Connect with us

കുട്ടിയെ പറ്റി ചിന്തിച്ചത് കൊണ്ടാണ് അദ്ദേഹം എന്നെ പിരിഞ്ഞു പോയതെന്ന് പ്രചരിക്കുന്നു; എന്നാൽ അതിലെ വസ്തുത ഇങ്ങനെ; കമ്മ്യൂണിറ്റിയിൽ നിന്നുള്ള പിന്തുണയേക്കാളും മറ്റുള്ള ആളുകളാണ് പിന്തുണയ്ക്കുന്നത് ; നിവേദ് പറയുന്നു !

Malayalam

കുട്ടിയെ പറ്റി ചിന്തിച്ചത് കൊണ്ടാണ് അദ്ദേഹം എന്നെ പിരിഞ്ഞു പോയതെന്ന് പ്രചരിക്കുന്നു; എന്നാൽ അതിലെ വസ്തുത ഇങ്ങനെ; കമ്മ്യൂണിറ്റിയിൽ നിന്നുള്ള പിന്തുണയേക്കാളും മറ്റുള്ള ആളുകളാണ് പിന്തുണയ്ക്കുന്നത് ; നിവേദ് പറയുന്നു !

കുട്ടിയെ പറ്റി ചിന്തിച്ചത് കൊണ്ടാണ് അദ്ദേഹം എന്നെ പിരിഞ്ഞു പോയതെന്ന് പ്രചരിക്കുന്നു; എന്നാൽ അതിലെ വസ്തുത ഇങ്ങനെ; കമ്മ്യൂണിറ്റിയിൽ നിന്നുള്ള പിന്തുണയേക്കാളും മറ്റുള്ള ആളുകളാണ് പിന്തുണയ്ക്കുന്നത് ; നിവേദ് പറയുന്നു !

മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഗേ ദമ്പതികൾ ആയിരുന്നു നിവേദും റഹീമും. ഒരുപക്ഷേ സോനുവിന്റെയും നികേഷിന്റെയും വിവാഹത്തിന് പിന്നാലെയാണ് കേരളക്കര ഇവരുടെയും വിവാഹ വാർത്ത അറിയുന്നതും സ്വീകരിക്കുന്നതും .

എന്നാൽ അധികം വൈകാതെ ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകളും വലിയ ശ്രദ്ധ നേടി. ഒരു സ്ത്രീ പുരുഷ വിവാഹ ബന്ധം എത്തരത്തിൽ വേർപെടുന്നുവോ അത്ര തന്നെ പ്രാധ്യാന്യമേ ഗേ ദമ്പതികൾക്കും കൊടുക്കേണ്ടതുള്ളൂ. അവരും സാധാരണ മനുഷ്യരാണ്. അവരെ വ്യത്യസ്തരായി മാറ്റിനിർത്തേണ്ടതില്ല. എങ്കിലും സോഷ്യൽ മീഡിയ ഏറെ ചർച്ചയാക്കിയ വേർപിരിയലായിരുന്നു ഇവരുടേത്.

ആറു വർഷത്തോളം പ്രണയിച്ച ശേഷമാണു ഇരുവരും ജീവിതത്തിൽ ഒന്നായത്. തന്റെ കൂട്ടുകാരൻ പോയതോടെ ഡിപ്രെഷനിലേക്ക് നിവേദ് വഴുതി വീഴുകയും ചെയ്തു. നിരവധി കാര്യങ്ങൾ ആയിരുന്നു ഇരുവരുടെയും വേർപിരിയലുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടതും. ഇതിനു പിന്നാലെയാണ് ഇപ്പോൾ നിവേദ് നൽകിയ ഒരു അഭിമുഖം വൈറലായിരിക്കുന്നത്.

:അഞ്ചു വർഷത്തെ പ്രേമം അത്രയും റിയൽ ആയിരുന്നു.ഇപ്പോഴും അതിന്റെ നല്ല നല്ല ഓർമ്മകൾ ഉണ്ട്. അത് ഒരിക്കലും പാസ്റ്റ് എന്ന് പറഞ്ഞു ഞാൻ കളയില്ല. കാരണം അതിൽ നിന്നും ഒരുപാട് പാഠങ്ങൾ ഞാൻ ഉൾക്കൊണ്ടിട്ടുണ്ട്. അത് എന്റെ ഭാവിക്ക് വേണ്ടി ഒരു പാഠമായിരിയ്ക്കും. എല്ലാവരും ചോദിക്കുന്നു ടാറ്റൂ കളയുന്നില്ലേ എന്ന് . ആ ടാറ്റൂ അവിടെ വേണം . അത് ഒരു റിമൈൻഡർ ആണ്.”

ടാറ്റൂ എന്ന് പറയുന്നത് ശരീരത്തിന്റെ ഭാഗം തന്നെയാണ്. നമുക്ക് ജീവിതത്തിൽ ഓർമ്മിക്കാൻ പറ്റിയ പാഠം ആണ്. അതിനുശേഷം ജീവിതം ഒരുപാട് മാറി. കുടുംബം നല്ല രീതിയിൽ പിന്തുണച്ചു തുടങ്ങി. ഞങ്ങളുടെ ബന്ധവും രണ്ടുപേരുടെയും കുടുംബം അംഗീകരിച്ചതാണ്. പുള്ളിയുടെ വീട്ടിൽ നിന്നും കോണ്ടാക്റ്റ് ചെയ്യ്തിരുന്നു. മൂവ് ഓൺ ചെയ്യാൻ ആണ് അവരും പറഞ്ഞത്. പിന്നെ എന്റെ വീട്ടിൽ നിന്നും വിളിച്ചിട്ട് ആദ്യമേ പറഞ്ഞത്, ഞാൻ ഇത് ആദ്യമേ പറഞ്ഞിരുന്നതാണ് എന്ന്.

കമ്മ്യൂണിറ്റിയിൽ നിന്നും പിന്തുണ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. എങ്കിലും എനിക്ക് നാണമില്ലേ എന്ന് ചോദിച്ച പലരും കമ്മ്യൂണിറ്റിയിൽ ഉണ്ട്. സദാചാരബോധം കാണിക്കുന്ന ഒരുപാട് ആളുകൾ തന്നെ ഇതിലുണ്ട്. എനിക്ക് അറിയാവുന്ന ഗേ ലിസ്റ്റ് എടുത്തുനോക്കിയാൽ ഡിവോഴ്സ് ആയ ഒരുപാട് ആളുകൾ ഉണ്ട്. ഞാൻ ആരോടും എന്റെ ലൈഫ് ഫോളോ ചെയ്യാൻ പറഞ്ഞിട്ടില്ല.

ഇത് ഒരു നോർമൽ വിവാഹമായി മാത്രം കണ്ടാൽ മതി എന്ന് ഞാൻ ആദ്യമേ തന്നെ പറഞ്ഞിരുന്നു. വിവാഹത്തിന് ഇല്ലാതിരുന്ന നാണക്കേട് വിവാഹമോചനം നേടിയ കാര്യം പറയാനും എനിക്ക് ഇല്ല. ഗേ കപ്പിൾസിന് വിവാഹം കഴിക്കാം നോർമൽ ജീവിതം നയിക്കാൻ കഴിയും എന്ന സന്ദേശം മാത്രമേ ഞാൻ കൊടുക്കാൻ ആഗ്രഹിച്ചിരുന്നൊള്ളൂ.

പുള്ളി ബൈ സെക്സ്ഷുവൽ ആണ് എന്ന് പലരും പറയുന്നുണ്ട്. എങ്കിലും അക്കാര്യം പറയേണ്ടത് അദ്ദേഹമാണ്. അല്ലാതെ നാട്ടുകാർ അല്ല. എനിക്ക് കമ്മ്യൂണിറ്റിയിൽ നിന്നുള്ള പിന്തുണയേക്കാളും കൂടുതൽ കിട്ടുന്നത് കേരളത്തിൽ നിന്നും മറ്റുള്ള ആളുകൾ വഴിയാണ്. ഒരുപാട് പേര് എനിക്ക് മെസേജുകൾ അയച്ചു ആശ്വസിപ്പിച്ചുവെന്നും നിവേദ് പറഞ്ഞു.

കുട്ടിയെ പറ്റി ചിന്തിച്ചത് കൊണ്ടാണ് അദ്ദേഹം എന്നെ പിരിഞ്ഞു പോയതെന്ന് പ്രചാരണം ഉണ്ട് എന്നാൽ അത് സത്യമല്ല. ഞങ്ങൾ നോർമൽ ലൈഫിൽ ആയിരുന്നപ്പോൾ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. ഞങ്ങൾ ഫെയിം ആയപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായതും. പലരും ഞങ്ങൾക്കിടയിലേക്ക് വന്നതും. അതിനുശേഷമാണ് പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം. ഒരു ബോണ്ടിങ് തീർന്നാൽ പരസ്പരം കാരണങ്ങൾ കണ്ടുപിടിക്കും വേർപിരിയാൻ ആയി എന്നും നിവേദ് വ്യക്തമാക്കി.

about nived

More in Malayalam

Trending

Recent

To Top