Connect with us

പാടാത്ത പൈങ്കിളി തോൽവിയായി ;ഇത് സൂരജ് പഠിപ്പിച്ച പാഠമാണോ ? ; വിജയത്തിന് പിന്നിലെ രഹസ്യവും പരമ്പരയും തമ്മിൽ!

Malayalam

പാടാത്ത പൈങ്കിളി തോൽവിയായി ;ഇത് സൂരജ് പഠിപ്പിച്ച പാഠമാണോ ? ; വിജയത്തിന് പിന്നിലെ രഹസ്യവും പരമ്പരയും തമ്മിൽ!

പാടാത്ത പൈങ്കിളി തോൽവിയായി ;ഇത് സൂരജ് പഠിപ്പിച്ച പാഠമാണോ ? ; വിജയത്തിന് പിന്നിലെ രഹസ്യവും പരമ്പരയും തമ്മിൽ!

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിരുന്നു പാടാത്ത പൈങ്കിളി. പരമ്പരയിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നായ ദേവയെ അവതരിപ്പിച്ച സൂരജ് സണ്‍ ആയിരുന്നു പരമ്പരയുടെ വിജയത്തിന് കാരണമായത് . ദേവയായുള്ള സൂരജിന്റെ പ്രകടനം ആരാധകരെ അത്രയധികം ആകർഷിപ്പിച്ചു . ദേവയും കണ്‍മണിയും തമ്മിലുള്ള കെമിസ്ട്രിയും ഏറെ പ്രശംസിക്കപ്പെട്ടു. വളരെ പെട്ടെന്നായിരുന്നു ഷോ ടിആര്‍പി റേറ്റിംഗുകളില്‍ കുതിപ്പുണ്ടാക്കിയത്.

എന്നാല്‍ ആ ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ട് വളരെ സങ്കടകരമായൊരു വാര്‍ത്ത എത്തി. പരമ്പരയില്‍ നിന്നും സൂരജ് പിന്മാറുകയാണെന്നായിരുന്നു വാര്‍ത്ത. തുടക്കത്തില്‍ പലരും അത് വിശ്വസിച്ചില്ല. പരമ്പരയില്‍ സൂരജിനെ കാണാതായപ്പോഴും ആരാധകരുടെ പ്രതീക്ഷ അവസാനിച്ചിരുന്നില്ല. പക്ഷെ ഒടുവില്‍ താന്‍ പരമ്പരയില്‍ നിന്നും പിന്മാറിയതായിയ സൂരജ് തന്നെ അറിയിക്കുകയായിരുന്നു. സൂരജിന്റെ തിരിച്ചുവരവിനായി ആരാധകര്‍ ഒരുപാട് ആവശ്യപ്പെട്ടുവെങ്കിലും അതുണ്ടായില്ല.

ആരോഗ്യകാരണങ്ങളെ തുടര്‍ന്നായിരുന്നു താന്‍ പിന്മാറിയതെന്നാണ് സൂരജ് പറഞ്ഞത്. അതേക്കുറിച്ച് താന്‍ അധികൃതരുമായി സംസാരിച്ചിരുന്നു. അവരുടെ നിര്‍ദ്ദേശമായിരുന്നു പുറത്ത് പറയരുതെന്നും അതിനാലാണ് താന്‍ ആളുകള്‍ ചോദിച്ചപ്പോഴും ഒന്നും പറയാതെ മുന്നോട്ട് പോയതെന്നുമായിരുന്നു സൂരജ് പിന്നീട് വ്യക്തമാക്കിയത്.

തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും സൂരജ് നേരത്തെ തുറന്നു പറഞ്ഞിരുന്നു. ഒരു കുഞ്ഞിനെ രക്ഷിക്കുന്നതിനിടയില്‍ ആയിരുന്നു പരുക്കേറ്റത്. ഒഴുക്കുള്ള പുഴയില്‍ അബദ്ധത്തില്‍ വീണു പോയൊരു കുഞ്ഞിനെ രക്ഷപ്പെടുത്തിയപ്പോള്‍ പാറക്കെട്ടില്‍ നടുവൊന്നിടിച്ചപ്പോള്‍ ഉണ്ടായ വേദനയാണ് പ്രശ്‌നമെന്നും പിന്നീട് ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നുവെന്നുമാണ് സൂരജ് പറഞ്ഞത്. ഇതേക്കുറിച്ച് അറിഞ്ഞതോടെ ആരാധകര്‍ക്ക് സൂരജിനോടുണ്ടായിരുന്ന സ്‌നേഹം കൂടുകയും ചെയ്തു.

പിന്നാലെ പരമ്പരയിലേക്ക് സൂരജിന് പകരം മറ്റൊരു താരം എത്തുകയും ചെയ്തു. സൂരജ് പുറത്ത് പോകുന്നതിന് മുമ്പ് റേറ്റിംഗില്‍ മുന്നിലുണ്ടായിരുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി തുടര്‍ച്ചയായി റേറ്റിംഗില്‍ പിന്നോട്ട് പോവുകയാണ് പരമ്പര. കഥയിലെ പുതിയ സംഭവങ്ങളും സൂരജിന്റെ പിന്മാറ്റവുമെല്ലാം പരമ്പരയുടെ റേറ്റിംഗിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴും പാടത്ത പൈങ്കിളി ഒരു പുരോഗമനവും ഇല്ലാതെ തോൽവിയിൽ തന്നെയാണ്.

ഇപ്പോൾ സൂരജ് പങ്കുവെച്ച പുതിയൊരു വീഡിയോയിൽ ആരാധകർ പാടാത്ത പൈങ്കിളിയുടെ തോൽവി ചേർത്തുവായിക്കുകയാണ്. “ജീവിതത്തിൽ തോൽവിയെ നേരിട്ട് തളർന്നുപോയവർ മനസ്സിലാക്കേണ്ട ഏറ്റവും വലിയ ഉദാഹരണം ഈ വീഡിയോയിൽ ഉണ്ട് എന്ന കുറിപ്പോടെയാണ് സൂരജ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പലതവണയായി വെള്ളം നിറച്ച കുപ്പി കറക്കി നേരേ നിർത്താനുള്ള ശ്രമമായിരുന്നു സൂരജ് വീഡിയോയിലൂടെ പങ്കു വെച്ചത്.

പരിശ്രമമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്നും ഒരിക്കൽ തോറ്റുപോയാൽ അവിടെ നിന്ന് വീണ്ടും പരിശ്രമിക്കുകയാണ് ചെയ്യേണ്ടതെന്നും വിജയത്തിൽ എത്തുന്നതുവരെ അത് തുടരണമെന്നും സൂരജ് വീഡിയോയിലൂടെ പറയാതെ പറയുകയാണെന്നാണ് ആരാധകർ കമൻ്റുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം പ്രിയ താരത്തിൻ്റെ പ്രവർത്തിയെ ട്രോളിയും നിരവധിപേരെത്തുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ താരങ്ങളിലൊരാളാണ് സൂരജ് സണ്‍. യൂ ട്യൂബ് ചാനലിലൂടെയും അല്ലാതെയും തന്റെ വിശേഷങ്ങൾ സൂരജ് ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

sooraj sun

Continue Reading

More in Malayalam

Trending

Recent

To Top