Connect with us

അച്ഛന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു “ഞാനൊരു കല്യാണം കഴിക്കണം എന്നുള്ളത്! അടുത്ത് തന്നെ വിവാഹത്തിന്റെ ഒരു വാര്‍ത്ത ഞാന്‍ പറയാമെന്ന് ബാല! ആ വെളിപ്പെടുത്തൽ

Malayalam

അച്ഛന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു “ഞാനൊരു കല്യാണം കഴിക്കണം എന്നുള്ളത്! അടുത്ത് തന്നെ വിവാഹത്തിന്റെ ഒരു വാര്‍ത്ത ഞാന്‍ പറയാമെന്ന് ബാല! ആ വെളിപ്പെടുത്തൽ

അച്ഛന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു “ഞാനൊരു കല്യാണം കഴിക്കണം എന്നുള്ളത്! അടുത്ത് തന്നെ വിവാഹത്തിന്റെ ഒരു വാര്‍ത്ത ഞാന്‍ പറയാമെന്ന് ബാല! ആ വെളിപ്പെടുത്തൽ

തമിഴ് നാട്ടില്‍ നിന്നുമെത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ബാല. സിനിമാ ജീവിതം പോലെ തന്നെ ബാലയുടെ സ്വകാര്യ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഗായിക അമൃതയായിട്ടുള്ള വിവാഹവും വിവാഹമോചനവും എല്ലാം മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇരുവരുടെയും മകൾ പാപ്പുവും പ്രേക്ഷകർക്കിടയിൽ താരമാണ്.

2010കളാണ് അമൃതയും ബാലയും വിവാഹിതരായത്. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നാണ് ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഏകദേശം 2015 ഓടെയാണ് ബാല – അമൃത വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്നു പറഞ്ഞതോടെയാണ് ഇരുവർക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ചു ചർച്ചകൾ ആരംഭിക്കാൻ തുടങ്ങിയത്. അങ്ങനെ 2019ലായിരുന്നു ബാലയും അമൃതയും വിവാഹമോചിതരായത് . വിവാഹ മോചനത്തിന് മുമ്പ് തന്നെ നാലുവര്‍ഷത്തോളമായി ഇവർ പിരിഞ്ഞു കഴിയുകയായിരുന്നു.

ഇവരുടെ ഏക മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമാണ് താമസം. തങ്ങളുടെ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഇരുവരും ഇത് വരെ വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ ഇതിന്റെ കാരണമായി പല തരത്തിലുള്ള ഗോസിപ്പുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും അതിനോട് ഇത് വരെ പ്രതികരിച്ചിട്ടില്ല. ബാലയും മകളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഇവയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിന്റൊപ്പം തന്നെ ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. ഒപ്പം അമൃത സുരേഷിന്റെ രണ്ടാം വിവാഹത്തെ കുറിച്ചും കിംവദന്തികള്‍ പ്രചരിച്ചു. ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള സൂചന നല്‍കിയ ബാലയുടെ വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യകത്മാക്കിയത്.

ബാലയുടെ വാക്കുകള്‍ ഇങ്ങനെ,.

7, 8 മാസങ്ങള്‍ക്ക് മുന്‍പാണ് എന്റെ അച്ഛന്‍ മരിച്ചത് . 6, 7 വര്‍ഷമായി ഞാനിപ്പോള്‍ ബാച്ചിലര്‍ ലൈഫ് ആണ് , ഒറ്റക്കാണ് ജീവിക്കുന്നത് .അച്ഛന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമുണ്ടായിരുന്നു “ഞാനൊരു കല്യാണം കഴിക്കണം എന്നുള്ളത് ” അച്ഛന്‍ മാത്രമല്ല , അച്ഛന്‍ എന്നെ സ്നേഹിക്കുന്നത് പോലെ എന്റെ ‘അമ്മ എന്നെ സ്നേഹിക്കുന്നത് പോലെ കുറെ മലയാളികള്‍ എന്നെ സ്നേഹിക്കുന്നുണ്ട് . തീര്‍ച്ചയായും അടുത്ത് തന്നെ വിവാഹത്തിന്റെ ഒരു വാര്‍ത്ത ഞാന്‍ പറയാമെന്നും താരം കൂട്ടിച്ചേർത്തു.

More in Malayalam

Trending

Recent

To Top