Connect with us

പുതിയ കാൽവെയ്പ്പുമായി അമൃത സുരേഷ്! ആ ചിത്രങ്ങൾ ഞെട്ടിച്ചു.. ഇത് ബാലയ്ക്കുള്ള മറുപടിയാണോയെന്ന് സോഷ്യൽ മീഡിയ

Malayalam

പുതിയ കാൽവെയ്പ്പുമായി അമൃത സുരേഷ്! ആ ചിത്രങ്ങൾ ഞെട്ടിച്ചു.. ഇത് ബാലയ്ക്കുള്ള മറുപടിയാണോയെന്ന് സോഷ്യൽ മീഡിയ

പുതിയ കാൽവെയ്പ്പുമായി അമൃത സുരേഷ്! ആ ചിത്രങ്ങൾ ഞെട്ടിച്ചു.. ഇത് ബാലയ്ക്കുള്ള മറുപടിയാണോയെന്ന് സോഷ്യൽ മീഡിയ

ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ,അങ്ങനെ തിരക്കിൻറെ ലോകത്താണ് താരം.

അമൃതയുടെ സഹോദരിയായ അഭിരാമി സുരേഷും ചേച്ചിയെപ്പോലെ തന്നെ പാട്ടില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസണ്‍ 2ലും ഇവര്‍ മത്സരിച്ചിരുന്നു. ഒറ്റ മത്സരാര്‍ത്ഥിയായാണ് ബിഗ് ബോസ് ഇവരെ പരിഗണിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്.

2010 ൽ ആയിരുന്നു ബാലയുടേയും അമൃതയുടേയും വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്
ഇവര്‍ക്കൊരു പെണ്‍കുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ പെട്ടന്നായിരുന്നു ബാലയും അമൃതയും തമ്മില്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്.


തങ്ങളുടെ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഇരുവരും ഇത് വരെ വ്യക്തമാക്കിയിട്ടില്ല. ബാലയുടെ ആദ്യ വിവാഹവും വേർപിരിയലും ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇവരുടെ ഏക മകൾ പാപ്പു അമൃതയ്ക്ക് ഒപ്പമാണ് താമസം. അമ്മയെന്ന നിലയിൽ മകൾ പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും, മകൾക്കായി മാറ്റി വയ്ക്കുന്ന സുന്ദര നിമിഷങ്ങളും അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്.

അതേസമയം ബാലയുടെ രണ്ടാം വിവാഹത്തോട് ഇതുവരെ അമൃത പ്രതികരിച്ചിട്ടില്ല. ഇപ്പോൾ അമൃത പങ്കുവെച്ച പുതിയ ചിത്രങ്ങൾ അമൃതയുടെ പ്രതികരണമാണോ, അതോ ബാലയ്ക്കുള്ള മറുപടിയാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. പുതിയ തുടക്കം കുറിച്ച വിശേഷമാണ് അമൃത ഇപ്പോൾ സോഷ്യൽ മീഡിയയയിലൂടെ പങ്കുവെച്ചിരിക്കുന്നത്

സംഗീതത്തോടൊപ്പം മോഡലിംഗിലും ഫാഷൻ ലോകത്തും സജീവമാകാൻ ഒരുങ്ങുകയാണ് അമൃതയും അഭിരാമിയും. ഒരു ജ്വല്ലറി പരസ്യത്തിൽ മോഡലാകാൻ എത്തിയ അമൃതയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് . ഡിസൈനർ ആഭരണങ്ങൾ അണിഞ്ഞ് അതിസുന്ദരിയായ അമൃതയെയാണ് ചിത്രങ്ങൾ കാണാൻ കഴിയുന്നത്.പച്ചയും മഞ്ഞും സാരിയാണ് അമൃത ധരിച്ചിരിക്കുന്നത്. ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ചിത്രം കണ്ടതോടെ അമൃതയുടേത് പുതിയ കാൽവെപ്പാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതുവരെ മോഡലിങ്ങിലേക്ക് തിരിയാത്ത അമൃത ഇപ്പോൾ എന്തുകൊണ്ടാണ് മോഡലിങ്ങിലേക്ക് തിരിഞ്ഞെന്നാണ് ആരാധകർ ഉയർത്തുന്ന ചോദ്യം. ഇത് ബാലയ്ക്കുള്ള മറുപടിയാണോ? അദ്ദേഹം അദ്ദേഹത്തിന്റെ ലൈഫുമായി മുന്നോട്ട് പോകുമ്പോൾ തന്റെ പാഷനുമായി അമൃത മുന്നോട്ട് പോകുകയാണോയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അമൃതയുടെ ആദ്യ ചുവട്‌വെപ്പായത് കൊണ്ട് ആരധകർ ഇരുകയ്യും നീട്ടിയാണ് ചിത്രങ്ങൾ സ്വീകരിച്ചിരിക്കുന്നത്

More in Malayalam

Trending

Recent

To Top