Connect with us

ഡിവോഴ്‌സ് പാപമാണെന്ന് സത്യൻ അന്തിക്കാട് ലാലേട്ടനെ കൊണ്ട് പറയിച്ചപ്പോൾ രഞ്ജിത്ത് ലാലേട്ടനെ കൊണ്ട് അതൊരു സൊലൂഷൻ ആണെന്ന് പറയിച്ചു; അതാണ് കാലത്തിന്റെ മാറ്റം; സിനിമാ ചർച്ച വൈറൽ!

Malayalam

ഡിവോഴ്‌സ് പാപമാണെന്ന് സത്യൻ അന്തിക്കാട് ലാലേട്ടനെ കൊണ്ട് പറയിച്ചപ്പോൾ രഞ്ജിത്ത് ലാലേട്ടനെ കൊണ്ട് അതൊരു സൊലൂഷൻ ആണെന്ന് പറയിച്ചു; അതാണ് കാലത്തിന്റെ മാറ്റം; സിനിമാ ചർച്ച വൈറൽ!

ഡിവോഴ്‌സ് പാപമാണെന്ന് സത്യൻ അന്തിക്കാട് ലാലേട്ടനെ കൊണ്ട് പറയിച്ചപ്പോൾ രഞ്ജിത്ത് ലാലേട്ടനെ കൊണ്ട് അതൊരു സൊലൂഷൻ ആണെന്ന് പറയിച്ചു; അതാണ് കാലത്തിന്റെ മാറ്റം; സിനിമാ ചർച്ച വൈറൽ!

ഒരുകാലത്ത് കുടുംബ പ്രേക്ഷകർ ആഘോഷമാക്കിയ മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന സിനിമയായിരുന്നു ഇന്നത്തെ ചിന്താവിഷയം. ഒരു ഗുണപാഠം പോലെ തിയറ്ററിൽ നിന്നും കണ്ടിറങ്ങിയ സിനിമ എന്നുവേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം.

മോഹൻലാൽ മീരാജാസ്മിൻ കേന്ദ്ര കഥാപാത്രമായിട്ടെത്തി ഇന്നസെന്റ് മുത്തുമണി, സുകന്യ , മോഹിനി , മുകേഷ് , മാമുക്കോയ , വിജരാഘവൻ , അശോകൻ എന്നിങ്ങനെ വലിയ ഒരു താരനിരതന്നെ സിനിമയ്ക്കുണ്ടായിരുന്നു. ഇന്നും മിനിസ്‌ക്രീനിൽ എത്തുമ്പോൾ കുടുംബപ്രേക്ഷകർ കണ്ടിരിക്കുന്ന സിനിമകൂടിയാണിത്.

വിവാഹമോചനം നടത്താൻ വേണ്ടി കാത്തിരിക്കുന്ന മൂന്ന് വ്യത്യസ്തങ്ങളായ കുടുംബങ്ങളുടെ കഥ പറയുന്ന സിനിമയിൽ മോഹൻലാലും മീര ജാസ്മിനും ഇന്നസെന്റും എത്തുന്നതോടെ പ്രശ്നങ്ങൾ പരിഹരിച്ച് അവരെ ഒത്തുതീർപ്പാക്കി വിടുകയാണ്. എന്നാൽ, ഈ സിനിമ ഇന്ന് കാണുമ്പോൾ എന്തോ ഒരു കല്ലുകടി തോന്നിയേക്കാം. വിവാഹമോചനം ചെയ്യാൻ പാടില്ലാത്ത എന്തോ വലിയ പാപമാണെന്ന് തോന്നിക്കും വിധമാണ് സിനിമ എടുത്തിരിക്കുന്നത്.

അതുമായി ബന്ധപ്പെട്ട് ദേവിക എന്ന സിനിമാ പ്രേമി എഴുതിയ കുറിപ്പ് ഇങ്ങനെയാണ്…
“സിനിമ : ‘ഇന്നത്തെ ചിന്താവിഷയം’
ടോക്സിക് റിലേഷൻഷിപ്പുകളിൽ നിന്നും ധൈര്യത്തോടെ പുറത്തു വന്നു അന്തസ്സായി പണിയെടുത്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളുടെ തലയിലേക്ക് മക്കളെ വെച്ച് ബ്ലാക്ക്മെയിൽ ചെയ്തും , പെങ്ങടെ കല്യാണം മുടക്കൽ ഭീഷണി സൃഷ്ടിച്ചും , സെക്ഷ്വൽ ജലസി ഉണ്ടാക്കിയും , ടോർച്ചർ ചെയ്തും അട്ടർ വേസ്റ്റുകളായ ഭർത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ.”

ഈ കുറിപ്പ് വായിച്ചപ്പോഴാണ് പലരും ഈ സിനിമയിലെ രാഷ്ട്രീയ കൃത്യത മനസിലാക്കുന്നത്. കൂടുതൽ പേരും കുറിപ്പിന് അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. അതോടൊപ്പം രസകരമായ മറ്റനവധി കമെന്റുകളും ഉണ്ട്.

ഡിവോഴ്‌സ് പാപമാണെന്ന് സത്യൻ അന്തിക്കാട് ഇന്നത്തെ ചിന്താവിഷയത്തിലൂടെ ലാലേട്ടനെ കൊണ്ട് പറയിച്ചപ്പോൾ രഞ്ജിത്ത് ലാലേട്ടനെ കൊണ്ട് അതൊരു സൊലൂഷൻ ആണെന്ന് സ്പിരിറ്റിലൂടെ പറയിച്ചു.. അതാണ് കാലത്തിന്റെ മാറ്റം. കേസ് കൊടുക്കണം ഒരു പെണ്ണ് പോലും ഭർത്താവിന്റെ സംരക്ഷണത്തിൽ ജീവിക്കാൻ അനുമതി കൊടുക്കരുത് എന്നുള്ള രസകരമായ കമെന്റും ഈ ഭർത്താക്കന്മാർ ഇത്രയും കഷ്ടപ്പെട്ട് സംരക്ഷിക്കേണ്ട കാര്യം എന്താണ്? എന്നുള്ള മറുചോദ്യവും പോസ്റ്റിന് താഴെ വരുന്നുണ്ട്.

about innathe chinthavishayam

Continue Reading
You may also like...

More in Malayalam

Trending

Recent

To Top