Connect with us

ശരീരത്തെ കുത്തി തുളച്ച വേദനയിലും പതറിയില്ല; വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ യാത്രയായി…….കണ്ണീരോടെ താരങ്ങൾ

Malayalam

ശരീരത്തെ കുത്തി തുളച്ച വേദനയിലും പതറിയില്ല; വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ യാത്രയായി…….കണ്ണീരോടെ താരങ്ങൾ

ശരീരത്തെ കുത്തി തുളച്ച വേദനയിലും പതറിയില്ല; വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ യാത്രയായി…….കണ്ണീരോടെ താരങ്ങൾ

ഏറെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബിഗ്സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരു പോലെ സുപരിചിതയായ നടി ശരണ്യ ശശി അന്തരിച്ചു.

കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്നു അൽപ്പം മുൻപ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെത്തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു. തുടർ ചികിൽസയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാവുകയായിരുന്നു

വര്‍ഷങ്ങളായി ട്യൂമര്‍ എന്ന വ്യാധിയോട് പോരാടുകയാണ് ശരണ്യ. പല പ്രാവശ്യം രോഗം ഭേദമായി തിരികെ എത്തിയപ്പോഴും വീണ്ടും വീണ്ടും രോഗം പിടിമുറുക്കുകയായിരുന്നു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ശരണ്യ ഇതിനോടകം തന്നെ നിരവധി സര്‍ജറികള്‍ക്കും വിധേയയായിട്ടുണ്ട്.

അഭിനയത്തില്‍ സജീവമല്ലെങ്കിലും വാര്‍ത്തകളിലൂടെ ശരണ്യ ഇടയ്ക്കിടെ പ്രേക്ഷകരിലേയ്ക്ക് എത്താറുണ്ട്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് താമസിക്കുന്നത്. ശരണ്യയുടെ സഹായത്തിന് ഒപ്പമുള്ളത് നടി സീമ ജി നായര്‍ ആണ്. സീമയാണ് പലപ്പോഴും ശരണ്യയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറഞ്ഞ് രംഗത്തെത്താറുള്ളതും.

കഴിഞ്ഞ മാസം ശരണ്യയ്ക്ക് വീണ്ടും ട്യൂമർ വന്നിരുന്നു. സർജറി വിജയകരമായി പൂ‍ർത്തിയായിക്കൊണണ്ടിരിക്കെ കൊവിഡും വന്നു. അതിന് ശേഷമുള്ള ശരണ്യയുടെ അവസ്ഥ സീമ ജി നായർ തുറന്ന് പറഞ്ഞ് എത്തിയിരുന്നു.

2012ലാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയത്. ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി. തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്. സാമ്പത്തികമായും തകര്‍ന്ന ശരണ്യയെ സഹായിക്കാന്‍ പലരും മുന്നിട്ടെത്തിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top