Connect with us

സെമിഫൈനലിൽ മാറ്റുരച്ച് അമ്മയറിയാതെ സാന്ത്വനം ടീമുകൾ; സ്റ്റാര്‍ട്ട് മ്യൂസിക് ഗ്രാൻഡ് ഫിനാലെയിലേക്ക് ; പ്രിയജോഡികളെ കാണാൻ ആകാംക്ഷയോടെ ആരാധകരും!

Malayalam

സെമിഫൈനലിൽ മാറ്റുരച്ച് അമ്മയറിയാതെ സാന്ത്വനം ടീമുകൾ; സ്റ്റാര്‍ട്ട് മ്യൂസിക് ഗ്രാൻഡ് ഫിനാലെയിലേക്ക് ; പ്രിയജോഡികളെ കാണാൻ ആകാംക്ഷയോടെ ആരാധകരും!

സെമിഫൈനലിൽ മാറ്റുരച്ച് അമ്മയറിയാതെ സാന്ത്വനം ടീമുകൾ; സ്റ്റാര്‍ട്ട് മ്യൂസിക് ഗ്രാൻഡ് ഫിനാലെയിലേക്ക് ; പ്രിയജോഡികളെ കാണാൻ ആകാംക്ഷയോടെ ആരാധകരും!

മലയാളി കുടുംബ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പിടിച്ചിരുത്തിയ ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് ഗ്രാൻഡ് ഫിനാലെയിലേക്ക് കടക്കുകയാണ്. ഏഷ്യാനെറ്റിൽ മൂന്നാം സീസൺ വരെ എത്തിനിൽക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക്ക് മ്യുസിക് ഗെയിം ഷോ തെന്നിന്ത്യയാകെ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ജനപ്രിയ താരങ്ങള്‍ മത്സരാർത്ഥികളായി പങ്കെടുക്കുന്ന ‘സ്റ്റാര്‍ട്ട് മ്യൂസിക്: ആരാദ്യം പാടും’ എന്ന ഷോ അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെയിൽ എത്തിനിൽക്കുകയാണ്. ഇതിനായുള്ള ടീമുകൾ ഏതൊക്കെയെന്ന് നവംബർ 27 മുതൽ സംപ്രേക്ഷണം ചെയ്യുന്ന സെമിഫൈനൽ എപ്പിസോഡുകളിൽ നിന്നും പ്രേക്ഷകർക്കറിയാം .

മലയാളത്തിലെ ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഷോയായ ” സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ” യുടെ സെമിഫൈനൽ പോരാട്ടത്തിനായി മാറ്റുരക്കുന്നത് സസ്നേഹം , പാടത്തപൈങ്കിളി , തൂവൽസ്പർശം , കുടുംബവിളക്ക് , സാന്ത്വനം , ‘അമ്മ അറിയാതെ , മൗനരാഗം , കൂടെവിടെ എന്നി പരമ്പരകളിൽ ജനപ്രിയതാരങ്ങളാണ് . ഇതിൽ നിന്നും വിജയിക്കുന്ന നാല് ടീമുകൾ ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യതനേടും.

സ്റ്റാർട്ട് മ്യൂസിക് സീസൺ 3 സെമി ഫൈനൽ നവംബർ 27 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 8 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഇന്ന് രാത്രി 8 മണിക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്മയറിയാതെ സ്വാന്തനം ടീമുകളാണ് എത്തുന്നത്. പ്രൊമോ വീഡിയോ പുറത്തുവന്നതോടെ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഏത് ടീം മുന്നേറിയാലും അത് പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്, അതുകൊണ്ട് തന്നെ എല്ലാവരും ആക്റ്റീവ് ആയി അടിച്ചു പൊളിച്ചു വായോ എന്നാണ് പ്രേക്ഷകർ പറയുന്നത്.

നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചതിൽ ഷോ വലിയ വിജയം നേടിക്കഴിഞ്ഞു. നൂതന സാങ്കേതിക വിദ്യ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടത്തുന്നത്.

ബിഗ് ബോസ് ഫെയിം അനൂപും വാനമ്പാടി ഫെയിം സുചിത്രയും അവതാരകരായി എത്തിയ ഷോയിലൂടെ ആരാധകരുടെ പ്രിയ താരങ്ങളും എത്തിയപ്പോൾ വിസ്മയിപ്പിക്കുന്ന മത്സരമായിരുന്നു നടന്നത് . ഇനി ഏത് ടീം ആണ് ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യതനേടുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് സ്റ്റാർട്ട് മ്യൂസിക് ആരാധകർ.

about start music

Continue Reading
You may also like...

More in Malayalam

Trending

Recent

To Top