Connect with us

ആഡംബരമല്ല സ്വഭാവശക്തിയാണ് നല്ല മനുഷ്യനെ സൃഷ്ടിക്കുന്നത്; കങ്കണ

News

ആഡംബരമല്ല സ്വഭാവശക്തിയാണ് നല്ല മനുഷ്യനെ സൃഷ്ടിക്കുന്നത്; കങ്കണ

ആഡംബരമല്ല സ്വഭാവശക്തിയാണ് നല്ല മനുഷ്യനെ സൃഷ്ടിക്കുന്നത്; കങ്കണ

പ്രധാനമന്ത്രിയെ പുകഴ്ത്തി കങ്കണ റണാവത്ത്. മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ളമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവെച്ചാണ് കങ്കണയുടെ പ്രതികരണം. ആഡംബരമല്ല സ്വഭാവശക്തിയാണ് നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതെന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

സംവിധായകന്‍ പ്രിയദര്‍ശനും സ്വയം കുട ചൂടി എത്തിയ മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. നമ്മുടെ പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം പ്രിയദര്‍ശന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മോദിയെ വിമര്‍ശിച്ച് കൊണ്ടാണ് കമന്റുകള്‍ വരുന്നത്. ഇത് എളിമയല്ലെന്നും മോദിയുടെ ഉത്തരവാദിത്വമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഇതുകൊണ്ടാണ് പ്രിയദര്‍ശന്‍ ഒരു നല്ല സംവിധായകനാവുന്നത്. കാരണം സിനിമയില്‍ ഒരു കഥാപാത്രത്തെ എങ്ങനെ ചിത്രീകരിക്കണമെന്ന് നിങ്ങള്‍ക്ക്് അറിയാമെന്നാണ് മറ്റൊരു കമന്റ്.

ഇതേ സംഭവത്തില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനും പ്രതികരണം അറിയിച്ചിരുന്നു. മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താന്‍ രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കി. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാന്‍ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയാവുകയാണ്. തൊഴിലാളിവര്‍ഗത്തിന്റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു പോലും ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ല എന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.

Continue Reading
You may also like...

More in News

Trending

Recent

To Top