News
ഖുഷ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു! ഇനി സംഭവിക്കുന്നതിനൊന്നും താന്‍ ഉത്തരവാദിയായിരിക്കില്ലെന്ന് താരം
ഖുഷ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു! ഇനി സംഭവിക്കുന്നതിനൊന്നും താന്‍ ഉത്തരവാദിയായിരിക്കില്ലെന്ന് താരം

തെന്നിന്ത്യയില്‍ ഇപ്പോഴും ഏറെ ആരാധകരുള്ള താരമാണ് ഖുഷ്ബു സുന്ദര്‍. ഇപ്പോഴിതാ ബിജെപി നേതാവു കൂടിയായ ഖുശ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നുളള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മൂന്ന് ദിവസം മുമ്പാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് ഖുശ്ബു പ്രസ്താവനയില്‍ പറഞ്ഞു.
ഖുശ്ബു സുന്ദര്‍ എന്ന പേരിലുള്ള എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. മൂന്ന് ദിവസമായി ഹാക്ക് ചെയ്തിരിക്കുകയാണ്. ട്വിറ്റര്‍ അഡ്മിനിസ്ട്രേഷന് ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
എന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് ഏതെങ്കിലും ട്വീറ്റ് ചെയ്യപ്പെടുകയാണെങ്കില്‍ അത് താനല്ല ചെയ്യുന്നത് എന്നും തനിക്ക് അതില്‍ ഉത്തപവാദിത്തം ഇല്ലെന്നുമാണ് ഖുശ്ബു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
കുടുംബത്തിന്റെയും തന്റെ പ്രവര്‍ത്തനമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഖുശ്ബു സാമൂഹ്യമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഖുശ്ബു കോണ്‍ഗ്രസ് ബിജെപിയിലേക്ക് എത്തിയത്.
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് നിർമാതാവ് ജി സുരേഷ് കുമാർ. താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും പൊള്ളയായ കലക്ഷൻ...