Connect with us

ഒടുവിൽ സായ് വിഷ്ണുവിന് സ്വപ്നസാഫല്യം, ബിഗ് ബോസ് നിന്നിറങ്ങിയ ഉടനെ ചെയ്തത്! ആ കുതിപ്പിലേക്ക്

Malayalam

ഒടുവിൽ സായ് വിഷ്ണുവിന് സ്വപ്നസാഫല്യം, ബിഗ് ബോസ് നിന്നിറങ്ങിയ ഉടനെ ചെയ്തത്! ആ കുതിപ്പിലേക്ക്

ഒടുവിൽ സായ് വിഷ്ണുവിന് സ്വപ്നസാഫല്യം, ബിഗ് ബോസ് നിന്നിറങ്ങിയ ഉടനെ ചെയ്തത്! ആ കുതിപ്പിലേക്ക്

ബിഗ് ബോസ്‍ മൂന്നാം സീസണില്‍ മത്സരാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ സായ് വിഷ്‍ണു എന്ന ചെറുപ്പക്കാരൻ പ്രേക്ഷകര്‍ക്ക് അപരിചിതനായിരുന്നു. ആത്മവിശ്വാസത്തോടെ ചിരിച്ചുകൊണ്ടായിരുന്നു സായ് വിഷ്‍ണു ബിഗ് ബോസിലേക്ക് വാതില്‍ തുറന്നത്.

സായ് വിഷ്‍ണു ആരെന്ന് അറിയാൻ ചിലരെങ്കിലും ഗൂഗിളില്‍ പരതിയിട്ടുണ്ടാകും. സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ മാത്രം സായ് വിഷ്‍ണുവിനെ കണ്ടെത്തിയവരുണ്ടാകും. എന്നാല്‍ ഇന്ന് ഗൂഗിളിലെയും സോഷ്യല്‍ മീഡിയകളിലെയും മലയാളം തിരച്ചിലുകളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു സായ്. വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷരുടെ പ്രിയങ്കരനായി മാറുകയായിരുന്നു താരം. തുടക്കത്തിൽ നെഗറ്റീവ് ഇമേജ് ആയിരുന്നുവെങ്കിലും പിന്നീട് സായിയെ പിന്തുണച്ച് പ്രേക്ഷകർ എത്തുകയായിരുന്നു.

ബിഗ് ബോസ് എൻട്രിയില്‍ തന്നെ സ്വന്തം നിലപാട് വ്യക്തമാക്കിയ സായ് തനിക്കൊരു സ്വപ്‍നമുണ്ട് എന്നായിരുന്നു സായ് വിഷ്‍ണു പറഞ്ഞുതുടങ്ങിയത്. ഓസ്‍കാര്‍ നേടണം. കാൻ ഫെസ്റ്റിവലില്‍ പങ്കെടുക്കണം. അങ്ങനെ സ്വപ്‍നങ്ങളെ കുറിച്ച് വാതോരാതെ സംസാരിച്ചു ഒടുവില്‍ സ്വപ്‍നം കാണാൻ ഒരുപാടുപേരെ പ്രചോദിപ്പിച്ചുകൊണ്ട് ബിഗ് ബോസില്‍ റണ്ണറപ്പായി നിൽക്കുകയാണ് സായ് വിഷ്‍ണു

ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സായ്. ജീവിതത്തിലെ പുതിയ ചുവട് വയ്പ്പിനെ കുറിച്ചാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയപ്പോൾ പുതിയ ചുവട് വയ്പ്പിനെ കുറിച്ചുളള സൂചന നൽകിയികരുന്നു. വരും ദിവസങ്ങളിൽ അറിയിക്കാമെന്നായിരുന്നു അന്ന് പറഞ്ഞത്. ഇപ്പോൾ അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം . കൂടെയുണ്ടാവണമെന്നും പിന്തുണക്കണമെന്നുമാണ് ആരാധകരോട് സായ് പറയുന്നത്.

സായ് യുടെ വാക്കുകൾ ഇങ്ങനെ…

ഒത്തിരി സന്തോഷമുള്ള കാര്യം പറയാനാണ് ഇപ്പോൾ നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്. എന്റേയും സുഹൃത്തുക്കളുടേയും ഏറെ നാളത്തെ ആഗ്രഹമായിരുന്നു, സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് എന്നത്. നമ്മളെ പോലുള്ള ഒത്തിരി പേർക്ക് മുന്നോട്ട് വരാനുള്ള വേദി ഒരുക്കുക എന്നതും ഞങ്ങളുടെ സ്വപ്നത്തിന്റെ ലക്ഷ്യമാണ്. അതിന്റെ ഭാഗമായി അരുവി എന്ന പ്രൊഡക്ഷൻ ഹൗസ് ലോഞ്ച് ചെയ്യുകയാണ്. നിങ്ങളുടെ പിന്തുണ കൊണ്ടാണ് ഞാൻ ഇവിടെവരെ എത്തിയത്. ഇനി മുന്നോട്ടും അത് ഉണ്ടാകണമെന്നും സായ് പറയുന്നു.

സായ് യും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളായ ശ്രീലാലും സജിത്തുംചേർന്നാണ് അരുവി പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരിക്കുന്നത്. നിർമ്മാണ കമ്പനിയ്ക്കൊപ്പം അരുവിയുടെ പേരിൽ ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. സായ് യുടെ ഒരു വീഡിയോയും ചാനലിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. സ്വപ്നത്തിന് പിന്നാലെ നടന്ന് വിജയം സ്വന്തമാക്കാൻ സാധിക്കുമെന്നതാണ് ചെറിയ വീഡിയോയിലൂടെ സായിയും കൂട്ടരും പറയുന്നത്. പ്രേക്ഷകകരുടെ ഇടയിൽ അരുവിയും സായിയുടെ പുതിയ വീഡിയോയും വൈറലായിട്ടുണ്ട്.

സായിയ്ക്കും കൂട്ടർക്കും ആശംസ നേർന്ന് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. പൊരുതി നേടിയത് ജനസഹസ്രങ്ങളുടെ നെഞ്ചകമാണ്. We love you Sai,ത് പ്രതിസന്ധിയേയും തരണം ചെയ്യാൻ കഴിയുന്നവനാണ് യഥാർത്ഥ പോരാളി. സായ് എന്ന പോരാളിയെ തോൽപ്പിക്കാനില്ല മക്കളേ,വലിയൊരു കാഴ്ചപ്പാടും വലിയൊരു സന്ദേശവും തന്റെ സ്വപ്നത്തിൽ മറ്റുള്ളവർക്കും കൂടി ഒരിടം വലിയൊരു മനസ്സ് എല്ലാവിധ ആശംസകളും,എതിരാളികൾ പതിനെട്ടടവ് പയറ്റി നോക്കിയാലും പത്തൊൻപതാമത്തെ അടവുമായി അവൻ വരും സായ് .

നിങ്ങളുടെ വാക്കുകളിൽ എനിക്ക് സ്വപ്നം നടക്കും എന്ന് ഉറപ്പ് ഉണ്ട് DREAM COME TRUE,സമർത്ഥിക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങൾ ഉണ്ട് പക്ഷേ സായ് യേ സ്നേഹിക്കാൻ കാരണങ്ങൾ ഒരുപാട് ആണ് തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. പോസിറ്റീവ് കമന്റുകളാണ് എല്ലാം.

18 മത്സരാർഥിക്കൊപ്പമാണ് സായി ബിഗ് ബോസ് ഹൗസിലെത്തിയത്. ഫെബ്രുവരി 14 ന് പതിനാല് മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ് ആരംഭിക്കുന്നത്. കെവിഡ് മനാദണ്ഡങ്ങൾ പാലിച്ചായിരുന്നു ഷോ ആരംഭിച്ചത്. നടൻ മണിക്കുട്ടനാണ് സീസൺ 3 ന്റെ വിജയി ആയിരിക്കുന്നത്. മൂന്നാം സ്ഥാനം ഡിംപലാണ് സ്വന്തമാക്കിയിരിക്കുന്നത്. റംസാൻ, അനൂപ് എന്നിവർ നാലും അഞ്ചും സ്ഥാനം നേടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്ന് വ്യത്യസ്തമായി പുതുമുഖങ്ങളും ബിഗ് ബോസ് ഷോയിൽ അണിനിരന്നിരുന്നു. സായിയെ പോലെ അഡോണി, ഋതു, ഡിംപൽ തുടങ്ങിയവർ ഷോയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top