Connect with us

ഭരതനാട്യം ഹൈന്ദവ ചരിത്രം മാത്രം സംവദിക്കുന്ന രീതിയാണോ?; നൃത്തം ചെയ്യുമ്പോഴെല്ലാം ചിരിക്കണമെന്നുണ്ടോ? ആരാധകരുടെ ഓരോ ചോദ്യത്തിനും കിടിലന്‍ മറുപടിയുമായി ശോഭന!

Malayalam

ഭരതനാട്യം ഹൈന്ദവ ചരിത്രം മാത്രം സംവദിക്കുന്ന രീതിയാണോ?; നൃത്തം ചെയ്യുമ്പോഴെല്ലാം ചിരിക്കണമെന്നുണ്ടോ? ആരാധകരുടെ ഓരോ ചോദ്യത്തിനും കിടിലന്‍ മറുപടിയുമായി ശോഭന!

ഭരതനാട്യം ഹൈന്ദവ ചരിത്രം മാത്രം സംവദിക്കുന്ന രീതിയാണോ?; നൃത്തം ചെയ്യുമ്പോഴെല്ലാം ചിരിക്കണമെന്നുണ്ടോ? ആരാധകരുടെ ഓരോ ചോദ്യത്തിനും കിടിലന്‍ മറുപടിയുമായി ശോഭന!

ഇന്ത്യന്‍ സിനിമയിലെ പകരക്കാരില്ലാത്ത അഭിനേതാക്കളിലൊരാളാണ് ശോഭന. അഭിനയവും നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന താരം കുറച്ചധികം നാളുകളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. സുരേഷ് ഗോപിയ്‌ക്കൊപ്പം വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ നല്ലൊരു കഥാപാത്രമായിട്ടെത്തിയെങ്കിലും പിന്നീട് നൃത്തത്തിലേക്ക് തന്നെ പൂർണ്ണമായും ശ്രദ്ധ കൊടുത്തു.

തേന്‍മാവിന്‍ കൊമ്പത്തെ കാര്‍ത്തുമ്പിയും മണിച്ചിത്രത്താഴിലെ നാഗവല്ലിയും മിന്നാരത്തിലെ നീനയുമെല്ലാം മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്. അഭിനയത്തിനും നൃത്തത്തിനുമൊപ്പം സോഷ്യല്‍ മീഡിയയിലും ശോഭന സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ ക്യൂ ആന്‍ഡ് എ സെഷനില്‍ ശോഭന നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നൃത്തം ചെയ്യുമ്പോള്‍ കാണികളെ സന്തോഷിപ്പിക്കാന്‍ നര്‍ത്തകര്‍ എപ്പോഴും മുഖത്ത് പുഞ്ചിരി സൂക്ഷിക്കണമോ എന്നതായിരുന്നു മുംബൈയില്‍ നിന്നുള്ള ഒരു ആരാധികയുടെ ചോദ്യം. ‘ടു സ്‌മൈല്‍ ഓര്‍ നോട്ട് ടു സ്‌മൈല്‍?’ എന്ന തലക്കെട്ടോടു കൂടിയ വീഡിയോ സഹിതമാണ് ശോഭന മറുപടി നല്‍കുന്നത്.

‘ഇതു മനസിലാക്കാന്‍ ഒരേയൊരു വഴി മാത്രമേയുള്ളൂ. താങ്കളുടെ അടുത്ത പെര്‍ഫോമന്‍സില്‍ മുഖത്ത് ഒരു അതൃപ്തി നിറഞ്ഞ ഭാവം വരുത്തി നോക്കൂ, അപ്പോള്‍ അതിന്റെ റിസള്‍ട്ട് എന്താണെന്ന് നോക്കാമല്ലോ’ രസകരമായ ഈ മറുപടിയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ദിവസവും ഡാന്‍സുമായി ബന്ധപ്പെട്ട വീഡിയോകള്‍ ശോഭന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഓണക്കാലത്ത് നടത്താറുണ്ടായിരുന്ന നൃത്ത പരിപാടികളെല്ലാം തനിക്കിപ്പോള്‍ ഒരുപാട് മിസ് ചെയ്യുന്നുവെന്നാണ് ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് താരം പോസ്റ്റ് ചെയ്തത്.

ഭരതനാട്യം ഹൈന്ദവ ചരിത്രം മാത്രം സംവദിക്കുന്ന രീതിയാണോ എന്ന ചോദ്യത്തിന് എന്തും ഭരതനാട്യത്തില്‍ സംവദിക്കാമെന്ന് ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍ എന്ന തലക്കെട്ടോട് കൂടി ചെറിയ ഡാന്‍സ് വീഡിയോ ശോഭന പങ്കുവെച്ചിരുന്നു.തന്റെ ഇരുപതുകളില്‍ സ്വതന്ത്രമായി നൃത്തസൃഷ്ടികള്‍ അവതരിപ്പിച്ചു തുടങ്ങിയ താരം ഇപ്പോള്‍ ചെന്നൈയില്‍ കലാര്‍പ്പണ എന്ന പേരില്‍ ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട്. 2006ല്‍ രാജ്യം പത്മശ്രീ നല്‍കി അവരെ ആദരിച്ചിരുന്നു.

ABOUT SHOBHANA

More in Malayalam

Trending