Connect with us

പ്രണയവും ഒളിച്ചുകളിയും തുടങ്ങി കേട്ടാൽ അറക്കുന്ന രീതിയിലുള്ള കമന്റുകൾ വരെ “പ്രബുദ്ധ” മലയാളികൾ കമന്റ് ബോക്സിൽ വാരിവിതറിയിട്ടുണ്ട്; രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ വാഹനാപകടതിൽ മരിച്ച വാർത്തയ്ക്ക് താഴെ വന്ന കമന്റുകളും പ്രതികരണവും !

Malayalam

പ്രണയവും ഒളിച്ചുകളിയും തുടങ്ങി കേട്ടാൽ അറക്കുന്ന രീതിയിലുള്ള കമന്റുകൾ വരെ “പ്രബുദ്ധ” മലയാളികൾ കമന്റ് ബോക്സിൽ വാരിവിതറിയിട്ടുണ്ട്; രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ വാഹനാപകടതിൽ മരിച്ച വാർത്തയ്ക്ക് താഴെ വന്ന കമന്റുകളും പ്രതികരണവും !

പ്രണയവും ഒളിച്ചുകളിയും തുടങ്ങി കേട്ടാൽ അറക്കുന്ന രീതിയിലുള്ള കമന്റുകൾ വരെ “പ്രബുദ്ധ” മലയാളികൾ കമന്റ് ബോക്സിൽ വാരിവിതറിയിട്ടുണ്ട്; രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ വാഹനാപകടതിൽ മരിച്ച വാർത്തയ്ക്ക് താഴെ വന്ന കമന്റുകളും പ്രതികരണവും !

കൊല്ലം ചെങ്കോട്ട ദേശീയപാതയിൽ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു എന്ന വാർത്തയുണ്ടായിരുന്നു. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. കൊല്ലം കുണ്ടറ സ്വദേശി ബി.എൻ. ഗോവിന്ദ്(20), കാഞ്ഞങ്ങാട് സ്വദേശിനി ചൈതന്യ(20) എന്നിവരാണ് മരിച്ചത്. അമിതവേഗതയിലെത്തി കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. തെന്മലയിൽ വിനോദയാത്രയ്‌ക്ക് പോയി മടങ്ങുമ്പോഴാണ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്.

സമൂഹമാധ്യമങ്ങളിൽ വേദനാജനകമായ ഈ വാർത്തയ്ക്ക് താഴെ വന്ന കമന്റുകൾ അതിലും വേദനാജനകമായ തോന്നി. രണ്ടുപേരുടെ മരണത്തെക്കാൾ അവിടെ പൊതുബോധത്തിന്റെ ശ്രദ്ധ പോയത് ഒരു ആൺകുട്ടിയും പെൺകുട്ടിയും വിനോദയാത്രയ്ക്ക് പോയതാണ്. ഇന്നും ഒരു ആൺസുഹൃത്തും പെൺസുഹൃത്തും ഒന്നിച്ചിരുന്നാൽ തുറിച്ചുനോക്കുന്ന സമൂഹമാണ്. അതിനാൽ ഇതിൽ അതിശയോക്തിയില്ല. പക്ഷെ ഇത്തരം ട്രാജിക് ആയിട്ടുള്ള വാർത്തകൾക്ക് നേരെയും ഇപ്രകാരമുള്ള കമന്റുകൾ ഇനിയും സാധാരണമാക്കാൻ അനുവദിച്ചുകൂടാ..

ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ തന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മലയാളം സിനിമകളായ ഇശ്ഖ് , ക്വീൻ എന്നീ സിനിമകളെ മുൻനിർത്തിയുള്ള സദാചാരപോലീസിംഗാണ് നവീൻ ടോമി എന്ന വ്യക്തി പറയുന്നത്.

കുറിപ്പ് വായിക്കാം..,”സ്വകാര്യത എന്നത് എല്ലാ മനുഷ്യന്റേം അവകാശമാണ്..അനിവാര്യതയാണ്.. ആ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന ഒരു തരം പ്രവണതയെ കുറേകാലമായി ഒരു സ്വാഭാവിക പ്രക്രിയ ആയിട്ടാണ് പലരും കാണുന്നത്.. നിസാരവത്കരിക്കുന്നത്..ന്യായികരിക്കുന്നത്.. മോറൽ പോലീസിംഗ് അഥവാ പൊതുബോധനിർമിതിയിൽ നിന്നുണ്ടാകുന്ന സദാചാരസംസ്‍കാരം എന്നതിന്റെ ആരംഭം ഇവിടെ നിന്നാണ്..

ഈ കഴിഞ്ഞ ദിവസം രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ വാഹനാപകടതിൽ മരിച്ച വാർത്തയുടെ കീഴിലായി വന്നത് അനേകം കമന്റുകളാണ്.. അതിൽ ഭൂരിഭാഗതിന്റെയും പ്രശ്നം അവർ ആണും പെണ്ണും ആയിരുന്നു എന്നത് തന്നെയാണ്… പ്രണയവും ഒളിച്ചുകളിയും തുടങ്ങി കേട്ടാൽ അറക്കുന്ന രീതിയിലുള്ള കമന്റുകൾ വരെ “പ്രബുദ്ധ” മലയാളികൾ കമന്റ് ബോക്സിൽ വാരിവിതറിയിട്ടുണ്ട്.. നഷ്ടപ്പെടലിന്റെയും വേർപാടിന്റെയും വേദനക്കും ഒറ്റപെടലിനും ഇടയിൽ അവരുടെ പ്രിയപ്പെട്ടവർ ഈ കമന്റുകൾ കണ്ടാലുള്ള അവസ്ഥ ആരെങ്കിലും ചിന്തിച്ചു കാണുമോ?.. അവരുടെ മാനസികാവസ്ഥ ആർക്കേലും ഊഹിക്കാൻ കഴിയുമോ? അവർ തമ്മിലുള്ള ബന്ധം എന്തും ആകട്ടെ അത് തീരുമാനിക്കാൻ ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം ആരാണ്?.. അതിനെന്താണ് നമ്മുക്ക് അർഹത.

തനിക്കും ഭാര്യക്കും ഒരു യാത്രക്കിടയിൽ ചെറിയ രീതിയിൽ ഉണ്ടായ ഒരു സംഭവത്തിന്റെ സിനിമാ ആവിഷ്കാരമാണ് ഇശ്ഖ് എന്ന ചിത്രമെന്ന് സംവിധായകൻ അനുരാജ് മനോഹർ ഒരിക്കൽ അഭിപ്രായപെടുകയുണ്ടായി.. ക്വീൻ എന്ന ചിത്രം സംസാരിക്കുന്ന വിഷയവും അവതരിപ്പിക്കുന്ന കഥാപശ്ചാത്തലവും നമുക്ക് പുതിയതല്ല.. നമ്മുടെ വ്യെക്തിത്വത്തെ ബാധിക്കാത്ത, സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാത്ത, ഒരു രീതിയിലും നമ്മളുമായി ബന്ധപെടാത്ത, മറ്റുള്ളവരുടെ കാര്യങ്ങളിൽ എന്തിന് നമ്മൾ അഭിപ്രായം പറയണം..മറ്റൊരാളുടെ സ്വന്തന്ത്യത്തെ പൂർണമായും ഹനിക്കുന്ന ഒരു പ്രവർത്തി മാത്രമായി അത് മാറുന്നു.. ഇന്നും ഇതൊന്നുമല്ല അവസ്ഥ എന്നാരേലും ചിന്തിക്കുന്നുണ്ടേൽ ആ ഫോൺ മാറ്റി ചുറ്റുമോന്ന് നോക്കുക.. കാണുക.. മനസിലാക്കുക. എല്ലാ ആശയങ്ങൾക്കും അതിന്റെതായ വാദ പ്രതിവാദങ്ങളുണ്ട്.. അതെല്ലാം മനസിലാക്കി തന്നെ പറഞ്ഞോട്ടെ.. STOP MORAL POLICING ATLEAST UNDER A TRAGIC NEWS.
വളരെശക്തമായ വാക്കുകളിൽ കുറിച്ച ഈ കുറിപ്പിലെ ആശയം ഇനിയും ഈ പൊതുബോധ മഹാന്മാർ കാണണമെന്നില്ലങ്കിലും പ്രതികരിക്കുന്നൊരു സമൂഹമുണ്ടന്ന ബോധ്യമെങ്കിലും ഉണ്ടായിക്കോട്ടെ.

about moral policing

Continue Reading
You may also like...

More in Malayalam

Trending

Recent

To Top