Connect with us

‘വികാരങ്ങള്‍ ക്ഷണികമായേക്കാമെങ്കിലും അത്തരം നിമിഷങ്ങളില്‍ ചിലത് ജീവിതകാലം മുഴുവന്‍ നമ്മോടൊപ്പമുണ്ട്; ഒമ്പത് വികാരങ്ങള്‍, ഒമ്പത് കാഴ്ചകള്‍, ഒമ്പത് കഥകള്‍; നവരസയുടെ ട്രെയിലര്‍ നെറ്റ്ഫ്ളിക്സിൽ !

Malayalam

‘വികാരങ്ങള്‍ ക്ഷണികമായേക്കാമെങ്കിലും അത്തരം നിമിഷങ്ങളില്‍ ചിലത് ജീവിതകാലം മുഴുവന്‍ നമ്മോടൊപ്പമുണ്ട്; ഒമ്പത് വികാരങ്ങള്‍, ഒമ്പത് കാഴ്ചകള്‍, ഒമ്പത് കഥകള്‍; നവരസയുടെ ട്രെയിലര്‍ നെറ്റ്ഫ്ളിക്സിൽ !

‘വികാരങ്ങള്‍ ക്ഷണികമായേക്കാമെങ്കിലും അത്തരം നിമിഷങ്ങളില്‍ ചിലത് ജീവിതകാലം മുഴുവന്‍ നമ്മോടൊപ്പമുണ്ട്; ഒമ്പത് വികാരങ്ങള്‍, ഒമ്പത് കാഴ്ചകള്‍, ഒമ്പത് കഥകള്‍; നവരസയുടെ ട്രെയിലര്‍ നെറ്റ്ഫ്ളിക്സിൽ !

സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ ട്രെയിലര്‍ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. ആഗസ്റ്റ് ആറിനാണ് നവരസ റിലീസ് ചെയ്യുന്നത്. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്.

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്‌നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സ് എന്നിവരും പങ്കാളികളാണ്.

ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സിനിമയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയില്‍ നിന്നാണ് നവരസ എന്ന ആശയം ജനിച്ചതെന്ന് മണിരത്‌നവും ജയന്ദ്ര പഞ്ചപകേശനും വെളിപ്പെടുത്തി . നവരസയുടെ സൗന്ദര്യത്തെക്കുറിച്ചും ഇരുവരും പ്രതികരിച്ചു, ‘വികാരങ്ങള്‍ ക്ഷണികമായേക്കാമെങ്കിലും അത്തരം നിമിഷങ്ങളില്‍ ചിലത് ജീവിതകാലം മുഴുവന്‍ നമ്മോടൊപ്പമുണ്ട്.

വികാരങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഓരോ ദിവസത്തിന്റെ ഭാഗമാണ്, എന്നിട്ടും ഇവയില്‍ ചിലത് നമ്മുടെ ജീവിതഗതിയെ മാറ്റും. ഇതാണ് നവരസയെ രസകരമാക്കുന്നത്. മിക്കപ്പോഴും ഒന്നില്‍ കൂടുതല്‍ വികാരങ്ങള്‍ ഉണ്ടെങ്കിലും, പലപ്പോഴും അത് നമ്മുടെ മനസ്സിന്റെയും ആത്മാവിന്റെയും നിയന്ത്രണം ഏറ്റെടുക്കുകയും നമ്മെ പ്രവര്‍ത്തനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

അത്തരം ഒമ്പത് വികാരങ്ങളില്‍ നിന്ന് ജനിച്ച ഒമ്പത് കഥകളുടെ സമാഹാരമാണ് നവരസ. ഇവയില്‍ ചിലത് ഒരു നിമിഷത്തിനുള്ളില്‍, ചിലത് ആഴത്തിലുള്ള വേരുറപ്പിച്ച വികാരങ്ങളില്‍ നിന്ന് രൂപം കൊള്ളുന്നു. നവരസ അവയെല്ലാം പ്രദര്‍ശിപ്പിക്കുന്നു.

ഈ ഒമ്പത് വികാരങ്ങളില്‍ നിന്നോ ‘ക്ലാസിക്കല്‍ രസ’കളില്‍ നിന്നോ ആകര്‍ഷകമായ, ആവേശകരമായ കഥകള്‍ സൃഷ്ടിച്ച വ്യവസായത്തിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍, സംവിധായകര്‍, അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെക്കുറിച്ച് ഞങ്ങള്‍ വളരെയധികം സന്തോഷിക്കുന്നു, അഭിമാനിക്കുന്നു.

ലോകമെമ്പാടുമുള്ള കാഴ്ചക്കാര്‍ രസകളുടെ ഈ സംഗമം ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,’ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും പറഞ്ഞു.

എ.ആര്‍ റഹ്മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ABOUT NAVARASA

Continue Reading
You may also like...

More in Malayalam

Trending

Recent

To Top