Connect with us

വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില തിരിച്ചടികൾ അയാളുടെ ജീവിതത്തെ തന്നെ കീഴ്മേൽ മറിച്ചിട്ടു! ജയിൽ വാസം വരെ എത്തി! പിന്നീട് രാമലീലയിലൂടെ ശക്തമായി തിരിച്ചു വന്നു; കുറിപ്പ് വൈറൽ

Malayalam

വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില തിരിച്ചടികൾ അയാളുടെ ജീവിതത്തെ തന്നെ കീഴ്മേൽ മറിച്ചിട്ടു! ജയിൽ വാസം വരെ എത്തി! പിന്നീട് രാമലീലയിലൂടെ ശക്തമായി തിരിച്ചു വന്നു; കുറിപ്പ് വൈറൽ

വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില തിരിച്ചടികൾ അയാളുടെ ജീവിതത്തെ തന്നെ കീഴ്മേൽ മറിച്ചിട്ടു! ജയിൽ വാസം വരെ എത്തി! പിന്നീട് രാമലീലയിലൂടെ ശക്തമായി തിരിച്ചു വന്നു; കുറിപ്പ് വൈറൽ

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. കൈനിറയെ ചിത്രങ്ങളുമായി മലയാള സിനിമയിൽ മുന്നേറുകയാണ് താരം. കഴിഞ്ഞ ദിവമായിരുന്നു ദിലീപ് ചിത്രം കേശു ഈ വീടിൻ്റെ നാഥനിലെ മനോഹര ഗാനം പുറത്തുവന്നത്. ദിലീപിനെ നായകനാക്കി താരത്തിൻ്റെ ഉറ്റ സുഹൃത്ത് കൂടിയായ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്

ദിലീപാണ് ഗാനമാലപിച്ചിരിക്കുന്നത്. പാട്ട് പുറത്തുവന്നപ്പോൾ മുതൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ദിലീപേട്ടന്റെ വമ്പൻ തിരിച്ചു വരവ്. ജനപ്രിയ നായകൻ അങ്ങനെ തിരിച്ചെത്തി, ഞങ്ങൾ കാത്തിരുന്ന തിരിച്ചുവരവ് എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങളും ഉയർന്നു. ഇതിന് പിന്നാലെയാണ് ദിലീപിനെ കുറിച്ച് ആരാധകൻ പങ്കിട്ട ഒരു പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി വൈറൽ ആകുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

ദിലീപിനെ കുറിച്ച് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. ചെറുപ്പം മുതൽ ഒട്ടു മിക്ക സിനിമകളും തിയറ്ററിൽ നിന്ന് തന്നെ കണ്ടിട്ടുമുണ്ട്. സല്ലാപത്തോടെ നായകനായി പ്രതിഷ്ടിക്കപ്പെട്ട അദേഹം ഇടയിൽ മഞ്ജു വാര്യർ എന്ന ജനപ്രിയ നടിയെ ഭാര്യയാക്കി മലയാളിയുടെ അനിഷ്ടത്തിന് പാത്രമായി.

ജോക്കറിലൂടെ പിന്നെയും അയാൾ തിരിച്ചു വന്നു. മീശ മാധവൻ അയാളെ വലിയ എന്റർടൈൻമെന്റ് വാല്യൂ ഉള്ള താരമാക്കി. അങ്ങനെ ദിലീപ് വളർന്നു

വളരെ സാധാരണ നിലയിൽ നിന്നു സിനിമയിലെത്തി വാണിജ്യ പരമായി അത്രയും വളർന്ന മറ്റൊരു താരം മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. പിന്നെ അക്ഷരാർത്ഥത്തിൽ അയാൾ ജനപ്രിയ നായകനായി.അഭിനയിക്കുന്ന ഭൂരിഭാഗം സിനിമകളും വിജയിച്ചു വന്നു. സ്ത്രീകളും കുട്ടികളും തന്നെയായിരുന്നു അയാളുടെ പ്രേക്ഷക അടിത്തറ. മീശ മാധവനും പറക്കും തളികയും മൈ ബോസ്സും പഞ്ചാബി ഹൌസും ടിവിയിൽ വന്നാൽ ഇപ്പോഴും ഞാൻ മാറ്റാൻ സമ്മതിക്കില്ല.

(അതൊരു ഒറ്റപ്പെട്ട അനുഭവം ആയിരിക്കില്ല). ട്വന്റി ട്വന്റി യുടെ നിർമ്മാണം ഏറ്റെടുക്കുകയും അതൊരു വലിയ വിജയമായി മാറുകയും ചെയ്തത് മുതൽ ദിലീപ് ശരിക്കും മലയാള സിനിമയിലെ മൂന്നാമനായി മാറി.

(ആ കാലത്ത് സിനിമയുടെ വാണിജ്യ വിജയം നോക്കുകയാണെങ്കിൽ അയാൾ പലപ്പോഴും ഒന്നാമൻ തന്നെയായിരുന്നു).

വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില തിരിച്ചടികൾ അയാളുടെ ജീവിതത്തെ തന്നെ കീഴ്മേൽ മറിച്ചിട്ടു.ജയിൽ വാസം വരെ കാര്യങ്ങൾ എത്തപ്പെട്ടു. എന്നിട്ടും അയാൾ രാമലീലയിലൂടെ ശക്തമായി തിരിച്ചു വന്നു.

കമ്മാര സംഭവം അയാളിലെ നടനെ ഒരിക്കൽ കൂടി കാണിച്ചു തന്നുവെങ്കിലും പിന്നെ വന്ന സിനിമകളൊന്നും അയാൾക്ക് ഒരു ഗുണവും ചെയ്തില്ല.

അപ്പോഴേക്കും പ്രിഥ്വിയും, ജയസൂര്യയും, ഫഹദും ദുൽഖറും നിവിനും ആസിഫും അടങ്ങിയ ഒരു നാലാം ചേരി മലയാള സിനിമയെ മൊത്തത്തിൽ അങ്ങോട്ടെടുത്തിരുന്നു. എന്നിട്ടും അയാൾ പ്രതിനിധാനം ചെയ്ത സോ കോൾഡ് ജനപ്രിയ ചിരി മസാലകളുടെ ഇടത്തേക്ക് ഒരാൾക്കും കടന്നു വരാൻ കഴിഞ്ഞില്ല. കുടുംബത്തോടെ ഇടയ്ക്കൊരു സിനിമ കാണാൻ ഇറങ്ങി ചിരിച്ചുല്ലസിച്ചു വീട്ടിലേക്ക് മടങ്ങിയ മലയാളികൾ പിന്നെ കാര്യമായി പുറത്തിറങ്ങാറായി. കാരണം ദിലീപിന്റെ സിനിമകൾ ഒരു തരം എന്റർടൈൻമെന്റ് പാക്കുകളായിരുന്നു.

ആ സ്ഥലം പൂരിപ്പിക്കാൻ ഒരൊറ്റ യൂത്തനും കഴിഞ്ഞില്ല. ഒടിടിയിലെ ഡാർക്ക്‌ -പ്രകൃതി സിനിമകൾ കണ്ട് കണ്ട് മലയാളി ഒരു പക്ഷെ ഇന്ന് ചിരിക്കാൻ തന്നെ മറന്നു പോയി കാണും. കേശു ഈ വീടിന്റെ നാഥൻ തിയറ്ററിൽ ചിരിച്ചു മരിച്ചു വീഴുന്ന ആ മലയാളി കുടുംബങ്ങളെ തിരിച്ചു കൊണ്ടു വരട്ടെ..എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.കാരണം ചിരിക്കാൻ മറന്നു പോകുന്ന മനുഷ്യൻ ജീവിക്കാൻ തന്നെ മറക്കുന്നു.

ദിലീപ് എന്ന എന്റർടെയിനറിനെ മലയാളികൾ വളർത്തി ഒരു പടുവൃക്ഷം ആക്കിയെടുത്തപ്പോൾ അത്യുന്നശൃംഘലകളിൽ എത്തിയ നടനെ അവർ വേരോടെ പിഴുതെറിഞ്ഞ ചരിത്രമുള്ളൂ.

ഞാൻ ഏറെ ബഹുമാനിക്കുന്ന സിദ്ധാർഥ്, ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന ദിലീപേട്ടനെ കുറിച്ച് പറഞ്ഞ വാക്കുകൾ കേട്ട് എന്നും ഞാൻ പുളകിതൻ ആകാറുണ്ട്. എന്ന് പറഞ്ഞുകൊണ്ട് നടൻ സിദ്ധാർത്ഥിന്റെ വാക്കുകൾ അടങ്ങുന്ന വീഡിയോയും ഇപ്പോൾ ജൊഹാൻ പങ്കിട്ടിട്ടുണ്ട്. അതിവേഗമാണ് കുറിപ്പ് വൈറലായി മാറിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top