Connect with us

‘നിങ്ങൾ ചത്താൽ ക്യാനഡയിലെ മകൻ വായ്ക്കരി ഇടാൻ പോലും എത്തില്ല’; രമേശിനോട് രണ്ടാം ഭാര്യ മിനി ചെയ്ത ക്രൂരതകൾ… കള്ളങ്ങൾ പൊളിയുന്നു, ഞെട്ടിക്കുന്ന സംഭാഷണങ്ങൾ; നടുക്കുന്ന വെളിപ്പെടുത്തലുമായി സുഹൃത്ത്

News

‘നിങ്ങൾ ചത്താൽ ക്യാനഡയിലെ മകൻ വായ്ക്കരി ഇടാൻ പോലും എത്തില്ല’; രമേശിനോട് രണ്ടാം ഭാര്യ മിനി ചെയ്ത ക്രൂരതകൾ… കള്ളങ്ങൾ പൊളിയുന്നു, ഞെട്ടിക്കുന്ന സംഭാഷണങ്ങൾ; നടുക്കുന്ന വെളിപ്പെടുത്തലുമായി സുഹൃത്ത്

‘നിങ്ങൾ ചത്താൽ ക്യാനഡയിലെ മകൻ വായ്ക്കരി ഇടാൻ പോലും എത്തില്ല’; രമേശിനോട് രണ്ടാം ഭാര്യ മിനി ചെയ്ത ക്രൂരതകൾ… കള്ളങ്ങൾ പൊളിയുന്നു, ഞെട്ടിക്കുന്ന സംഭാഷണങ്ങൾ; നടുക്കുന്ന വെളിപ്പെടുത്തലുമായി സുഹൃത്ത്

നടൻ രമേശ് വലിയശാലയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. രമേശിന്റെ മരണത്തെ സംബന്ധിച്ച്‌ വിശ്വാസ്യയോഗ്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസമായിരുന്നു പരാതി നല്‍കിയത്.

വലിയശാല രമേശിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ മകനും നാട്ടുകാര്‍ക്കും പൊതുസമൂഹത്തിനും ഒന്നടങ്കം സംശയം നിലനില്‍ക്കുന്നതായി പരാതിയില്‍ പറയുന്നു. അതുകൊണ്ടുതന്നെ വിശ്വാസ്യയോഗ്യമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇപ്പോൾ ഇതാ ഇതിന് പിന്നാലെ രമേഷിൻറെ രണ്ടാം ഭാര്യ മിനിയുടെ യഥാർത്ഥ മുഖം വലിച്ചുകീറി രമേശിന്റെ ആത്മസുഹൃത്ത് രംഗത്ത്.

താരത്തിന്റെ മരണത്തിൽ മിനിയുടെ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ഫോൺ സംഭാഷങ്ങൾ പുറത്ത് വിട്ടാണ് സുഹൃത്ത് ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയത്.

രമേശ് മരിക്കുന്ന ദിവസം വൈകിട്ട് അദ്ദേഹത്തെ വീട്ടിലാക്കി മടങ്ങിയ സുഹൃത്ത് രാഹുലാണ്‌ മിനിക്കെതിരെ രംഗത്തെത്തിയത്. രണ്ടാം വിവാഹത്തിലെ പൊരുത്തക്കേടുകളാണ് രമേശിന്റെ മരണത്തിൽ കലാശിച്ചത്. ഭാര്യ മിനി പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മരിക്കുന്ന ദിവസം വൈകിട്ട് ഷൂട്ട് കഴിഞ്ഞ് വീട്ടിൽ കൊണ്ടാക്കുമ്പോൾ രാവിലെ നേരത്തെ എത്തണമെന്ന് പറഞ്ഞ് പോയ ആൾ, അന്ന് രാത്രി ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാനാകുന്നില്ല. ശല്യം ചെയ്‌താൽ താൻ ചത്തുകളയുമെന്ന് ഭാര്യയോട് പറഞ്ഞതായി രമേശ് പറഞ്ഞിരുന്നു. പക്ഷെ തിരിച്ചുള്ള പ്രതികരണം നിങ്ങൾ ചത്താൽ ക്യാനഡയിലെ മകൻ വായ്ക്കരി ഇടാൻ പോലും എത്തില്ലെന്നായിരുന്നു. വലിയശാലയിലെ വീട് മകൻ ഗോകുലിന്റെ പേരിൽ എഴുതിയത്തോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

രാഹുലിന്റെ വാക്കുകൾ ഇങ്ങനെ…

മരിക്കുന്നതിന് തൊട്ടു മുമ്പ് രമേശ്‌ അഭിനയിച്ചത് വരാല്‍ സിനിമയിലാണ്. വരാലിന്റെ ഷൂട്ട്‌ കഴിഞ്ഞ് കായംകുളത്ത് എത്തിയപ്പോള്‍ എന്നെ വിളിച്ചു. വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് നിന്ന് കാണാം എന്നാണ് പറഞ്ഞത്. എന്നാല്‍ വിളിക്കുന്നത് രാത്രി എട്ടു മണിക്കാണ്.

ബന്ധുവിന്റെ വിവാഹമുണ്ടായിരുന്നു. വന്നതേയുള്ളൂ. നമുക്ക് ഒരു കാര്യം ചെയ്യാം. നാളെ കാണാം എന്ന് പറഞ്ഞു. രാവിലെ വിളിച്ച്‌ പറഞ്ഞു. അഞ്ച് മണിക്ക് നമുക്ക് കാണാം എന്നാണ് പറഞ്ഞത്. ലൊക്കേഷന്‍ ഒക്കെ കണ്ടിട്ട് അഞ്ച് മണിക്ക് വിളിക്കണം എന്നാണ് പറഞ്ഞത്. പതിനൊന്ന് മണിക്ക് വിളിച്ചിട്ട് എന്നോട് പറഞ്ഞു…. ഉച്ചയ്ക്ക് ഒരു മണിക്ക് കാണണം എന്ന്, തൈക്കാട് സ്റ്റുഡിയോയില്‍ കാണാം എന്നാണ് പറഞ്ഞത്. അപ്പോൾ കൂടെ ഒരാള്‍ കൂടിയുണ്ടായിരുന്നു. അയാൾ പോയപ്പോള്‍ ഭാര്യ എന്നെ വല്ലാതെ ശല്യപ്പെടുത്തുന്നു എന്നാണ് രമേശ് പറഞ്ഞത്. ഇനി ശല്യപ്പെടുത്തിയാല്‍ ഞാന്‍ ചത്ത് കളയും എന്ന് ഭാര്യയോട് പറഞ്ഞതായി പറഞ്ഞു. അവര്‍ നിസാര മട്ടില്‍ പറഞ്ഞത് നിങ്ങള്‍ ചത്താല്‍ കാനഡയിലെ മകന്‍ വായ്ക്കരിയിടാന്‍ പോലും വരില്ല എന്നായിരുന്നു. ഇതൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കളിയാക്കി. അപ്പോൾ എന്നോട് തിരിച്ച് കളിയാക്കി പറഞ്ഞു, നീ ചത്ത് നിന്റെ പതിനാറിന്റെ ചടങ്ങ് കഴിഞ്ഞിട്ടേ ഞാന്‍ ചാകൂ എന്നായിരുന്നു.

ആത്മഹത്യ ചെയ്യും എന്നൊക്കെയുള്ള ഒരാള്‍ ആണെങ്കില്‍ അത് അപ്പോള്‍ തന്നെ തിരിച്ചറിയുമായിരുന്നു. അങ്ങനെ ഒരു സംശയവും ആ സംഭാഷണത്തില്‍ കണ്ടില്ല.ഈ സംഭാഷണം നടക്കുമ്പോഴാണ് മകന്‍ ഗോകുല്‍ കാനഡയില്‍ നിന്നും വിളിക്കുന്നത്. സ്പീക്കര്‍ ഫോണിലിട്ടാണ് സംസാരിച്ചത്. ഞാന്‍ തൈക്കാട് സ്റ്റുഡിയോവിലുണ്ട്. നാളെ ഒരു വര്‍ക്കുണ്ട് എന്നൊക്കെയാണ് പറഞ്ഞത്. രാത്രി വിളിക്കാം എന്ന് പറഞ്ഞാണ് മകന്‍ ഫോണ്‍ വെച്ചത്.
ആ സമയം ഡയറക്ടർ കൂടി വന്നു. എന്നോട് പറഞ്ഞ കാര്യങ്ങൾ ഡയറക്ടറോടും രമേശ് പറഞ്ഞു. എനിക്ക് ഈ സ്ത്രീയെ പണ്ട് മുതലേ അറിയാം. നിങ്ങളെ എങ്ങിനെയെങ്കിലും അവരെ ഒഴിവാക്കി വിട് എന്നാണ് ഡയറക്ടര്‍ രമേശിനോട് പറഞ്ഞത്.

ഞങ്ങളുടെ സ്റ്റുഡിയോ സംസാരത്തിന്നിടയില്‍ രണ്ടാം ഭാര്യ വിളിച്ചിരുന്നു. അതും കൂടാതെ രമേശ്‌ മരിച്ചതിന്റെ പിറ്റേ ദിവസം റൂമില്‍ നിന്നും രഹസ്യമായി ഇവര്‍ എന്നെ വിളിച്ചു. അവിടെ കരച്ചിലും ബഹളവും നടക്കുമ്പോഴാണ് വിളിച്ചത്. രമേശേട്ടന്‍ എന്തെങ്കിലും പറഞ്ഞോ എന്നാണ് ചോദിച്ചത്. രമേശ്‌ എന്നോടു പറഞ്ഞത് പോലീസിനോട് ഞാന്‍ പറയും എന്നാണ് പറഞ്ഞത്.’ചേച്ചിയുമായി പ്രശ്നം ആണെന്നാണ് ഞാന്‍ പറയുക’ എന്നാണ് പറഞ്ഞത്. ‘അയ്യോ അങ്ങിനെ ഒരു പ്രശ്നവും ഇല്ല രാഹുലേ….’

‘എനിക്ക് കള്ളം പറയേണ്ട ആവശ്യമില്ല. നിങ്ങള്‍ക്കും എനിക്കുമിടയില്‍ ഒരു ശത്രുതയുമില്ല. എന്നോട് രമേശേട്ടന്‍ പറഞ്ഞത് ഞാന്‍ പറയും’ എന്നാണ് പറഞ്ഞത്. ‘എന്നാലും ഇയാള്‍ എന്നോടു ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ’ എന്നായിരുന്നു അപ്പോള്‍ അവര്‍ പറഞ്ഞത്. ‘പോയപ്പോള്‍ എനിക്കിട്ട് പാരയും വെച്ചിട്ട് പോയി’ എന്നും പറഞ്ഞു.

ഇപ്പോള്‍ അവര്‍ രമേശിന്റെ ഏറ്റവും അടുത്ത കൂട്ടുകാരെ തിരഞ്ഞു വിളിക്കുന്നുണ്ട്. രമേശ്‌ എന്തെങ്കിലും പറഞ്ഞോ എന്നാണ് അവര്‍ക്ക് അറിയേണ്ടത്. അപ്പോള്‍ തുടങ്ങിയ സംശയം ആണ് എനിക്ക്. വലിയശാലയിലെ വീട് മകന്‍ ഗോകുലിന്റെ പേരില്‍ എഴുതിയതിലാണ് പ്രശ്നങ്ങള്‍ വന്നത്. ഇത് രമേശ്‌ പറഞ്ഞിട്ടുണ്ട്. ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം എന്റെ മകനാണ് എന്നാണ് രമേശ്‌ പറഞ്ഞത്. മിനി പ്രശ്നമാണെന്ന് പറഞ്ഞെങ്കിലും, ഞങ്ങൾ നിസ്സഹായരായിരുന്നു. ഇപ്പോള്‍ രണ്ടാം ഭാര്യ മിനി എനിക്ക് എതിരെ കഥകള്‍ ഇറക്കുകയാണ്. തമ്പാനൂർ പോലീസിന് കൊടുത്ത മൊഴിയിൽ ഞാൻ ഇതെല്ലം പറഞ്ഞിട്ടുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

More in News

Trending

Recent

To Top