Malayalam
ബാലേട്ടന്റെ ആ കൊച്ചു മിടുക്കിയെ മറന്നോ? ആ ബാല താരം ഇവിടെയുണ്ട്
ബാലേട്ടന്റെ ആ കൊച്ചു മിടുക്കിയെ മറന്നോ? ആ ബാല താരം ഇവിടെയുണ്ട്
ബാലേട്ടനിലെ ലാലേട്ടന്റെ മകളായി അഭിനയിച്ച രണ്ട് പെൺകുട്ടികളെ മലയാളികൾ അങ്ങനെയൊന്നും മറക്കാനിടയില്ല. ബാലതാരമായി എത്തിയ ഗോപികയും കീർത്തനയും ഇപ്പോൾ വളർന്ന് സീരിയിലുകളിൽ സജീവമായി അഭിനയിക്കുന്നു. ഇരുവരും സഹോദരിമാർ കൂടിയാണ്
ഗോപിക ഇപ്പോൾ അഭിനയത്തോടൊപ്പം തന്നെ ഒരു ഡോക്ടർ കൂടിയാണ്. ഗോപികയെ ഇപ്പോഴുള്ള കുടുംബപ്രേക്ഷകർക്ക് കുറച്ചുകൂടി സുപരിചിതയാണ്.
ഏഷ്യാനെറ്റിൽ പുതിയതായി ആരംഭിച്ച ചിപ്പി പ്രധാനവേഷത്തിൽ എത്തുന്ന സാന്ത്വനം എന്ന സീരിയിലെ അഞ്ജലി എന്ന കഥാപാത്രമാണ് ഗോപിക അവതരിപ്പിക്കുന്നത്. സീരിയൽ ഇതിനോടകം തന്നെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നായി മാറി. കൂട്ടത്തിൽ അഞ്ജലിയെ അവതരിപ്പിക്കുന്ന ഗോപികയ്ക്കും ആരാധകർ ഏറെയായി. ഗോപികയുടെ ഫോട്ടോസും വിഡിയോസുമെല്ലാം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഗോപികയുടെ അനിയത്തി കീർത്തനയും സീരിയലുകളിൽ അഭിനയിക്കുന്ന ഒരാളാണ്. സാന്ത്വനം സീരിയലിന്റെ ലൊക്കേഷനിൽ ഗോപികയ്‌ക്കൊപ്പം കീർത്തന നിൽക്കുന്ന ചിത്രങ്ങളുമുണ്ടായിരുന്നു. ടെലിവിഷൻ റേറ്റിംഗിൽ ആദ്യ ആഴ്ചയിൽ തന്നെ മുൻപന്തിയിൽ എത്തിയിരിക്കുകയാണ് സാന്ത്വനം.
ഗോപികയ്ക്കും ഒരു മികച്ച തുടക്കമാണ് സീരിയലിലൂടെ ലഭിച്ചിരിക്കുന്നത്. ബാലതാരമായി സിനിമയിൽ തിളങ്ങിയത് പോലെ വൈകാതെ തന്നെ നായികയായി സിനിമയിൽ കാണാൻ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.