Connect with us

ഡിമ്പലിന്റെ ജൂലിയറ്റ് സ്റ്റോറിയിൽ തുടങ്ങി സജ്‌ന ഫിറോസ് ദമ്പതിമാരുടെ ഗൃഹഭരണത്തിലൂടെ ഭാഗ്യലക്ഷ്മിയുടെ അയൽക്കൂട്ടവും കടന്ന് റംസാന്റെ ചെരുപ്പെറിയലും കിടിലം ഫിറോസിന്റെ പ്രവചനവും; ബിഗ് ബോസ് സീസൺ ത്രീ കഥ ഇതുവരെ !

Malayalam

ഡിമ്പലിന്റെ ജൂലിയറ്റ് സ്റ്റോറിയിൽ തുടങ്ങി സജ്‌ന ഫിറോസ് ദമ്പതിമാരുടെ ഗൃഹഭരണത്തിലൂടെ ഭാഗ്യലക്ഷ്മിയുടെ അയൽക്കൂട്ടവും കടന്ന് റംസാന്റെ ചെരുപ്പെറിയലും കിടിലം ഫിറോസിന്റെ പ്രവചനവും; ബിഗ് ബോസ് സീസൺ ത്രീ കഥ ഇതുവരെ !

ഡിമ്പലിന്റെ ജൂലിയറ്റ് സ്റ്റോറിയിൽ തുടങ്ങി സജ്‌ന ഫിറോസ് ദമ്പതിമാരുടെ ഗൃഹഭരണത്തിലൂടെ ഭാഗ്യലക്ഷ്മിയുടെ അയൽക്കൂട്ടവും കടന്ന് റംസാന്റെ ചെരുപ്പെറിയലും കിടിലം ഫിറോസിന്റെ പ്രവചനവും; ബിഗ് ബോസ് സീസൺ ത്രീ കഥ ഇതുവരെ !

കാത്തിരിപ്പിനൊടുവിൽ മൂന്നാം സീസൺ ബിഗ് ബോസ് ഷോയുടെ വിജയി ആരെന്ന് പുറത്തറിഞ്ഞരിക്കുകയാണ്. കോവിഡ് കാരണം 95 ദിവസങ്ങളിൽ ബിഗ് ബോസ് സീസൺ ത്രീ ചുരുങ്ങിയെങ്കിലും ഒട്ടേറെ അപ്രതീക്ഷിത സംഭവങ്ങൾ നിറഞ്ഞതായിരുന്നു ഈ സീസൺ. വിജയിയെ സോഷ്യൽ മീഡിയയിലൂടെ എല്ലാവരും അറിഞ്ഞെങ്കിലും ഫിനാലെ ടെലികാസ്റ്റ് കാണാനായി കാത്തിരിക്കുകയാണ് ആരാധാകർ.

ഇക്കഴിഞ്ഞ വാലെന്റൈൻസ് ഡേയ്ക്കായിരുന്നു മൂന്നാം സീസൺ ബിഗ് ബോസ്സിന്റെ തുടക്കം. കഴിഞ്ഞ സീസണിൽ നിന്നൊക്കെ വ്യസ്തമായി സമൂഹത്തിന്റെ പല സാഹചര്യങ്ങളിൽ നിന്നുള്ള 14 മത്സരാർഥികളാണ് ബിഗ് ബോസ് വീട്ടിലേക്കു ആദ്യം പ്രവേശിച്ചത്. ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മി മുതൽ സിനിമ മോഹിയായ സായി വിഷ്ണു വരെ ഉണ്ടായിരുന്നു .

ഷോ ഒരു ആഴ്ച പൂർത്തിയായപ്പോഴേക്കും ആദ്യ വൈൽഡ്‌കാർഡ് എൻട്രികൾ വീട്ടിലേക്ക് എത്തി. ദമ്പതികളായ സജിന – ഫിറോസ് ഖാൻ, കൂടെ നടി മിഷേലുമായിരുന്നു അവർ . അവർക്കു പിന്നാലെ അടുത്ത ആഴ്ച മോഡൽ ഏയ്ഞ്ചൽ തോമസും ചങ്ക്‌സ് താരം രമ്യ പണിക്കരും കടന്നുവന്നു .

ബിഗ് ബോസ് ഷോയിൽ കൈയ്യാങ്കളികൾ പുതിയതല്ല എങ്കിലും പൊന്നു വിലയും മണ്ണ് ടാസ്ക്കിൽ സായി വിഷ്ണുവും സജിന ഫിറോസും തമ്മിലുള്ള അടിപിടി അൽപ്പം അതിരുകടന്നിരുന്നു. ടാസ്ക്കിൽനിടെ സായി തന്നെ മനഃപൂർവം ശാരീരികമായി ഉപദ്രവിച്ചു എന്നായിരുന്നു സജിനയുടെ പരാതി. പിന്നീട് ആഴ്ചയുടെ അവസാനം മോഹൻലാൽ എത്തിയ എപ്പിസോഡിയിൽ ആണ് ഈ വഴിക്കിനു തീർപ്പ് ഉണ്ടായത്. മാത്രമല്ല ഇതേ ടാസ്ക്കിൽ വീണ്ടും മത്സരാർഥികൾ തമ്മിൽ അടിപിടികൾ ഉണ്ടായപ്പോൾ ബിഗ് ബോസ് ഈ ടാസ്ക് നിർത്തിവെക്കുകയായിരുന്നു.

പൊതുവെ ശാന്തസ്വഭാവക്കാരനായ ലാലേട്ടനെ വരെ കലിപ്പിലാക്കിയിട്ടുണ്ട് ഈ സീസണിലെ മത്സരാർഥികൾ. ബിഗ് ബോസ് ഹൗസിലെ നിയമങ്ങൾ തെറ്റിച്ചതിനു സജിന, ഫിറോസ്, മിഷേൽ എന്നിവർ അവതാരകന്റെ കൈയ്യിൽ നിന്ന് നല്ല വഴക്കു കേൾക്കുകയും ചെയ്തിരുന്നു. ഷോയിൽ പ്രവേശിക്കും മുൻപ് മത്സരാർത്ഥി ഡിംപലിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകൾ വീട്ടിൽ പരാമർശിച്ചതിനാണ് ഇവർക്ക് ശിക്ഷ ലഭിച്ചത്.

ബിഗ് ബോസ്സിന്റെ ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു ടാസ്കിനിടയിലെ തർക്കം അഞ്ചര മണിക്കൂറിനു മുകളിൽ പോകുന്നത്. റാങ്കിങ് ടാസ്കിനിടയിലെ തർക്കം ഒടുവിൽ ബിഗ് ബോസ് ഇടപെട്ടാണ് തീർപ്പാക്കിയത്.മത്സരാർഥികളായ സജിനയും ഫിറോസ് ഖാനും ഷോയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. സഹ-മത്സരാർത്ഥിയായ രമ്യയുടെ ജീവിതത്തിലെ ഒരു സ്വകാര്യം അവിടെ വെളിപ്പെടുത്തും എന്ന് ഫിറോസ് ഖാൻ ഭീഷണി മുഴക്കിയതിനായിരുന്നു ഈ ശിക്ഷ.

ഈ സീസൺ ബിഗ് ബോസ്സിലെ തികച്ചും അപ്രതീക്ഷിതമായ ഒരു റി എൻട്രി ആയിരുന്നു രമ്യയുടേത്. പ്രേക്ഷക വോട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യം പുറത്തായ താരം പിന്നീട് അൻപതാം ദിവസം തിരിച്ചു വരികയായിരുന്നു.
ബിഗ് ബോസ് ഷോയിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട മറ്റൊരു കാര്യമായിരുന്നു മണികുട്ടന് നേരെ ഉള്ള റംസാന്റെ ചെരുപ്പേറ്. നാട്ടുകൂട്ടം ടാസ്കിൽ സായിക്ക് നേരെ എറിഞ്ഞ ചെരുപ്പ് മണികുട്ടന്റെ ദേഹത്തേക്ക് വീഴ്ന്നതോടെയാണ് വഴക്കുകൾ ആരംഭിച്ചത്. പിന്നീട് വാരാന്ത്യ എപ്പിസോഡിയിൽ മോഹൻലാൽ എത്തി ഈ പ്രശ്നത്തിന് തീർപ്പ് കല്പിച്ചു. റംസാന് ഒരു ശിക്ഷയും ബിഗ് ബോസ് വിധിച്ചിരുന്നു.

പ്രേക്ഷകരെയും മത്സരാർഥികളെയും ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു സന്ധ്യ മനോജിനോടുള്ള മോഹൻലാലിന്റെ മാപ്പു പറച്ചിൽ. സന്ധ്യയുടെ കലയെ അവഹേളിക്കുന്ന തരത്തിൽ മണിക്കുട്ടൻ നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ താൻ പ്രതിനിധീകരിക്കുന്ന കലാകാരന്മാരെ മുൻനിർത്തി മോഹൻലാൽ മണികുട്ടന് വേണ്ടി സന്ധ്യയോടെ മാപ്പ് ചോദിച്ചിരുന്നു.

മേൽപ്പറഞ്ഞ സംഭവനത്തിന്റെ അടിസ്ഥാനത്തിൽ മനസ് വേദനിച്ച മണിക്കുട്ടൻ ഷോയിൽ നിന്ന് പിൻമാറുകയായിരിക്കുന്നു. തനിക് ഈ ഷോയിൽ തുടരുവാൻ ഭയമാണെന്നു പറഞ്ഞു താരം വീട്ടിൽ നിന്ന് പുറത്തേക്ക് വരികയായിരുന്നു. എന്നാൽ രണ്ടു ദിവസത്തിന് ശേഷം കുറച്ചു കൗൺസിലിംഗും മറ്റും എടുത്ത ശേഷം താരം വീട്ടിലേക്ക് തിരിച്ചു കയറി.

ബിഗ് ബോസ് പ്രേക്ഷകരുടെ ഹൃദയം തകർത്ത രംഗമായിരുന്നു അച്ഛന്റെ മരണ വാർത്ത സഹോദരി തിങ്കളിൽ നിന്ന് ഡിംപൽ അറിഞ്ഞ രംഗം. ആ വർത്തയറിഞ്ഞു അലറിക്കരയുന്ന ഡിംപലിനെ ആർക്കും പെട്ടെന്ന് മറക്കാൻ കഴിയില്ല. അന്ന് തന്നെ മത്സരാർത്ഥി ബിഗ് ബോസ് വീട്ടിൽ നിന്ന് അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കായി പോയി. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആഴ്ചകൾക്ക് ശേഷം ഡിംപൽ ഷോയിലേക്ക് തിരിച്ചെത്തി. ഈ ഷോ ഞാൻ ജയിച്ചു വരണം എന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു എന്നാണ് ഡിംപൽ പറഞ്ഞത്.

ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ ഉള്ള ബിഗ് ബോസ് വീടിനു തമിഴ്നാട് ആരോഗ്യ വകുപ്പ് സീൽ വെക്കുകയായിരുന്നു. അവിടെ നിന്ന് താരങ്ങളെ ഒരു ഹോട്ടലിലേക്ക് മാറ്റി. സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ ഷോ വീണ്ടും തുടങ്ങും എന്നായിരുന്നു അന്ന് അറിയിപ്പ്.

എന്നാൽ രണ്ടാം തരംഗം നാടിനെ വല്ലാതെ ബാധിച്ചതിനാലും ചെന്നൈയിൽ ലോക്ക്ഡൗൺ നീട്ടിയതിനാലും ഷോ വീണ്ടും തുടങ്ങുക പ്രാവർത്തികമായില്ല. എന്നാലും ഈ സീസണിൽ ഒരു വിജയി ഉണ്ടാകുമെന്നു ചാനൽ ഉറപ്പ് നൽകിയിരുന്നു. ഷോ നിർത്തുമ്പോൾ ഹൗസിൽ ഉണ്ടായിരുന്ന സായി വിഷ്ണു , മണിക്കുട്ടൻ, നോബി, റംസാൻ, നോബി, കിടിലം ഫിറോസ് , അനൂപ് , ഡിംപൽ എന്നിവരെ ഫൈനലിസ്റ്റുകളായി പ്രഖ്യാപിച്ചുകൊണ്ട് ചാനൽ ഒരു ഓൺലൈൻ വോട്ടിംഗ് നടത്തുകയുണ്ടായി. ഈ വോട്ടിങ്ങിൽ ഏറ്റവുമധികം വോട്ട് നേടുന്ന മത്സരാർഥിയാകും വിജയി എന്നും പ്രഖ്യാപിച്ചു.

ചെന്നൈയിൽ ഫിനാലെയുടെ ഷൂട്ടിംഗ് പൂർത്തിയായതിനാൽ മണിക്കുട്ടൻ തന്നെയാണ് ഷോയുടെ വിജയി എന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. താരം ട്രോഫിയുടെ ഇരിക്കുന്ന പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുമുണ്ട്. ഇതോടെ മണിക്കുട്ടൻ ഒന്നാം സ്ഥാനത്തും സായി വിഷ്ണു രണ്ടതും ഡിംപൽ മൂന്നാമതും എത്തിയെന്നാണ് അറിയുന്നത്.

about bigg boss season 3 malayalam

Continue Reading
You may also like...

More in Malayalam

Trending

Recent

To Top