Connect with us

കുടുംബപ്രേക്ഷകർ വെറുക്കുന്ന വില്ലത്തി; അഭിനയം കൊണ്ട് നടി ശരണ്യ ആനന്ദ് നേടിയെടുത്തത് വെറുപ്പെന്ന അംഗീകാരം ; എല്ലാവരും അറിയുന്നത് വേദികയായി; അനുഭവം പറഞ്ഞ് താരം !

Malayalam

കുടുംബപ്രേക്ഷകർ വെറുക്കുന്ന വില്ലത്തി; അഭിനയം കൊണ്ട് നടി ശരണ്യ ആനന്ദ് നേടിയെടുത്തത് വെറുപ്പെന്ന അംഗീകാരം ; എല്ലാവരും അറിയുന്നത് വേദികയായി; അനുഭവം പറഞ്ഞ് താരം !

കുടുംബപ്രേക്ഷകർ വെറുക്കുന്ന വില്ലത്തി; അഭിനയം കൊണ്ട് നടി ശരണ്യ ആനന്ദ് നേടിയെടുത്തത് വെറുപ്പെന്ന അംഗീകാരം ; എല്ലാവരും അറിയുന്നത് വേദികയായി; അനുഭവം പറഞ്ഞ് താരം !

കുടുംബവിളക്ക് പരമ്പര റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്നതാണ്. പ്രധാന നായികയെ മാത്രമല്ല മുഖ്യ വില്ലത്തിയും പരമ്പരയുടെ ഹൈലൈറ്റ് ആണ് . വില്ലത്തിയായി ആദ്യം മറ്റൊരു നടിയായിരുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ മുതലാണ് വേദികയായി മറ്റൊരാള്‍ രംഗപ്രവേശം നടത്തുന്നത്. മുന്‍പ് ഉണ്ടായിരുന്നതിലും മനോഹരമായി വേദികയെ അവതരിപ്പിക്കാന്‍ നടി ശരണ്യ ആനന്ദിന് സാധിച്ചതുകൊണ്ടുതന്നെ ഏവരും ശരണ്യയെ ഏറ്റെടുക്കുകയായിരുന്നു.. ഇപ്പോഴും സുമിത്രയെ പരാജയപ്പെടുത്തണമെന്ന വാശിയില്‍ കഴിയുകയാണ് വേദിക.

സീരിയലിലെ കഥ അങ്ങനെ ആണെങ്കിലും ശരണ്യ ജീവിതത്തില്‍ അത്രയും വില്ലത്തിയൊന്നുമല്ല. കഴിഞ്ഞ വര്‍ഷം വിവാഹിതയായ നടി തന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണിപ്പോള്‍. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അഭിനയ ജീവിതത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമുള്ള കാര്യങ്ങള്‍ ശരണ്യ തുറന്നുപറയുകയാണ്.

‘നടി, അവതാരക, കൊറിയോഗ്രാഫര്‍, ഫാഷന്‍ ഡിസൈനര്‍, നഴ്‌സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവുകള്‍ തെളിയിച്ചാണ് ശരണ്യ ആനന്ദ് അഭിനേത്രിയായി മാറിയത്. എല്ലാം ജീവിതത്തിന്റെ ഓരോ ഘട്ടത്തില്‍ ലഭിച്ച അനുഗ്രഹങ്ങളാണെന്നാണ് നടി പറയുന്നത്. ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതമായി ഉള്ളത് കുടുംബവിളക്കിലെ വേദിക ആയിരിക്കും. അഭിനേത്രിയായി അറിയപ്പെടുന്നതാണ് കൂടുതല്‍ സന്തോഷം. കൊല്ലംകാരനായ അച്ഛന്‍ ആനന്ദ് രാഘവനും ആലപ്പുഴക്കാരിയായ അമ്മ സുജാതയും ഗുജറാത്തിലാണ് ജോലി ചെയ്തിരുന്നത്. അവിടെ വച്ച് കണ്ടുമുട്ടി വിവാഹിതരായി. ഞാനും അനിയത്തി ദിവ്യയും ജനിച്ചതും പഠിച്ചതുമെല്ലാം ഗുജറാത്തിലാണെന്ന് ശരണ്യ പറയുന്നു.

പഠിക്കുന്ന കാലത്ത് സീനിയര്‍ ചേച്ചി വഴിയാണ് കുറച്ച് ഫോട്ടോസ് എടുത്ത് സിനിമയ്ക്ക് വേണ്ടി അയച്ച് കൊടുത്തത്. അനിയത്തി വേഷമായിരുന്നു അത്. ഒരു ദിവസം അണിയറ പ്രവര്‍ത്തകര്‍ വിളിച്ച് പോര്‍ട്ട്‌ഫോളിയോ അയക്കാന്‍ പറഞ്ഞു. ആ വാക്ക് പോലും ഞാനാദ്യം കേള്‍ക്കുകയായിരുന്നു. അന്വേഷിച്ചപ്പോള്‍ ഫോര്‍ട്ട്‌പോളിയോ എടുക്കാന്‍ ഒരു ലക്ഷത്തിന് അടുത്താണ് ചെലവ്. അച്ഛനോടും അമ്മയോടും എങ്ങനെ പറയും? അവസാനം അവരെ വിളിച്ച് പറഞ്ഞു, വേണമെങ്കില്‍ നേരിട്ട് വരാം. ഇത്രയും പൈസയൊന്നും ഫോട്ടോയ്ക്ക് കൊടുക്കാനില്ലെന്ന്. അങ്ങനെയാണെങ്കില്‍ നേരിട്ട് കാണമെന്നായി.

ഞാനും അച്ഛനുമാണ് അന്ന് കൊച്ചിയ്ക്ക് വന്നത്. സിനിമയുടെ പൂജയില്‍ പങ്കെടുത്തു. കഥാപാത്രം ഉറപ്പിച്ച ശേഷം തിരിച്ച് പോന്നു. പക്ഷേ പിന്നെ കുറേ ദിവസമായിട്ടും വിളി വരുന്നില്ല. അവസാനം അച്ഛന്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ പറഞ്ഞത് വേറെ ആളെ വെച്ചു എന്നായിരുന്നു. അതാണ് ആദ്യമെനിക്ക് കിട്ടിയ തിരിച്ചടി. അതെന്നെ ഭീകരമായി ഉലച്ച് കളഞ്ഞ സംഭവമായിരുന്നു. എല്ലാ ദിവസവും കരഞ്ഞ് പ്രാര്‍ഥിക്കും. അങ്ങനെ ഇരിക്കുമ്പോഴാണ് കൊറിയോഗ്രാഫി എന്നൊരു ആശയം മനസിലേക്ക് വരുന്നത്. ശ്രീജിത്ത് മാസ്റ്ററുടെ കീഴില്‍ നൃത്തം പഠിച്ചു.

അദ്ദേഹത്തിനൊപ്പമാണ് ഷൂട്ടിങ്ങ് സെറ്റില്‍ പോയി തുടങ്ങിയത്. കൊറിയോഗ്രാഫി അസിസ്റ്റന്റായി ഏഴ് സിനിമകള്‍ ചെയ്തു. പിന്നാലെ സ്റ്റേജ് ഷോ കള്‍ കിട്ടി തുടങ്ങി. കരിയര്‍ തുടങ്ങിയതോടെ ഗുജറാത്തില്‍ നിന്നും കുടുംബസമേതം കൊച്ചിയിലേക്ക് താമസം മാറി. ഇവിടെ എത്തിയ ഉടനെ സ്വകാര്യ കമ്പനിയില്‍ ജോലിയ്ക്ക് കയറിയിരുന്നു. ആ സമയത്ത് തെലുങ്കില്‍ നിന്ന് അവസരം വന്നതോടെ അതിലൊരു ചെറിയ വേഷത്തില്‍ അഭിനയിച്ചാണ് ശരണ്യയുടെ തുടക്കം. 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്, ചങ്ക്‌സ്, ചാണക്യതന്ത്രം, മാമാങ്കം എന്ന് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കൊവിഡ് കാലത്തായിരുന്നു എന്റെ കല്യാണം. മനേഷ് രാജന്‍ നായര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. ബിസിനസാണ്. എന്റെ പ്രൊഫഷനോട് വളരെ ബഹുമാനമുള്ള വ്യക്തിയാണ് മനേഷേട്ടന്‍. നാഗ്പൂരില്‍ സെറ്റില്‍ഡാണ് അദ്ദേഹത്തിന്റെ കുടുംബം. എനിക്ക് മാസത്തില്‍ പത്തോ പന്ത്രണ്ടോ ദിവസമാണ് ഷൂട്ട് ഉള്ളത്. ബാക്കി ദിവസങ്ങളില്‍ മനേഷേട്ടന്റെ വീട്ടിലേക്ക് പോകുമെന്നും ശരണ്യ പറയുന്നു.

about sharyanya

More in Malayalam

Trending

Recent

To Top