സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ എന്റെ പേരും പുറത്തു വിട്ടിരുന്നു, എന്നാല്‍ അവസാന നിമിഷം ആ സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കി; കേട്ടപ്പോള്‍ ഒരുപാട് സങ്കടം തോന്നി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് അന്‍സിബ ഹസന്‍. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
‘എന്നെ വല്ലാതെ ആകര്‍ഷിച്ച ഒരു തിരക്കഥയായിരുന്നു ആ സിനിമയുടേത്. എന്നാല്‍ അവസാന നിമിഷം ആ സിനിമയില്‍ നിന്ന് എന്നെ ഒഴിവാക്കി. സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ എന്റെ പേരും പുറത്തു വിട്ടിരുന്നു. എന്നാല്‍ ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടു മുമ്പ് പുറത്താക്കുകയായിരുന്നു.’
‘അക്കാര്യം വിളിച്ചു പറയാനുള്ള മര്യാദ പോലും അവര്‍ കാണിച്ചില്ല. ഞാന്‍ അങ്ങോട്ട് വിളിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. കേട്ടപ്പോള്‍ സങ്കടം തോന്നിയെങ്കിലും ഇപ്പോള്‍ അതൊന്നും കാര്യമാക്കുന്നില്ല’ എന്നാണ് അന്‍സിബ പറയുന്നത്.
നല്ല സിനിമയുടെ ഭാഗമാകണം എന്ന് മാത്രമാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും നടി പറയുന്നു. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്താണ് അന്‍സിബ അഭിനയരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് തമിഴില്‍ സജീവമാവുകയായിരുന്നു.
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം...