Connect with us

എനിക്കൊപ്പം മണിക്കുട്ടൻ ഉണ്ടായിരുന്നു! റംസാന് നന്ദി! പ്രാർഥന സഫലമായെന്ന് സൂര്യ…

Malayalam

എനിക്കൊപ്പം മണിക്കുട്ടൻ ഉണ്ടായിരുന്നു! റംസാന് നന്ദി! പ്രാർഥന സഫലമായെന്ന് സൂര്യ…

എനിക്കൊപ്പം മണിക്കുട്ടൻ ഉണ്ടായിരുന്നു! റംസാന് നന്ദി! പ്രാർഥന സഫലമായെന്ന് സൂര്യ…

ബിഗ്ബോസ് മലയാളം സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. ബിഗ് ബോസിൽ എത്തുന്നതിനു മുൻപ് സിനിമാ, സീരിയലിലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതരികയായും സൂര്യ സജീവമായിരുന്നു. ഐശ്വര്യ റായ്‌യുടെ മേക്ക് ഓവർ ലുക്കുകൾ പരീക്ഷിച്ചു കൊണ്ടുള്ള സൂര്യയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായിട്ടുണ്ട്.

ബിഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെ നിരവധി സൈബർ ആക്രമണം സൂര്യയ്ക്ക് നേരിടേണ്ടിവന്നിരുന്നു. സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുത്ത സൂര്യ പിന്നീട് ഒരു ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോൾ തന്റെ കൊച്ച് വിശേഷങ്ങൾ പോലും ആരാധകരുമായി പങ്ക് വെക്കാറുണ്ട്

ഈ സീസണിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കണ്ട വീഡിയോ മണിക്കുട്ടനും സൂര്യയും തമ്മിലുള്ള ഒരു രംഗമായിരുന്നു. ഉറുമി എന്ന സിനിമയിലെ ആരാന്നെ ആരാന്നെ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമായിരുന്നു ഇരുവരും ചുവടുവെച്ചത്. ഒരു മിനുറ്റും ഇരുപത് സെക്കന്‍ഡും മാത്രമുള്ള വീഡിയോയാണ് ഇത്
3 മാസത്തിനുള്ളിൽ 60 ലക്ഷം കാഴ്ചക്കാരെ നേടിയിരിക്കുകയാണ് ആ വീഡിയോ

ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ സൂര്യ അതിന്റെ സന്തോഷം പങ്കുവെക്കുകയാണ്. ഞാനും മണിക്കുട്ടനും ചേര്‍ന്നുള്ള ബിഗ് ബോസിലെ ഒരു ഡാന്‍സ് വീഡിയോയുടെ കാഴ്ചക്കാര്‍ 6 മില്യണ്‍ കഴിഞ്ഞു. ടിക് ടോക് ഒക്കെ ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. 100, 128 വ്യൂസൊക്കെയായിരുന്നു അന്ന് ലഭിച്ചിരുന്നത്. ഏറിപ്പോയാല്‍ 200. അന്നൊക്കെ ഒരു 500 വ്യൂസ് കിട്ടണമേ എന്നൊക്കെ പ്രാര്‍ത്ഥിച്ചിരുന്നു. ഇപ്പോള്‍ ഈ വീഡിയോ 6 മില്യണ്‍ കഴിയറായി. അതിന് എന്‍റെ കൂടെ കളിച്ച മണിക്കുട്ടനോടും കൊറിയോഗ്രഫി ചെയ്ത റംസാനോടും കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നുവെന്നും സൂര്യ പറയുന്നു.

അതേസമയം ഒരിക്കൽ ഇൻസ്റ്റാഗ്രാം സ്റ്റോറയിലൂടെയാണ് ആരാധകരുമായി ഈ സന്തോഷ വാർത്ത സൂര്യ പങ്കുവെച്ചിരുന്നു

ആരാന്നെ ആരാന്നെ എന്ന ഒറിജിനല്‍ ഗാനം കണ്ട കാഴ്ചക്കാരെ ഞങ്ങളുടെ വീഡിയോ മറികടന്നു. ഏഷ്യനെറ്റിനോടും, മാതാപിതാക്കളോടും, ബിഗ് ബോസ്സിലെ എല്ലാം മത്സരാര്ഥികളോടും, ദൈവത്തോടും ഈ അവസരത്തിൽ നന്ദിയെന്നായിരുന്നു സൂര്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി കുറിച്ചത്

സിനിമയിലെ വമ്പന്‍ താരങ്ങളായ പൃഥ്വിരാജും പ്രഭുദേവയും ആണ് സിനിമയിലെ ഒറിജിനല്‍ ഗാനത്തിന് ചുവട് വെച്ചത്. ഈ വീഡിയോയ്ക്ക് യൂട്യൂബില്‍ ഒരു മില്യണ്‍ വ്യൂസ് മാത്രമാണുളളത്. ആ സ്ഥാനത്താണ് മണിക്കുട്ടന്റെയും സൂര്യയുടേയും നൃത്ത വീഡിയോ 6 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുന്നത്. സൂര്യയുടെ പ്രണയട്രാക്കിനോട് മണിക്കുട്ടന്‍ ആരാധകര്‍ക്ക് താല്‍പര്യം ഇല്ലായിരുന്നുവെങ്കിലും ഇരുവരും ഒരുമിച്ചുളള ഈ നൃത്തവീഡിയോ ആരാധകര്‍ ഏറ്റെടുത്തതിന്റെ തെളിവാണ് ഇത്

ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾക്കായി സംഘടിപ്പിച്ച അവാർഡ് നിശയിൽ നിന്നുള്ളതാണ് മണിക്കുട്ടന്റെയും സൂര്യയുടെയും ഈ പെർഫോമൻസ്. മണിക്കുട്ടനും സൂര്യയും ചേർന്നാണ് ഈ ഡാൻസിന്റെ കൊറിയോഗ്രാഫ് നിർവ്വഹിച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top