ടിയ പോലെ തോന്നി,,,
” ഓ അവിടെ മാനേജർ ആണോ>? ദത്തൻ വലിയ ഗൗരവത്തോടെ ഒന്ന് ചോദിച്ചു..”
” ആ അതെ മാനേജർ… സന വെറുതെ അങ്ങ് സമ്മതിച്ചു… ”
പക്ഷെ, ദത്തൻ ആ സമയം പൊട്ടിച്ചിരിക്കുകയായിരുന്നു…
സനയ്ക്ക് എന്തോ പൊട്ടത്തരമാണ് താൻ പറഞ്ഞതെന്ന് മനസിലായി എങ്കിലും അതെന്താണെന്ന് മനസിലാക്കാൻ അവൾക്ക് സാധിച്ചില്ല…
പക്ഷെ അപ്പോഴേക്കും ഫോൺ കട്ടായി,,,,
” അയ്യോ മൊബൈലിലെ പൈസ തീർന്നു… ഇനിയെന്താ ചെയ്യുക… വീണ്ടും സന ദത്തനെ വിളിക്കാൻ ശ്രമിച്ചു.,…
“താങ്കൾക്ക് വേണ്ടത്ര ബാലൻസ് ഇല്ല.. എന്നും പറഞ്ഞ് ഒരു സ്ത്രീ ശബ്ദം..”
” ഹും അതെ ഒരു ബാലൻസും ഇല്ല,,,, നാളെ റസിയമ്മ എന്നെ കൊല്ലും… ക്യാഷ് തീർന്നാൽ റസിയമ്മയ്ക്ക് മനസിലാകും ഞാൻ ഫോൺ വിളിച്ചെന്ന്…”
ഇന്നിനി ഇപ്പോൾ ഫോൺ ഇവിടെ എങ്ങാനും വെക്കാം… ദത്തൻ സാർ ഇനി വിളിക്കുമോ?
സന ഫോൺ മേശമേൽ വച്ചിട്ട് കട്ടിലിലേക്ക് വീണു…
” ഹേയ് വാട്ട് ഹാപ്പെൻഡ്?” ദത്തന്റെ മെസ്സജ്..
റിപ്ലെ കൊടുക്കാൻ പോലും പൈസ ഇല്ലാതിരുന്നതിനാൽ അവൾ ആ മെസേജും നോക്കി കിടന്നു…. എന്നിട്ടും ദത്തൻ കാൾ ചെയ്തില്ല… പതിയെ ഉറക്കത്തിലേക്ക് അവൾ വീഴപ്പെട്ടു..(തുടരും)
about pranayam thedi