Connect with us

കുട്ടികള്‍ക്കിടയില്‍ മമ്മൂട്ടിയോടുള്ള സ്നേഹത്തിന്റെ പങ്ക് വോട്ടായി എനിക്കും ലഭിച്ചു; മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നു

Malayalam

മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നു ഇടുക്കിയില്‍ ആദ്യമായി മത്സരിക്കാനെത്തിയപ്പോള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ച ‘മമ്മൂട്ടി ലുക്ക്’ തന്റെ ആദ്യ വിജയത്തില്‍ നിര്‍ണായകമായെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. മമ്മൂട്ടിയോട് അധികം ആര്‍ക്കും അറിയാത്ത ഒരു കടപ്പാട് തനിക്കുമുണ്ട് എന്നു പറഞ്ഞാണ് റോഷി അഗസ്റ്റിന്‍ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്

റോഷി അഗസ്റ്റിന്റെ കുറിപ്പ്:

മലയാളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ അഭിമാനമായ ലോക സിനിമയിലെ നടനവിസ്മയം മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍…! ഒപ്പം വ്യക്തിപരമായ ഒരു സന്തോഷം കൂടി പങ്കുവയ്ക്കട്ടെ… മമ്മൂട്ടിയോട് അധികം ആര്‍ക്കും അറിയാത്ത ഒരു കടപ്പാട് എനിക്കുമുണ്ട്. 2001ല്‍ ഇടുക്കിയില്‍ മത്സരിക്കുമ്പോള്‍ വോട്ട് അഭ്യര്‍ഥിച്ച് കോളജുകളിലും മറ്റും ചെല്ലുമ്പോഴാണ് ‘മമ്മൂട്ടി ലുക്ക്’ ഉണ്ടെന്ന് ചില വിദ്വാന്‍മാര്‍ കണ്ടു പിടിച്ചത്.

താരതമ്യം മമ്മൂട്ടിയുമായി ആയതിനാല്‍ എനിക്കും കുറച്ചു ഗമയൊക്കെ തോന്നി. എന്തായാലും കുട്ടികള്‍ക്കിടയില്‍ മമ്മൂട്ടിയോടുള്ള സ്നേഹത്തിന്റെ പങ്ക് വോട്ടായി എനിക്കും ലഭിച്ചിട്ടുണ്ടെന്ന് മത്സരഫലം വന്നപ്പോള്‍ ഉറപ്പായി. ആരാധകരുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ ഈ എഴുപതാം ജന്മദിനത്തില്‍ അതിന്റെ കടപ്പാടും സന്തോഷവും കൂടി ഞാന്‍ രേഖപ്പെടുത്തിക്കൊള്ളട്ടെ.

More in Malayalam

Trending

Recent

To Top