കഥകള്‍ ഇങ്ങനെ വാരിവലിച്ച് പറയും, വാ അടങ്ങിയിരിക്കുകയേ ഇല്ല, ഇരുപത്തഞ്ച് ശതമാനം സത്യവും, ബാക്കി പുളളി ഉണ്ടാക്കുകയും ചെയ്യും ; അനുഭവം പറഞ്ഞ് വാഴൂര്‍ ജോസ്

പിആര്‍ഒ ആയി നിരവധി വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് വാഴൂര്‍ ജോസ്. വാഴൂര്‍ ജോസിന്റെതായി വന്ന പുതിയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ സിനിമ അനുഭവങ്ങളാണ് വാഴൂര്‍ ജോസ് പങ്കുവെച്ചത്. നടന് മുകേഷിനെ കുറിച്ചും വാഴൂര്‍ ജോസ് സംസാരിച്ചു. ലൊക്കേഷനില്‍ വന്ന ശേഷമുളള മുകേഷിന്റെ സ്ഥിരം സ്വഭാവത്തെ കുറിച്ചാണ് അദ്ദേഹം മനസുതുറന്നത്.
മുകേഷ് വാ തുറന്നുകഴിഞ്ഞാല്‍ നര്‍മ്മത്തിലൂടെയുളള എന്തെങ്കിലും കാര്യങ്ങള്‍ വരുമെന്ന് വാഴൂര്‍ ജോസ് പറയുന്നു. മണിയന്‍പിളള രാജുവൊക്ക തല്‍സമയത്ത് പറയുന്നത് ചിരിക്കാന്‍ പറ്റുന്ന സംഭവങ്ങളായിരിക്കും. മേക്കപ്പ് തുടങ്ങികഴിഞ്ഞ് ക്യാമറയ്ക്ക് മുന്പില് എത്തുന്നത് വരെ മുകേഷിന് എന്തെങ്കിലും കഥകളുണ്ടാവും.
കഥകള്‍ ഇങ്ങനെ വാരിവലിച്ച് പുളളി പറയും. വാ അടങ്ങിയിരിക്കുകയേ ഇല്ല, ആള്‍ക്കാര്‍ക്ക് രസമായിരിക്കും. അതില്‍ ഒരു ഇരുപത്തഞ്ച് ശതമാനം സത്യവും, ബാക്കി പുളളി ഉണ്ടാക്കുന്നതുമായിരിക്കും, അഭിമുഖത്തില്‍ വാഴൂര്‍ ജോസ് ഓര്‍ത്തെടുത്തു.
ഓള്‍ഡ് ജനറേഷന് ന്യൂജനറേഷന് എന്നൊന്നും നോക്കാറില്ലെന്ന് മുന്‍പ് വാഴൂര്‍ ജോസ് പറഞ്ഞിട്ടുണ്ട്. പഴയ സംവിധായകരും പുതിയ സംവിധായകരുമെല്ലാം എന്നെ സമീപിക്കും. അവര്‍ക്ക് വേണ്ട ജോലികള്‍ ചെയ്യും. അതിനപ്പുറത്തേക്ക് കാലഘട്ടത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്നും വാഴൂര്‍ ജോസ് മുന്‍പ് മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...