കൂടത്തായി സീരിയൽ അവസാനിക്കുന്നു.. ഞെട്ടലോടെ പ്രേക്ഷകർ
കേരളക്കരയെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൂട്ട കൊലപാതകം. കൃത്യമായ പ്ലാനിംങോടു കൂടി വര്‍ഷങ്ങള്‍ എടുത്ത് നടത്തിയ കൊലപാതകങ്ങള്‍. സംഭവത്തിന്റെ അന്വേഷണ വേളയില്‍ രഹസ്യങ്ങളുടെ ചുരുളഴിയുന്ന ഓരോ സംഭവങ്ങള്‍ക്കായുമുള്ള കാത്തിരിപ്പിലായിരുന്നു മലയാളികള്‍. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഒരു സ്ത്രീ കൂടി ആയപ്പോള്‍ അറിയാനുള്ള ആകാംക്ഷയും കൂടി എന്ന് പറയാം. കൂടത്തായി സംഭവം സീരിയല്‍ ആയും സിനിമ ആയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമെന്ന വാര്‍ത്ത ഏറെ പ്രതീക്ഷയോടു കൂടിയാണ് കാത്തിരുന്നത്. നിയമപ്രശ്‌നങ്ങള്‍ നിന്നിരുന്നു എങ്കിലും കൂടത്തായി എന്ന സീരിയല്‍ സംപ്രേക്ഷണം ആരംഭിച്ചപ്പോള്‍ വമ്പിച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചതും. ടെലിവിഷന്‍ േ്രപക്ഷകര്‍ ഏറെ ആകാംക്ഷയോടെ മുടങ്ങാതെ തന്നെ കാത്തിരുന്നു കണ്ടിരുന്നു. എന്നാല്‍ ഫ്‌ലവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പര അവസാനിക്കുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് യഥാര്‍ത്ഥ ജോളിയെ ഡോളിയായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ച മുക്ത. സിനിമയില്‍ നിന്ന് ലഭിച്ച പിന്തുണയേക്കാള്‍ മികച്ച പിന്തുണ സീരിയലിന് ആയിരുന്നുവെന്നും ഡോളിയെ അവതരിപ്പിക്കുമ്പോള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് മുക്ത.
അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് തോന്നുന്നുവെന്ന് ഇടയ്ക്ക് ആരാധകര്‍ പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്ന് താരം പറഞ്ഞിരുന്നു. കൂടത്തായി അവസാനിക്കുന്നതില്‍ തനിക്ക സങ്കടമുണ്ടെന്നും മുക്ത പറയുന്ന ലൈവ് വീഡിയോ ഇതിനകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
കൂടത്തായി കണ്ട് ഒരുപാട് പേര്‍ മെസ്സേജ് അയച്ചിരുന്നു. എല്ലാവരോടും നന്ദി പറയുന്നു. എല്ലാവര്‍ക്കും മറുപടി കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല, എങ്ങനെയാണ് നന്ദി പറയേണ്ടതെന്നറിയില്ല. ശരിക്കും മലയാളത്തില്‍ ഇതെന്റെ തിരിച്ചുവരവായാണ് ഞാന്‍ കാണുന്നത്. ഇത്രയും നല്ലൊരു പ്രൊജക്ടിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഭാഗ്യവതിയാണ്. ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോയെന്ന് ആളുകളെക്കൊണ്ട് ചോദിപ്പിച്ച പരമ്പര കൂടിയാണ് കൂടത്തായി. അത് ഭംഗിയായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞെന്നും മുക്ത പറയുന്നു.
ഡോളി എന്ന കഥാപാത്രത്തെ എന്റെ കൈകളില്‍ വിശ്വസിപ്പിച്ച് ഏല്‍പ്പിച്ചവര്‍ക്കും എന്നെ ഈ സീരിയലിലേക്ക് വിളിച്ചതിനും, കൂടത്തായി പരമ്പരയുടെ പിന്നണി പ്രവര്‍ത്തകരോടെല്ലാം നന്ദി പറയുന്നുവെന്നും മുക്ത പറഞ്ഞിരുന്നു. വികാരഭരിതയായാണ് മുക്ത സംസാരിച്ചത്. സംവിധായകന്‍ എന്നതിനുമപ്പുറത്ത് സുഹൃത്തായാണ് സംവിധായകന്‍ ഇടപെട്ടത്. ഓരോ സീന്‍ കഴിയുമ്പോഴും ഇത് അതിനേക്കാള്‍ നന്നാക്കണമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. എന്നെക്കൊണ്ട് അങ്ങനെ ചെയ്യാനാവും എന്ന് അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു. അത് വലിയൊരു പ്രചോദനമായിരുന്നു.
പ്രേക്ഷകരെ ബോറടിപ്പിക്കാതെ വളരെ നല്ല രീതിയില്‍ കൂടത്തായി അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഈ സീരിയല്‍ ഇത്രയധികം റീച്ചായതില്‍ സന്തോഷമുണ്ട്. അത് പോലെ തന്നെ പുരുഷന്‍മാരും ഈ സീരിയല്‍ കാണാറുണ്ടെന്നുള്ളതും സന്തോഷിപ്പിച്ച കാര്യമാണ്. മല്ലിക സുകുമാരനൊപ്പം അഭിനയിച്ചത് ആദ്യമായാണ്. ചില രംഗങ്ങള്‍ ചെയ്യുമ്പോള്‍ പേടിയും ടെന്‍ഷനുമൊക്കെയുണ്ടായിരുന്നു. ഓപ്പോസിറ്റ് നില്‍ക്കുന്നയാള്‍ നന്നായി ചെയ്യുമ്പോള്‍ സ്വഭാവികമായും നമ്മളും അത് പോലെ ചെയ്യും. സീരിയല്‍ അവസാനിപ്പിക്കുന്നതില്‍ എല്ലാര്‍ക്കും സങ്കടമുണ്ടെന്നും മുക്ത പറയുന്നു.
ശരിക്കും എല്ലാവരെയും മിസ്സ് ചെയ്യുന്നുണ്ട്. നല്ലൊരു പ്രൊജക്ടിലൂടെ വീണ്ടും ഒരുമിക്കാനാവുമെന്ന് കരുതുന്നു. ഭാഗ്യലക്ഷ്മി ചേച്ചിയാണ് എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത്. മുക്ത ജീവിക്കുകയാണ്, ഡോളിയായി എന്നൊക്കെ അവിടെയുള്ളവര്‍ പറയാറുണ്ടായിരുന്നു. കഥാപാത്രമായി ജീവിക്കുകയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്. ശരിക്കും പറഞ്ഞാല്‍ നല്ല വിഷമമുണ്ട്. ഇതിലും കൂടുതല്‍ ചെയ്യാനുണ്ടോയെന്ന് ചോദിച്ചാല്‍ അറിയില്ല. അഭിനയ സാധ്യതയുള്ള നല്ല കഥാപാത്രമായി നിങ്ങള്‍ക്ക് മുന്നിലേക്കെത്താന്‍ ആഗ്രഹമുണ്ട്. എന്നും മുക്ത പറഞ്ഞു നിര്‍ത്തി.