Connect with us

‘കല്യാണിയുടെയും കിരണിന്റെയും അടികൂടുന്ന വീഡിയോ വൈറൽ; ആ പാവത്തിന്റെ നടു ഒടിച്ചോ എന്ന ചോദ്യവുമായി ആരാധകർ !

Malayalam

‘കല്യാണിയുടെയും കിരണിന്റെയും അടികൂടുന്ന വീഡിയോ വൈറൽ; ആ പാവത്തിന്റെ നടു ഒടിച്ചോ എന്ന ചോദ്യവുമായി ആരാധകർ !

‘കല്യാണിയുടെയും കിരണിന്റെയും അടികൂടുന്ന വീഡിയോ വൈറൽ; ആ പാവത്തിന്റെ നടു ഒടിച്ചോ എന്ന ചോദ്യവുമായി ആരാധകർ !

ഏഷ്യനെറ്റ് പരമ്പരകളിൽ വ്യത്യസ്തമായ കഥാപാത്ര ആവിഷ്കാരത്തോടെ എത്തുന്ന പരമ്പരയാണ് മൗനരാഗം. നായിക ഒരു മിണ്ടാൻ കഴിയാത്ത കുട്ടിയാണ് എന്നതുതന്നെ ഈ പരമ്പരയെ വ്യത്യസ്തമാക്കുന്നുണ്ട്. അതോടൊപ്പം കഥയിൽ എന്നും അപ്രതീക്ഷിത ട്വിസ്റ്റുകളാണ്. 2019 ൽ ആരംഭിച്ച സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. തെലുങ്ക് സീരിയൽ മൗന രാഗത്തിന്റെ റീമേക്ക് ആണ് ഈ പരമ്പര.

കഥയിൽ മിണ്ടാപ്രാണിയായ കല്യാണി ആയിട്ട് എത്തുന്നത് ഐശ്വര്യ റംസിയാണ്. സ്വന്തം അച്ഛനിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഒരുപാട് ദ്രോഹങ്ങൾ കല്യാണിയ്ക്ക് നേരിടേണ്ടി വരുന്നുണ്ട്. നലീഫ് ആണ് സീരിയലിൽ നായകനായി എത്തുന്നത്. ഐശ്വര്യയെ പോലെ തന്നെ പുതുമുഖതാരമാണ് നലീഫും. ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇരുവരും.

താരങ്ങൾക്കൊപ്പം വൻ താരനിരയാണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബീന ആന്റണി, സേതു ലക്ഷ്മി,അരുൺ മോഹൻ , പ്രതീക്ഷ,സാബു വർഗ്ഗീസ് ,കല്യാൺ ഖന്ന,ബാലാജി ശർമ്മ ,സോന ജെലീന എന്നീവരാണ് സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കല്യാണിയെ മലർത്തി അടിക്കുന്ന വിക്രമിന്റെ വിഡിയോയാണ്. ഇത് സീരിയലിൽ ഉള്ളതല്ല എങ്കിലും ആരാധകർ കല്യാണിയായും കിരണയുമാണ് ഐശ്വര്യയെയും നാലീഫിനെയും കാണുന്നത് . താരങ്ങളുടെ ഓഫ് സ്ക്രീൻ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് . ഐശ്വര്യയാണ് രസകരമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതാണ് അണ്ണൻ തങ്കച്ചി പാസം എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഐശ്വര്യയെ കയ്യിൽ കോരിയെടുത്ത് ഗുസ്‍തിയിലെന്ന പോലെ മലർത്തിയടിക്കുകയാണ് കല്യാൺ. വീഡിയോയുടെ പശ്ചാത്തലത്തി ഗുസ്‍തിയുടെ കമന്ററിയും കേൾക്കാം. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കുറിക്കുന്നത്. എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോയെന്നാണ് ആരാധകർ ചോദിക്കുന്നത്. ആ പാവത്തിന്റെ നടു ഒടിച്ചോയെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

about mounaragam

More in Malayalam

Trending

Recent

To Top