Malayalam
അല്‍ഫോണ്‍സ് പുത്രന്റെ മകളുടെ ജന്മദിനാഘോഷം; തിളങ്ങിയത് നസ്രിയ
അല്‍ഫോണ്‍സ് പുത്രന്റെ മകളുടെ ജന്മദിനാഘോഷം; തിളങ്ങിയത് നസ്രിയ
മലയാളികളുടെ പ്രിയതാരമാണ് നസ്രിയ നസീം ഐഡിയ സ്റ്റാര്‍ സിംഗര്‍ ജൂനിയറിന്റെ അവതാരകയായാണ് പ്രേക്ഷകരിലേക്ക് ആദ്യമായി എത്തുന്നത്. ഇപ്പോള്‍ നായികയും സംവിധായകയും ഒക്കെയാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നസ്രിയ. തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ പ്രിയ സുഹൃത്തിനൊപ്പമുള്ള നസ്രിയയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംവിധായകനും നടനുമായ അല്‍ഫോന്‍സ് പുത്രന്റെ ഭാര്യ അലീനയ്‌ക്കൊപ്പമുള്ള ചിത്രമാണ് വൈറലായത്. അല്‍ഫോന്‍സിന്റെയും അലീനയുടെയും മകള്‍ ഐന അല്‍ഫോന്‍സയുടെ പിറന്നാളാഘോഷത്തിന് നസ്രിയ എത്തിയപ്പോഴാണ് ആകസ്മികമായ സംഭവം. ഒരേ ഡിസൈനിലുള്ള കോസ്റ്റ്യൂമിലാണ് ഇരുവരും പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജീവിതത്തില്‍ സൌഹൃദത്തിനും ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന നസ്രിയയുടെ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.