Connect with us

തന്നെ ലക്ഷ്യം വെച്ച് കൊണ്ട് നടന്ന സംഘടിതമായ ഗൂഢാലോചനയാണിത്; പ്രതികരണവുമായി സാബുമോൻ

Malayalam

തന്നെ ലക്ഷ്യം വെച്ച് കൊണ്ട് നടന്ന സംഘടിതമായ ഗൂഢാലോചനയാണിത്; പ്രതികരണവുമായി സാബുമോൻ

തന്നെ ലക്ഷ്യം വെച്ച് കൊണ്ട് നടന്ന സംഘടിതമായ ഗൂഢാലോചനയാണിത്; പ്രതികരണവുമായി സാബുമോൻ

ക്ലബ് ഹൗസ് വിവാദം തന്നെ ലക്ഷ്യം വെച്ച കൊണ്ട് നടന്ന സംഘടിതമായ ഗൂഢാലോചനയാണെന്ന് ബിഗ് ബോസ് താരം സാബു മോൻ രംഗത്ത്. സാബു മോന്റെ ശിഖണ്ഡി പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ സാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമയി ശീതള്‍ ശ്യം, രഞ്ജു രഞ്ജിമാര്‍ തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ക്ലബ് ഹൗസ് വിവാദത്തെ കുറിച്ച് സാബു മോൻ മനസ് തുറന്നത്

ഒരു വ്യക്തി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്താല്‍ പോലും ബയോളിക്കലി അവര്‍ എക്‌സ്, വൈ വൈ ക്രോമസോം തന്നെ അല്ലേ എന്നതായിരുന്നു ഞാന്‍ ചര്‍ച്ചയില്‍ ചോദിച്ചത്. ഇതാണ് പിന്നീട് വിവാദങ്ങള്‍ക്ക് കാരണമായതെന്നും സാബു മോന്‍ പറയുന്നു.ഒരു ചോദ്യം ചോദിച്ചാല്‍ അതിന് മറുപടി പറയാതെ തികച്ചും ഏക പക്ഷീയമായ ചര്‍ച്ചയായിരുന്നു പിന്നീട് അവിടെ നടന്നത്.

ചര്‍ച്ച ചെയ്ത വിഷയത്തെപ്പറ്റി സംസാരിക്കാന്‍ ആരും തന്നെ തയ്യാറയിരുന്നില്ല. വിഷയത്തില്‍ നിന്ന് ചര്‍ച്ച തെന്നി മാറുകയും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ചര്‍ച്ച വഴിമാറിപ്പോകുകയും ചെയ്തു. ക്ലബ് ഹൗസിലെ ഈ വിഷയത്തില്‍ അനാവശ്യമായ ഇടപെടലുകളും പ്രകോപനപരമായ രീതികളുമാണ് പിന്നീട് നടന്നത്. ഈ വിഷയത്തില്‍ കൃത്യമായ നിലപാട് കേള്‍ക്കാനും മറ്റുള്ളവര്‍ക്ക് കൂടുതല്‍ അറിവ് പകരാനും മാത്രം ലക്ഷ്യമിട്ട് തുടങ്ങിയ ചര്‍ച്ചകള്‍ പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

എനിക്ക് അറിയാവുന്ന ട്രാന്‍ജന്‍ഡേഴ്‌സ് വിഭാഗത്തിലുള്ളവര്‍ തന്നെ, എന്നെ മോശമായി ചിത്രീകരിക്കുന്നത് കണ്ട് പ്രതികരിക്കുന്നുണ്ട്. എന്നെ ആശ്വസിപ്പിക്കുകയും ചെയ്യാന്‍ അവര്‍ തന്നെ ശ്രമിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

More in Malayalam

Trending

Recent

To Top